കൊല്‍ക്കത്ത: നോക്കൗട്ടില്‍ മുട്ടിടിക്കുന്ന പതിവ് ഇക്കുറിയും തെറ്റിക്കാതെയാണ് ടോസ് നേടിയ ദക്ഷിണാഫ്രിക്കയുടെ ബാറ്റിംഗ്.12 ഓവറിനിടെ പ്രോട്ടീസിന്റെ മുന്‍നിര അപ്പാടെ തകര്‍ന്നു. ആദ്യ മൂന്നു പേര്‍ രണ്ടക്കം കാണാതെ കൂടാരം കയറിയപ്പോള്‍ ഫോമിലായിരുന്ന മാര്‍ക്രം 10 റണ്‍സില്‍ വീണത് ദക്ഷിണാഫ്രിക്കയെ ഞെട്ടിച്ചു.
14 ഓവറില്‍ നാലുവിക്കറ്റ് നഷ്ടത്തില്‍ 44 റണ്‍സ് എടുത്ത് നില്‍ക്കെ മത്സരം തടസപ്പെടുത്തി മഴയും എത്തി. പത്തു റണ്‍സുമായി ഹെന്റിച്ച് ക്ലാസനും10 റണ്‍സെടുത്ത മില്ലറുമാണ് ക്രീസില്‍. ഈഡന്‍ ഗാര്‍ഡന്‍സില്‍ ആദ്യ ഇന്നിംഗ്‌സിലെ ശരാശരി സ്‌കോര്‍ 243 ആണ്.
ആദ്യ ഓവറിലെ അവസാന പന്തില്‍ ക്യാപ്റ്റന്‍ ബാവുമയെ സ്റ്റാര്‍ക്കാണ് ഡക്കാക്കിയത്. പിന്നാലെ ഇന്‍ഫോം ബാറ്ററായ ഡികോക്കിനെ വീഴ്‌ത്തി ഹേസില്‍ വുഡ് കമ്മിന്‍സിന്റെ കൈയിലെത്തിച്ചു. 3 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം. 31 പന്തില്‍ ആറു റണ്‍സെടുത്ത റാസി വാന്‍ഡര്‍ ദസന്റെ വിക്കറ്റു ഹേസില്‍വുഡിനാണ്. രണ്ടുവിക്കറ്റ് വീതം നേടിയ സ്റ്റാര്‍ക്കും ഹേസില്‍വുഡും ഫോമിലേക്ക് തിരികെ വന്നു.