50-ാം സെഞ്ച്വറി,സുഹൃത്തിനായി അവര്‍ അപ്‌ഡേറ്റ് ചെയ്തു! കണ്ണു നനയ്ക്കും ഒരു പ്രവചന പോസ്റ്റിന്റെ കഥ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

50-ാം സെഞ്ച്വറി,സുഹൃത്തിനായി അവര്‍ അപ്‌ഡേറ്റ് ചെയ്തു! കണ്ണു നനയ്‌ക്കും ഒരു പ്രവചന പോസ്റ്റിന്റെ കഥ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 16, 2023, 05:10 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: മുംബൈ വാങ്കഡെയില്‍ സച്ചിനെ സാക്ഷിയാക്കിയാണ് കോലി അദ്ദേഹത്തിന്റെ ഏകദിന സെഞ്ച്വറികളുടെ റെക്കോര്‍ഡ് മറികടന്നത്. താരത്തെ ക്രിക്കറ്റ് ലോകം പ്രശംസ കൊണ്ടു മൂടുകയാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കോലി സച്ചിന്റെ റെക്കോര്‍ഡുകള്‍ മറികടക്കുമെന്ന് ആരെങ്കിലും പറഞ്ഞാല്‍ അവരെ പരിഹസിക്കുന്നവരാകും അധികവും. എന്നാല്‍ കാലങ്ങള്‍ക്കിപ്പുറം ചരിത്രം തിരുത്തപ്പെട്ടു.

2012-ല്‍ കോലി സച്ചിന്റെ ഏകദിന സെഞ്ച്വറികള്‍ എന്ന റെക്കോര്‍ഡ് മറികടക്കുമെന്ന് പ്രവചിച്ച ഒരു മലയാളിയുണ്ട്. ഫേസ്ബുക്കിലൂടെയായിരുന്നു ഷിജു ബാലാനന്ദന്റെ പ്രവചനം. വിരാട് കോലി സച്ചിന്റെ ഏകദിന റെക്കോര്‍ഡുകള്‍ തകര്‍ക്കുമെന്ന് 2012 ജൂലൈ 22നാണ് ഷിജു ഫേസ്ബുക്കില്‍ കുറിച്ചത്. എന്നാല്‍ പ്രതീക്ഷിച്ചതു പോലെ ഷിജുവിനെ പരിഹസിച്ചും വിമര്‍ശിച്ചും ഒരുപാട് പേർ രംഗത്തെത്തി. എന്നാല്‍ ഷിജു ഇതിനെയെല്ലാം ചെറു പുഞ്ചിരിയോടെ നേരിട്ടു, വിമര്‍ശകര്‍ക്കെല്ലാം വ്യക്തമായ മറുപടി നല്‍കി. തന്റെ പ്രവചനത്തില്‍ ഉറച്ചു നിന്നു. കോലി ഓരോ സെഞ്ച്വറി നേടുമ്പോഴും അയാള്‍ ആ പോസ്റ്റിന് താഴെ കമന്റായി എണ്ണം അപ്‌ഡേറ്റ് ചെയ്തിരുന്നു. അപ്പോഴും എണ്ണം ഇനിയും ഉണ്ടല്ലോ എന്ന് പലരും ഓര്‍മ്മിപ്പിച്ചു. എന്നാല്‍ അയാള്‍ ആ നേട്ടത്തിലേക്ക് ഒരിക്കല്‍ എത്തുമെന്ന് തറപ്പിച്ചു പറഞ്ഞായിരുന്നു എതിര്‍ വാദങ്ങളെ ഷിജു ഖണ്ഡിച്ചിരുന്നത്.

ഏറ്റവും ഒടുവില്‍ 2018 ഫെബ്രുവരിയില്‍ കോലിയുടെ 35-ാം സെഞ്ച്വറി അപ്‌ഡേറ്റ് ചെയ്തതിന് ശേഷം പിന്നൊരിക്കലും ഒരു അപ്‌ഡേറ്റിന് ആ പോസ്റ്റിന് താഴെ ഷിജുവിന്റേതായി ഉണ്ടായില്ല. ഒരു വാഹനാപകടത്തിന്റെ രൂപത്തില്‍ വിധിയെത്തിയതോടെ ഷിജു ഈ ലോകത്തോട് വിടപറഞ്ഞു. എങ്കിലും ഉറ്റവരായ സുഹൃത്തുക്കള്‍ അയാളുടെ ആ പ്രവചനത്തിന് വില കല്‍പ്പിച്ച് കോലിയുടെ സെഞ്ച്വറികള്‍ പോസ്റ്റില്‍ അപ്‌ഡേറ്റ് ചെയ്തുകൊണ്ടേയിരുന്നു. ഒടുവില്‍ ഇന്നലെ പലരും തിരസ്‌കരിച്ച ഷിജുവിന്റെ പ്രവചനം യാഥാര്‍ത്ഥ്യമായി. അതുകാണാന്‍ ഷിജു ഇല്ലെന്ന വിഷമത്തിലും അവനു വേണ്ടി കോലിയുടെ 50-ാം സെഞ്ച്വറി സുഹൃത്തുക്കള്‍ ആ പോസ്റ്റിന് താഴെ അപ്‌ഡേറ്റ് ചെയ്തു.. ഇനിയൊരിക്കലും ഒരു പക്ഷേ അവിടെയൊരു അപ്‌ഡേറ്റ് ഉണ്ടായേക്കില്ല.

“>

Tags: Virat Kholi50th odi centuryShiju
ShareTweetSendShare

More News from this section

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

Latest News

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies