ഗോപാഷ്ടമിയുടെ പ്രാധാന്യം
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Spirituality

ഗോപാഷ്ടമിയുടെ പ്രാധാന്യം

കാർത്തിക മാസത്തിലെ ശുക്ളപക്ഷാഷ്ടമിയാണ് ഗോപാഷ്ടമിയായി ആചരിക്കുന്നത് (നവംബർ 20 )

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 20, 2023, 10:24 am IST
Facebook
Twitter
WhatsAppTelegram

പുരാതന കാലം മുതൽ ഭാരതത്തിൽ ഭക്തി പൂർവ്വം ആഘോഷിച്ചു വരുന്ന ദിവസമാണ് ഗോപാഷ്ടമി. കാർത്തിക മാസത്തിൽ ശുക്ലപക്ഷത്തിലെ അഷ്ടമി തിഥിയിലാണ് ഗോപാഷ്ടമി ആഘോഷിക്കുന്നത്. ഈ വർഷവും നാം വളരെ ആഘോഷപൂർവം ഗോപാഷ്ടമി ആഘോഷിക്കുന്നു. ഈ വർഷത്തെ ഗോപാഷ്ടമി നവംബർ 20 -ാം തീയതിയാണ് ആഘോഷിക്കുന്നത്. അഷ്ടമി ദിവസം രാവിലെ ഗോക്കളെ കുളിപ്പിച്ച് തിലകം ചാർത്തി വസ്ത്രം നൽകി പൂജിക്കുന്നു. ഈദിവസം ഗോവിന് പുല്ലു കൊടുത്ത് ഏഴു പ്രാവശ്യം പ്രദിക്ഷണം ചെയ്ത് കാലിൽ തൊട്ട് നമസ്കരിച്ച്, അടിയിലെ മണ്ണ് നെറ്റിയിൽ തൊടുന്നത് അതിവിശേഷമായി കരുതി പോരുന്നു. ഗോപാഷ്ടമി ദിവസം ഈ തിലകം ധരിച്ചാൽ ജീവിതത്തിൽ സമാധാനം, സന്തോഷം, ഐശ്വര്യം എന്നിവ ഭഗവാന്റെ കൃപയാൽ ലഭിക്കുമെന്ന്
വിശ്വസിക്കപ്പെടുന്നു. ഇന്നേദിവസം പശുക്കളെയും കിടാങ്ങളെയും വസ്ത്രം ആഭരണാദികൾ അണിയിച്ച് അലങ്കരിച്ചു പൂജിക്കുന്നു. മേയാൻ വിടുന്ന പശുക്കൾ ആണെങ്കിൽ നേദ്യം നൽകിയതിനു ശേഷം മേയാൻ വിടുന്നു. മേയാൻ വിട്ട പശുക്കൾ തിരികെ എത്തുമ്പോൾ [ ഈ സമയം ഗോധൂളി മുഹൂർത്തം എന്നാണ് അറിയപ്പെടുന്നത്]. അവരെ സ്വീകരിച്ച്‌ പൂജിച്ച് വേണ്ട സൽക്കാരങ്ങൾ നൽകി ആദരിക്കുന്നു. ഗോപാഷ്ടമി ദിനത്തിൽ എല്ലാ ഗോഭക്തരും ഈ രീതിയിൽ ഗോപാഷ്ടമി ആഘോഷിക്കുകയും വേണം. ഗോപാഷ്ടമിക്ക്കൂടുതൽ പ്രചാരo നൽകുകയും വേണം.

ഗോപാഷ്ടമി ആഘോഷം ഉണ്ടായതിന്റെ കഥ ഗോവർധന പർവ്വതം ഉയർത്തിയതുമായി ബന്ധപ്പെട്ടാണ്. ഗോകുലത്തിൽ എല്ലാവർഷവും മഴ പെയ്യുന്നതിനായി ഇന്ദ്ര ദേവനെ പ്രീതിപ്പെടുത്താൻ യാഗം നടത്തുന്നത് പതിവുണ്ടായിരുന്നു. പതിവുപോലെ ഗോകുലവാസികൾ യജ്ഞത്തിനുള്ള തയ്യാറെടുപ്പുകൾ നടത്താൻ തുടങ്ങി ഇതു കണ്ട് കൃഷ്ണൻ പറഞ്ഞു ഈ വർഷം നമുക്ക് യാഗം നടത്തേണ്ട യാഗം നടത്താതെ തന്നെ മഴയുണ്ടാകുമോ എന്ന് നോക്കാം. അങ്ങനെ ഈ യാഗത്തിൽ നിന്ന് ഗോകുലവാസികളെ ഭഗവാൻ വിലക്കി. ഇത് മനസ്സിലാക്കിയ ഇന്ദ്രദേവൻ രോക്ഷത്താൽ ഗോകുലത്തിൽ ശക്തമായ മഴയുണ്ടാക്കി ഗോകുല വാസികൾ ഭയപ്പെട്ട് ഭഗവാനിൽ അഭയം പ്രാപിച്ചു. ഗോകുലവാസികളെ സമാധാനിപ്പിച്ച് അവരെ വർഷത്തിൽ നിന്ന് സംരക്ഷിക്കുന്നതിനായി ഭഗവാൻ ഗോവർധന പർവ്വതം തന്റെ ചെറുവിരലിൽ ഉയർത്തി കുടയായി ഗോപാലകരെയെല്ലാം അതിനടിയിൽ നിർത്തി. ഇതു കണ്ട ഇന്ദ്രൻ തുടർച്ചയായ ഏഴു ദിവസo നിർത്താതെമഴ പെയ്യിച്ചു. എന്നാൽ ഗോകുലവാസികൾ ഗോവർധനത്തിന് കീഴെ സുരക്ഷിതരായിരുന്നു.അവസാനം ഇന്ദ്രൻ തന്റെ തെറ്റു മനസ്സിലാക്കി ഭഗവാനോട് ക്ഷമ ചോദിച്ച് മാപ്പിരന്നു. ഇന്ദ്രനോട് ഭഗവാൻ ക്ഷമിക്കുകയും ഗോകുലത്തിനാവശ്യമായ മഴ എല്ലാവർഷവും നൽകണമെന്ന് പറയുകയും ചെയ്തു.

ഈ സമയത്ത് സുരഭി മാതാവും, പരിവാരങ്ങളും തങ്ങളുടെ പാൽ കൊണ്ട് ഭഗവാനെ അഭിഷേകം ചെയ്തു. അന്ന് മുതലാണ് ഭഗവാൻ “ ഗോവിന്ദൻ” എന്ന് അറിയപ്പെടുന്നത്. അതിനാൽ ഗോപാഷ്ടമി ദിവസം ഭഗവാന് പാൽ അഭിഷേകം ചെയ്യുന്നത് അതിവിശേഷമാണ്. അഷ്ടഐശ്വര്യവും വന്നു ചേരും എന്ന് വിശ്വാസം.ഗോക്കളെയും ഗോകുലവാസികളെയും ഗോവർധനം ഉയർത്തി സംരക്ഷിച്ചതിനാൽ ഭഗവാനെ അന്നുമുതൽ ഗോസംരക്ഷകനായും വിളിച്ചു പോരുന്നു.ഈ ദിവസം ഗോപാഷ്ടമിയായി നമ്മൾ ഇന്നും കാലാകാലങ്ങളായി ആചരിച്ചു പോരുന്നു.ഇത് കാർത്തിക മാസത്തിലെ ശുക്ലപക്ഷ അഷ്ടമി തിഥി വരുന്ന ദിവസമാണ്.

ഗോ സംരക്ഷണം ഈ കാലഘട്ടത്തിൽ വളരെ പ്രാധാന്യം അർഹിക്കുന്ന വിഷയമാണ്. 1966 – ഗോപാഷ്ടമിയോടനുബന്ധിച്ച്‌ ഡൽഹിയിൽ നടന്ന “ ഗോരക്ഷാ” സമ്മേളനത്തിന്റെ ഭാഗമായി ഇന്ത്യയിൽ പല സംസ്ഥാനങ്ങളിലും ഗോവധം നിയമം മൂലം നിരോധിച്ചു. നിർഭാഗ്യവശാൽ കേരളത്തിൽ ഇന്നും ഈ ഹിംസ തുടർന്നു പോരുന്നു. . ഗോവിനെ നമ്മൾ അമ്മയായി കരുതി സേവിക്കുകയും പൂജിക്കുകയും ചെയ്യുന്ന രീതി പണ്ടുമുതൽ ഉള്ളതാണ്. ഗോമാതാവിന്റെ ശരീരത്തിൽ മുപ്പത്തിമുക്കോടി ദേവകളും സ്ഥാനം കൊള്ളുന്നു എന്നാണ് സങ്കല്പം.
ഗോവിന്റെ ചാണകത്തിൽ ലക്ഷ്മിയും ഗോമൂത്രത്തിൽ ധന്വന്തരിയും വസിക്കുന്നു എന്നും പറയപ്പെടുന്നു. ആയുർവേദത്തിന്റെ ദേവനായ ധന്വന്തരി വസിക്കുന്ന ഗോമൂത്രo സർവ്വരോഗസംഹാരിയായ ഔഷധമാണ്. പുരാതന കാലം മുതൽ ചാണകം കരിച്ചു കിട്ടുന്ന ഭസ്മമാണ്നമ്മളെല്ലാം സന്ധികളിലും രാവിലെ കുളിക്കുശേഷം ധരിക്കുന്നത്. ശരീരത്തിലെ സന്ധികളെ ബലപ്പെടുത്താനും നീർദോഷം അകറ്റാൻ സഹായിക്കുന്നു. പാൽ, മോര്, തൈര് നെയ്യ്,എന്നിവ നമ്മൾ ഭാരതീയർക്ക് ഒഴിച്ചുകൂടാനാവാത്ത ഭക്ഷണപദാർത്ഥങ്ങളാണ്.

എല്ലാ ആയുർവേദ ഗ്രന്ഥങ്ങളിലും ഗവ്യങ്ങൾ ഉപയോഗിച്ചുള്ള ഔഷധങ്ങളെ പറ്റി പറയുന്നുണ്ട്. ആ രീതിയിൽ ഔഷധ നിർമ്മാണത്തിന് തനതായ ഗോക്കളുടെ ഗവ്യങ്ങളാണ് വേണ്ടത്. എങ്കിലേ അതിനു ഗുണം ഉണ്ടാവുകയുള്ളൂ. അതിനാൽ ആയുർവേദ ആരോഗ്യ മേഖലയിൽ ഉള്ളവർ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണിത്.പഞ്ചഗവ്യചികിത്സ ഇന്ന് ഏറെ പ്രചാരം നേടുന്ന ചികിത്സ സമ്പ്രദായമാണ്. ഗോക്കളുടെ പാൽ, നെയ്യ്, ഗോമൂത്രം , ചാണക നീര്, തൈര് എന്നിവ ചേർത്ത് ഉണ്ടാക്കുന്ന ദിവ്യ ഔഷധമാണ് പഞ്ചഗവ്യം.ഗോമാതാവായി നാം ആരാധിക്കുന്നതും സംരക്ഷിച്ചു പോരുന്നതും ഭാരതീയ ഗോക്കളെയാണ്.ഗോമാതാവിന്റെ സങ്കൽപ്പം തന്നെ ഇന്നു മാറിപ്പോയി എന്നാൽ സങ്കരയിനത്തിൽപ്പെട്ട ഇറക്കുമതി ചെയ്ത പശുക്കളെയാണ് പാൽ ഉൽപാദനത്തിനും മാംസം കയറ്റുമതിക്കുമായി ഇന്ന് സംരക്ഷിക്കുന്നത്. ഈ സ്ഥിതി മാറണം ഭാരതത്തിൽ എല്ലായിടത്തും തനതായ പ്രദേശത്തിന്റെ കാലാവസ്ഥയോട് ഇണങ്ങി വളരുന്നയിനം ഗോക്കളാണ് ഉണ്ടായിരുന്നത്. ഏകദേശം 37- ൽ പരം ഇനങ്ങൾ ഭാരതത്തിന്റെത് മാത്രമായി ഇന്നു കാണാവുന്നതാണ്. ഇവയെ സംരക്ഷിച്ച്‌ വംശവർദ്ധനവ് വരുത്തി നില നിർത്തേണ്ടത് നമ്മുടെ
കടമയാണ്.വംശ വർധനവിന് നാം ചെയ്യേണ്ടത് തനതായ “ നന്ദി“ കളെ വളർത്തി പരിപാലിക്കുക എന്നതാണ്.

വൈദീക കാലഘട്ടം മുതൽ കൃഷിക്ക് ചാണകം, ഗോമൂത്രം എന്നിവ ഉപയോഗിച്ചിരുന്നു. കാർഷിക മേഘലയിൽ ഇന്ന് പ്രചാരത്തിൽ വരുന്ന ജൈവകൃഷിയിൽ കൂടുതലും ഉപയോഗപ്പെടുത്തുന്നത് പഞ്ചഗവ്യവും നാടൻ ഗോക്കളുടെ ഗവ്യങ്ങളുമാണ്. ഇതിലൂടെ കൂടുതൽ വിളവ് നേടാൻ കർഷകന് സാധിക്കുന്നു. കാർഷിക വരുമാനമാണ് ഒരു രാജ്യത്തിന്റെ അടിസ്ഥാനധനം ഭാരതത്തിൽ ഇന്നും നമ്മുടെ ധന സമ്പത്തിന്റെ പകുതിയും കൃഷിയെ ആശ്രയിച്ചിരിക്കുന്നു. ഇതിന് കാരണം ഭാരതീയ ഗോസമ്പത്തിന്റെ സംരക്ഷണമാണ്. ഗോസംരക്ഷണത്തിലൂടെ നമ്മുടെ സമ്പത്ത് വർദ്ധിപ്പിക്കുക മാത്രമല്ല ആരോഗ്യവും സംരക്ഷിക്കപ്പെടും . കാരണം ഭാരതത്തിന്റെ സമ്പൽസമൃദ്ധി നിലനിന്നിരുന്നത് ഗോ സമൃദ്ധിയിലും ,കൃഷിയിലുംആയിരുന്നു. ഗോക്കളെ പരിപാലിക്കുന്നതിലൂടെ മാത്രമേ കാർഷിക വരുമാനം നമുക്ക് ഉയർത്താൻ സാധിക്കുകയുള്ളൂ.അതിനാൽ ഗോക്കളെ സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യേണ്ടത്. നമ്മൾ ഓരോരുത്തരുടെയും കടമയാണെന്ന് ഈ ഗോപാഷ്ടമി ദിനത്തിൽ നാം ഓർമ്മിക്കേണ്ടതാണ്.

എഴുതിയത്
ശ്രീജ രതീഷ്
വിശ്വ ഹിന്ദു പരിഷത്ത്
എറണാകുളം വിഭാഗ് ഗോരക്ഷാ പ്രമുഖ

Tags: SUBGopashtami 2023
Share
Tweet
SendShare

More News from this section

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

“വിശ്വചേതനയുടെ കാവ്യപദ്മം: രവീന്ദ്രനാഥ ടാഗോർ സ്മൃതി

ഇരുട്ടകറ്റുന്ന വെളിച്ചം:അജ്ഞാന തിമിരമകറ്റിയ ഗുരുപാദം; അജ്ഞതയുടെ അന്ധകാരത്തിൽ നിന്ന് ജ്ഞാനത്തിന്റെ പ്രകാശത്തിലേക്ക് നയിക്കുന്ന ഗുരു പൂർണ്ണിമ

കുണ്ഡലിനിശക്തിയെ തൊട്ടുണർത്തുന്ന ദണ്ഡനാഥ; നിഗൂഢതകൾ നീങ്ങുന്ന വാരാഹി ഉപാസന

ആറന്മുള വള്ളസദ്യയ്‌ക്ക് ജൂലൈ 19ന് തുടക്കം;ബുക്കിംഗ് സർവകാല റെക്കോർഡിലേക്ക്

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

Latest News

പകുതിയിലധികം ശമ്പളത്തിനോ?? കേരളത്തിലെ ആരോഗ്യമേഖലയ്‌ക്ക് കേന്ദ്രം നൽകിയത് 1,759 കോടി; NHM ഫണ്ട് വിനിയോഗം കർശനമായി നിരീക്ഷിക്കണം; എംപിമാരോട് സുരേഷ് ഗോപി

‘സന്തോഷവും സമൃദ്ധിയും നിറയട്ടെ’; ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ഇന്ന് തിരുവോണം; സമൃദ്ധിയുടെയും ഒത്തുചേരലിന്റെയും പൊന്നോണം ആഘോഷമാക്കി മലയാളികൾ

തിരുവോണത്തിന് മഴ കനക്കും; വിവിധ ജില്ലകളില്‍ നാളെ അലേര്‍ട്ട് പ്രഖ്യാപിച്ചു

അതിര്‍ത്തിയിലെ സമാധാനവും സ്ഥിരതയും കൂടുതല്‍ ശക്തിപ്പെടുത്തണം; ഇന്ത്യ-ചൈന 25-ാം വട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായി

ബാറ്റുകൊണ്ട് ബൗണ്ടറി ബോര്‍ഡിന്റെ ഭാഗത്ത് അടിച്ചു; ശ്രീലങ്കന്‍ സ്പിന്നര്‍ പ്രബത് ജയസൂര്യയ്‌ക്കെതിരെ ഐസിസി നടപടി

സൈനിക സേവനം പൂര്‍ത്തിയാക്കി മടങ്ങിയെത്തുന്ന അഗ്‌നിവീര്‍മാര്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുക ലക്ഷ്യം; ‘അഗ്‌നിവീര്‍ എംപ്ലോയ്മെന്റ് സെല്‍’ ആരംഭിക്കാന്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍

ഇന്ത്യന്‍ നാവിക സേനയ്‌ക്ക് പുതിയ ഡൈവിങ് സപ്പോര്‍ട്ട് വെസല്‍; ‘നിപുണ്‍’ 31ന് മുംബൈ നാവികസേനാ ഡോക്ക്യാര്‍ഡില്‍ കമ്മീഷന്‍ ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies