ഇസ്ലാമാബാദ് : ലോകകപ്പ് ഫൈനലിൽ പരാജയപ്പെട്ടതിന് ഇന്ത്യയെ പരിഹസിച്ച പാകിസ്താനികളുടെ വായടപ്പിച്ച് പാകിസ്താൻ മുൻ ക്രിക്കറ്റ് താരം ഡാനിഷ് കനേരിയ . ടൂർണമെന്റിലുടനീളം മികച്ച ആവേശത്തോടെയാണ് ഇന്ത്യ കളിച്ചതെന്ന് ഡാനിഷ് കനേരിയ ട്വിറ്ററിൽ കുറിച്ചു.
‘ ടൂർണമെന്റിലുടനീളം മികച്ച ആവേശത്തോടെയാണ് ഇന്ത്യ കളിച്ചത്. ഭാവിക്ക് ആശംസകൾ! ‘ ഡാനിഷ് കനേരിയ കുറിച്ചു. ലോകകപ്പിലെ പരാജയത്തിന് പിന്നാലെ പാക് നടി ഷെഹർ ഷിൻ വാരി അടക്കം ഇന്ത്യയെ പരിഹസിച്ചിരുന്നു. ഇന്ത്യയുടെ പരാജയം ആഘോഷിക്കുകയാണെന്നും , ഇന്ത്യയിലെ മുസ്ലീങ്ങൾക്ക് ആശംസകൾ അറിയിക്കുന്നുവെന്നുമാണ് ഷെഹർ ഷിൻ വാരി കുറിച്ചത് .
എന്നാൽ 140 കോടി ഭാരതീയരും ടീം ഇന്ത്യയ്‌ക്കൊപ്പമുണ്ടെന്നായിരുന്നു ഇന്ത്യൻ സോഷ്യൽ മീഡിയ ഉപയോക്താക്കളുടെ മറുപടി.