2007 ല്‍ പുറത്തിറങ്ങിയ ഷാരൂഖ് ഖാന്റെ കരിയറിലെ ഏറ്റവും വലിയ വിജയമായി തീര്‍ന്ന ചിത്രമായിരുന്നു ഓം ശാന്തി ഓം. ദീപിക പദുക്കോണ്‍ ആദ്യമായി ഷാരൂഖിന്റെ ജോഡിയായെത്തിയതും ഈ ചിത്രത്തിലായിരുന്നു. താരം ആദ്യം ഷര്‍ട്ടൂരി ഒരു പാട്ടിന് ചുവട് വയ്‌ക്കുന്നുതും ഈ ചിത്രത്തിലായിരുന്നു. Dard-E-Disco എന്ന ഫാസ്റ്റ് നമ്പര്‍ പാട്ടിന് സിക്‌സ് പാക്ക് ബോര്‍ഡി കാണിച്ചാണ് താരം ഡാന്‍സ് കളിച്ചത്. വലിയ തരംഗമാണ് ഗാനം പുറത്തിറങ്ങിയതിന് പിന്നാലെ ഉണ്ടായത്.
ഗാനത്തിന് പിന്നിലെ ചെറിയൊരു കഥ പങ്കുവച്ചിരിക്കുകയാണ് സംവിധായികയായ ഫറാ ഖാന്‍. ‘നേരത്തെ ഒരു ചിത്രത്തിന് വേണ്ടി ഷര്‍ട്ട് ഇല്ലാതെ ചിത്രീകരണം നടത്താനിരുന്നെങ്കിലും പരിക്കും ശസ്ത്രക്രിയയും കാരണം ശരീരം ഷേയിപ്പില്ലാത്തതിനാല്‍ അത് നടന്നില്ല. ഇതിന് ശേഷം ഷാരൂഖ് എന്നോട് സത്യം ചെയ്തു ആദ്യമായി ഓണ്‍സ്‌ക്രീനില്‍ ഷര്‍ട്ട് ഊരുന്നത് ഈ ചിത്രത്തിന് വേണ്ടിയാണെന്ന്’
പേശിവലിവ് കാരണം Dard-E-Disco എന്ന പാട്ടിന് അദ്ദേഹത്തിന് നേരെ ഡാന്‍സ് ചെയ്യാന്‍ പോലും കഴിഞ്ഞില്ല. കാരണം താരം രണ്ടു ദിവസമായി വെള്ളം കുടിച്ചിരുന്നില്ല. സിക്‌സ് പാക്ക് തെളിഞ്ഞു കാണാന്‍ വേണ്ടിയായിരുന്നു വെള്ളം ഒഴിവാക്കിയത്’-ഫറാഖാന്‍ പറഞ്ഞു.