ആറ് പതിറ്റാണ്ടിന്റെ പുണ്യം, അയ്യപ്പസ്വാമിയുടെ അനുഗ്രഹം; ശബരീശന്റെ തിരുവാഭരണം ചുമലിലേറ്റാൻ ഭാഗ്യം ലഭിച്ച കുളത്തിനാൽ ഗംഗാധരൻ പിള്ള
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആറ് പതിറ്റാണ്ടിന്റെ പുണ്യം, അയ്യപ്പസ്വാമിയുടെ അനുഗ്രഹം; ശബരീശന്റെ തിരുവാഭരണം ചുമലിലേറ്റാൻ ഭാഗ്യം ലഭിച്ച കുളത്തിനാൽ ഗംഗാധരൻ പിള്ള

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 16, 2023, 01:40 pm IST
Facebook
Twitter
WhatsAppTelegram

ആറ് പതിറ്റാണ്ടോളമായി അയ്യപ്പന്റെ തിരുവാഭരണങ്ങൾ ശിരസിലേറ്റുന്നതിന്റെ ധന്യതയിലാണ് കുളത്തിനാൽ ഗംഗാധരൻ പിള്ള എന്ന ഗുരുസ്വാമി. 81-ാം വയസിലും അയ്യന്റെ തിരുവാഭരണം ശിരസിലേന്തുന്നതിന് അദ്ദേഹം തയ്യാറെടുത്ത് കഴിഞ്ഞു. 20 വയസ് മുതൽ അയ്യപ്പന് ചാർത്താനുള്ള തിരുഭാവരണങ്ങളുമായി നാടും കാടും കാൽനടയായി താണ്ടുകയാണ് അദ്ദേഹം.

അച്ഛൻ നാരായണപ്പിള്ളയ്‌ക്കൊപ്പമാണ് ഗംഗാധരൻ പിള്ള ആദ്യമായി ഘോയാത്രയെ അനുഗമിക്കുന്നത്. തിരുവാഭരണ ഘോഷയാത്രാ രീതികൾക്ക് പതിറ്റാണ്ടുകൾക്കിപ്പുറവും മാറ്റമില്ല. ദക്ഷിണ സ്വീകരിച്ചശേഷം പന്തളം രാജാവണിയിക്കുന്ന മാല ധരിക്കുന്നതോടെ് ചടങ്ങുകൾക്ക് തുടക്കമാകും.പന്തളം വലിയകോയിക്കൽ ശാസ്താ ക്ഷേത്രത്തിൽ നിന്നാണ് തിരുവാഭരണ യാത്ര ആരംഭിക്കുന്നത്. ആദ്യത്തെ ദിവസം അയിരൂർ പുതിയ കാവ് ക്ഷേത്രത്തിലും രണ്ടാം ദിനം ളാഹയിലെ വനംവകുപ്പ് സത്രത്തിലും വിശ്രമിച്ചശേഷം മൂന്നാം നാൾ ശബരിമല സന്നിധാനത്ത് എത്തിച്ചേരും. കാലത്തിന്റെ കയറ്റിറക്കങ്ങൾ നിരവധി ഉണ്ടായിട്ടും തിരുവാഭരണഘോഷയാത്രാ രീതികൾക്ക് ഇന്നും മാറ്റമില്ല. മകരവിളക്ക് കഴിഞ്ഞ് അഞ്ചാം നാൾ മലയിറങ്ങി മൂന്നാം ദിവസം പന്തളം കൊട്ടാരത്തിൽ തിരുവാഭരണങ്ങൾ തിരിച്ചേൽപ്പിക്കുന്നതോടെ ഘോഷയാത്രയ്‌ക്ക് സമാപനമാകും.

വൃശ്ചികം ഒന്ന് മുതൽ വ്രതം നോൽക്കുന്ന പതിവ് ഗംഗാധരൻ പിള്ള തെറ്റിച്ചിട്ടില്ല. നേരത്തെ യാത്രമധ്യേ ഭക്ഷണം പാകം ചെയ്ത് കഴിച്ചിരുന്ന പതിവ് മാറി, ഇപ്പോൾ പലയിടത്ത് നിന്നും ആഹാരം ലഭിക്കുന്നു. 22 പേരാണ് ഗംഗാധരൻ പിള്ളയുടെ സംഘത്തിലുള്ളത്. വ്രതശുദ്ധിയും അയ്യപ്പസ്വാമിയോടുള്ള തികഞ്ഞ അർപ്പണബോധവുമാണ് ഗംഗാധരൻ പിള്ളയെന്ന അയ്യപ്പദാസന്റെ കരുത്ത്. ആ കരുത്തിൽ നാലുപറ നെല്ലിന്റെ ഭാരം വരുന്ന തിരുവാഭരണപ്പെട്ടി ശിരസിലേന്താൻ അദ്ദേഹത്തിന് കഴിയുന്നു. പന്തളത്ത് നിന്ന് തിരുവാഭരണം തലയിലേറ്റുന്നത് മുതൽ സന്നിധാനത്ത് എത്തുന്നത് വരെ അദ്ദേഹം അക്ഷീണം പ്രയത്‌നിക്കുന്നു. 41 വരെ നീളുന്ന ആളുപൂജ ചടങ്ങുകൾക്ക് കാർമികത്വം വഹിക്കുന്നതും ഇദ്ദേഹമാണ്.

വിഷ്ണുമായയിൽ ശിവന്റെ പുത്രനായി പമ്പാതീരത്ത് പിറന്ന മണ്കണ്ഠനെ പന്തളരാജാവ് എടുത്തു വളർത്തിയതും കൊട്ടാരത്തിൽ വളർന്ന മണികണ്ഠൻ അയ്യപ്പനായി മാറി ശബരിമലയിലെ ധർമ്മശാസ്താവിഗ്രഹത്തിൽ വിലയം പ്രാപിച്ചതാണ് ഐതിഹ്യം. വളർത്തുമകനെ കാണാൻ കാടുതാണ്ടിയെത്തിയ രാജാവിനെ മടക്കി അയക്കുമ്പോൾ ആണ്ടുതോറും തന്നെക്കാണാൻ വരണമെന്നാണ് അയ്യപ്പൻ ആവശ്യപ്പെട്ടിരുന്നത്. ആ യാത്രക്ക് മുന്നോടിയായി തന്റെ മകനെ അണിയിക്കുന്നതിനുള്ള ആഭരണങ്ങൾ രാജാവ് പണികഴിപ്പിച്ചു. ഈ ആഭരണങ്ങളുമായി മകരവിളക്കിന് രണ്ടുനാൾ മുൻപ് പന്തളത്ത് നിന്ന് പോയിത്തുടങ്ങിയെന്നതും വിശ്വാസം. ഇതാണ് പിന്നീട് പ്രസിദ്ധമായ തിരുവാഭരണഘോഷയാത്രയായി മാറിയത്.

Tags: SABARIMALAGangadhran Pillai
Share
Tweet
SendShare

More News from this section

പകുതിയിലധികം ശമ്പളത്തിനോ?? കേരളത്തിലെ ആരോഗ്യമേഖലയ്‌ക്ക് കേന്ദ്രം നൽകിയത് 1,759 കോടി; NHM ഫണ്ട് വിനിയോഗം കർശനമായി നിരീക്ഷിക്കണം; എംപിമാരോട് സുരേഷ് ഗോപി

ഇന്ന് തിരുവോണം; സമൃദ്ധിയുടെയും ഒത്തുചേരലിന്റെയും പൊന്നോണം ആഘോഷമാക്കി മലയാളികൾ

തിരുവോണത്തിന് മഴ കനക്കും; വിവിധ ജില്ലകളില്‍ നാളെ അലേര്‍ട്ട് പ്രഖ്യാപിച്ചു

ഓണാഘോഷത്തിനിടെ മദ്യപിച്ച് പൊലീസ് സ്റ്റേഷനിലെത്തി; എസ്പിയുടെ മിന്നല്‍ പരിശോധനയില്‍ മൂന്ന് പൊലീസുകാര്‍ കുടുങ്ങി; സസ്‌പെന്‍ഷന്‍

അങ്കമാലിയില്‍ ഗോഡൗണില്‍ വന്‍ തീപിടിത്തം; ലക്ഷങ്ങളുടെ സാധനങ്ങള്‍ കത്തിനശിച്ചു

വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷന്‍ ഇനി പൊറുക്കില്ല; ഓരോ നിയമലംഘനത്തിനും 5,000 രൂപ വീതം പിഴ

Latest News

‘സന്തോഷവും സമൃദ്ധിയും നിറയട്ടെ’; ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

അതിര്‍ത്തിയിലെ സമാധാനവും സ്ഥിരതയും കൂടുതല്‍ ശക്തിപ്പെടുത്തണം; ഇന്ത്യ-ചൈന 25-ാം വട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായി

ബാറ്റുകൊണ്ട് ബൗണ്ടറി ബോര്‍ഡിന്റെ ഭാഗത്ത് അടിച്ചു; ശ്രീലങ്കന്‍ സ്പിന്നര്‍ പ്രബത് ജയസൂര്യയ്‌ക്കെതിരെ ഐസിസി നടപടി

സൈനിക സേവനം പൂര്‍ത്തിയാക്കി മടങ്ങിയെത്തുന്ന അഗ്‌നിവീര്‍മാര്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുക ലക്ഷ്യം; ‘അഗ്‌നിവീര്‍ എംപ്ലോയ്മെന്റ് സെല്‍’ ആരംഭിക്കാന്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍

ഇന്ത്യന്‍ നാവിക സേനയ്‌ക്ക് പുതിയ ഡൈവിങ് സപ്പോര്‍ട്ട് വെസല്‍; ‘നിപുണ്‍’ 31ന് മുംബൈ നാവികസേനാ ഡോക്ക്യാര്‍ഡില്‍ കമ്മീഷന്‍ ചെയ്യും

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 117 സീറ്റിലും ഒറ്റയ്‌ക്ക് മത്സരിക്കും; ദേശീയ ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷ്

മഴ വില്ലനായി; ഫോളോ ഓണ്‍ ഒഴിവാക്കാന്‍ ശ്രീലങ്കയുടെ പോരാട്ടം; ആദ്യ ഇന്നിങ്‌സില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 240 റണ്‍സ് എന്ന നിലയില്‍

60 വയസിന് മുകളിലുള്ള സ്ത്രീകള്‍ക്ക് യുപിയില്‍ ഇനി ബസ് യാത്ര സൗജന്യം; ഗംഗ എക്‌സ്പ്രസ് വേ ഹരിദ്വാറിലേക്ക് നീട്ടും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies