നന്ദി ഇന്ത്യ അവിസ്മരണീയമായ ഒരു യാത്രയ്ക്ക്..! ആറാം കിരീടം ഉയര്‍ത്തി ഓസ്‌ട്രേലിയ; തലയുയർത്തി "ഹെഡി'ൻ്റെ സെഞ്ച്വറി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

നന്ദി ഇന്ത്യ അവിസ്മരണീയമായ ഒരു യാത്രയ്‌ക്ക്..! ആറാം കിരീടം ഉയര്‍ത്തി ഓസ്‌ട്രേലിയ; തലയുയർത്തി “ഹെഡി’ന്റെ സെഞ്ച്വറി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 19, 2023, 09:28 pm IST
FacebookTwitterWhatsAppTelegram

അഹമ്മദാബാദ്: ബാറ്റിംഗിലും ബൗളിംഗിലും പിഴവുകളില്ലാത്ത പ്രകടനം പുറത്തെടുത്ത് ആതിഥേയരെ ആറു വിക്കറ്റിന് തകര്‍ത്ത് മോദി സ്‌റ്റേഡിയത്തില്‍ ആറാം ലോകകിരീടം ഉയര്‍ത്തി ഓസ്‌ട്രേലിയ. ട്രാവിസ് ഹെഡിന്റെ അത്യുഗ്രന്‍ സെഞ്ച്വറിയാണ് ഓസീസിന് അനായസ വിജയം സമ്മാനിച്ചത്. ലോകകപ്പ് ഫൈനലില്‍ സെഞ്ച്വറി നേടുന്ന ഏഴാമത്തെ താരമായി ഹെഡ് മാറി. 34-ാം ഓവറില്‍ 95ാം പന്തിലാണ് താരം സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.ഏഴോവർ ബാക്കി നിൽക്കെയാണ് ഓസീസിന്റെ വിജയം.

നാലാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ഹെഡ് ലംബുഷെയ്ന്‍ സഖ്യമാണ് റെക്കോര്‍ഡ് പാര്‍ട്ണര്‍ഷിപ്പ് ചേര്‍ത്ത് ഇന്ത്യയുടെ മൂന്നാം കിരീടമെന്ന സ്വപ്‌നം തല്ലിക്കെടുത്തിയത്. 241 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഓസ്‌ട്രേലിയ ആറോവറിനിടെ മൂന്ന് വിക്കറ്റ് വീണ് ഉഴറിയെങ്കിലും പിന്നീട് തിരിച്ചുവരികയായിരുന്നു. രണ്ടക്കം കടക്കും മുന്‍പ് വാര്‍ണറെയും സ്മിത്തിനെയും 15 റണ്‍സെടുത്ത മാര്‍ഷിനെയും മടക്കിയെങ്കിലും ആ മേല്‍കൈ ഇന്ത്യക്ക് തുടരാനായില്ല. സ്പിന്നര്‍ അക്ഷരാര്‍ത്ഥത്തില്‍ നിറം മങ്ങി.

പതിഞ്ഞ താളത്തില്‍ തുടങ്ങിയ ഹെഡ് പിന്നീട് ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് നേരെ കൗണ്ടര്‍ അറ്റാക്ക് നടത്തുകയായിരുന്നു. ഇന്ത്യ മുട്ടിടിച്ച പിച്ചില്‍ ഓസ്‌ട്രേലിയന്‍ ബാറ്റര്‍മാര്‍ അടിച്ചു തകര്‍ക്കുന്നതാണ് കണ്ടത്. സ്‌റ്റേഡിയത്തിലെ ഒന്നരലക്ഷം കാണികളുയര്‍ത്തിയ സമ്മര്‍ദ്ദം ഓസ്‌ട്രേലിയന്‍ ബാറ്റര്‍മാരെ തെല്ലും ബാധിച്ചില്ല. തകര്‍ത്തടിച്ച ഹെഡിന് ഉറച്ച പിന്തുണയാണ് ലംബുഷെയ്ന്‍ നല്‍കിയത്.

നാലു പടുകൂറ്റന്‍ സിക്‌സറും 14 ബൗണ്ടറിയും പറത്തി 137 റണ്‍സാണ് ഹെഡ് നേടിയത്. അര്‍ദ്ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയ ലംബുഷെയ്ന്‍ നാലു ബൗണ്ടറികളടക്കമാണ് 58 റണ്‍സെടുത്തത്. 42 ഓവറില്‍ ഹെഡ് പുറത്തായതിന് പിന്നാലെയെത്തിയ മാക്‌സ് വെല്ലാണ് വിജയ റണ്‍ കുറിച്ചത്.

Tags: WC2023Australia World Cup
ShareTweetSendShare

More News from this section

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ബാറിലെ തർക്കത്തിന് പിന്നാലെ തീക്കളി! യുവാക്കൾക്ക് പെട്രോൾ ഒഴിച്ച് തീകൊളുത്തി; ആറുപേർക്ക് പൊള്ളൽ, ഒരാളുടെ നില ഗുരുതരം

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies