ഗോപാഷ്ടമിയുടെ പ്രാധാന്യം
Monday, December 11 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Culture Spirituality

ഗോപാഷ്ടമിയുടെ പ്രാധാന്യം

കാർത്തിക മാസത്തിലെ ശുക്ളപക്ഷാഷ്ടമിയാണ് ഗോപാഷ്ടമിയായി ആചരിക്കുന്നത് (നവംബർ 20 )

Janam Web Desk by Janam Web Desk
Nov 20, 2023, 10:24 am IST
A A
FacebookTwitterWhatsAppTelegram

പുരാതന കാലം മുതൽ ഭാരതത്തിൽ ഭക്തി പൂർവ്വം ആഘോഷിച്ചു വരുന്ന ദിവസമാണ് ഗോപാഷ്ടമി. കാർത്തിക മാസത്തിൽ ശുക്ലപക്ഷത്തിലെ അഷ്ടമി തിഥിയിലാണ് ഗോപാഷ്ടമി ആഘോഷിക്കുന്നത്. ഈ വർഷവും നാം വളരെ ആഘോഷപൂർവം ഗോപാഷ്ടമി ആഘോഷിക്കുന്നു. ഈ വർഷത്തെ ഗോപാഷ്ടമി നവംബർ 20 -ാം തീയതിയാണ് ആഘോഷിക്കുന്നത്. അഷ്ടമി ദിവസം രാവിലെ ഗോക്കളെ കുളിപ്പിച്ച് തിലകം ചാർത്തി വസ്ത്രം നൽകി പൂജിക്കുന്നു. ഈദിവസം ഗോവിന് പുല്ലു കൊടുത്ത് ഏഴു പ്രാവശ്യം പ്രദിക്ഷണം ചെയ്ത് കാലിൽ തൊട്ട് നമസ്കരിച്ച്, അടിയിലെ മണ്ണ് നെറ്റിയിൽ തൊടുന്നത് അതിവിശേഷമായി കരുതി പോരുന്നു. ഗോപാഷ്ടമി ദിവസം ഈ തിലകം ധരിച്ചാൽ ജീവിതത്തിൽ സമാധാനം, സന്തോഷം, ഐശ്വര്യം എന്നിവ ഭഗവാന്റെ കൃപയാൽ ലഭിക്കുമെന്ന്
വിശ്വസിക്കപ്പെടുന്നു. ഇന്നേദിവസം പശുക്കളെയും കിടാങ്ങളെയും വസ്ത്രം ആഭരണാദികൾ അണിയിച്ച് അലങ്കരിച്ചു പൂജിക്കുന്നു. മേയാൻ വിടുന്ന പശുക്കൾ ആണെങ്കിൽ നേദ്യം നൽകിയതിനു ശേഷം മേയാൻ വിടുന്നു. മേയാൻ വിട്ട പശുക്കൾ തിരികെ എത്തുമ്പോൾ [ ഈ സമയം ഗോധൂളി മുഹൂർത്തം എന്നാണ് അറിയപ്പെടുന്നത്]. അവരെ സ്വീകരിച്ച്‌ പൂജിച്ച് വേണ്ട സൽക്കാരങ്ങൾ നൽകി ആദരിക്കുന്നു. ഗോപാഷ്ടമി ദിനത്തിൽ എല്ലാ ഗോഭക്തരും ഈ രീതിയിൽ ഗോപാഷ്ടമി ആഘോഷിക്കുകയും വേണം. ഗോപാഷ്ടമിക്ക്കൂടുതൽ പ്രചാരo നൽകുകയും വേണം.

ഗോപാഷ്ടമി ആഘോഷം ഉണ്ടായതിന്റെ കഥ ഗോവർധന പർവ്വതം ഉയർത്തിയതുമായി ബന്ധപ്പെട്ടാണ്. ഗോകുലത്തിൽ എല്ലാവർഷവും മഴ പെയ്യുന്നതിനായി ഇന്ദ്ര ദേവനെ പ്രീതിപ്പെടുത്താൻ യാഗം നടത്തുന്നത് പതിവുണ്ടായിരുന്നു. പതിവുപോലെ ഗോകുലവാസികൾ യജ്ഞത്തിനുള്ള തയ്യാറെടുപ്പുകൾ നടത്താൻ തുടങ്ങി ഇതു കണ്ട് കൃഷ്ണൻ പറഞ്ഞു ഈ വർഷം നമുക്ക് യാഗം നടത്തേണ്ട യാഗം നടത്താതെ തന്നെ മഴയുണ്ടാകുമോ എന്ന് നോക്കാം. അങ്ങനെ ഈ യാഗത്തിൽ നിന്ന് ഗോകുലവാസികളെ ഭഗവാൻ വിലക്കി. ഇത് മനസ്സിലാക്കിയ ഇന്ദ്രദേവൻ രോക്ഷത്താൽ ഗോകുലത്തിൽ ശക്തമായ മഴയുണ്ടാക്കി ഗോകുല വാസികൾ ഭയപ്പെട്ട് ഭഗവാനിൽ അഭയം പ്രാപിച്ചു. ഗോകുലവാസികളെ സമാധാനിപ്പിച്ച് അവരെ വർഷത്തിൽ നിന്ന് സംരക്ഷിക്കുന്നതിനായി ഭഗവാൻ ഗോവർധന പർവ്വതം തന്റെ ചെറുവിരലിൽ ഉയർത്തി കുടയായി ഗോപാലകരെയെല്ലാം അതിനടിയിൽ നിർത്തി. ഇതു കണ്ട ഇന്ദ്രൻ തുടർച്ചയായ ഏഴു ദിവസo നിർത്താതെമഴ പെയ്യിച്ചു. എന്നാൽ ഗോകുലവാസികൾ ഗോവർധനത്തിന് കീഴെ സുരക്ഷിതരായിരുന്നു.അവസാനം ഇന്ദ്രൻ തന്റെ തെറ്റു മനസ്സിലാക്കി ഭഗവാനോട് ക്ഷമ ചോദിച്ച് മാപ്പിരന്നു. ഇന്ദ്രനോട് ഭഗവാൻ ക്ഷമിക്കുകയും ഗോകുലത്തിനാവശ്യമായ മഴ എല്ലാവർഷവും നൽകണമെന്ന് പറയുകയും ചെയ്തു.

ഈ സമയത്ത് സുരഭി മാതാവും, പരിവാരങ്ങളും തങ്ങളുടെ പാൽ കൊണ്ട് ഭഗവാനെ അഭിഷേകം ചെയ്തു. അന്ന് മുതലാണ് ഭഗവാൻ “ ഗോവിന്ദൻ” എന്ന് അറിയപ്പെടുന്നത്. അതിനാൽ ഗോപാഷ്ടമി ദിവസം ഭഗവാന് പാൽ അഭിഷേകം ചെയ്യുന്നത് അതിവിശേഷമാണ്. അഷ്ടഐശ്വര്യവും വന്നു ചേരും എന്ന് വിശ്വാസം.ഗോക്കളെയും ഗോകുലവാസികളെയും ഗോവർധനം ഉയർത്തി സംരക്ഷിച്ചതിനാൽ ഭഗവാനെ അന്നുമുതൽ ഗോസംരക്ഷകനായും വിളിച്ചു പോരുന്നു.ഈ ദിവസം ഗോപാഷ്ടമിയായി നമ്മൾ ഇന്നും കാലാകാലങ്ങളായി ആചരിച്ചു പോരുന്നു.ഇത് കാർത്തിക മാസത്തിലെ ശുക്ലപക്ഷ അഷ്ടമി തിഥി വരുന്ന ദിവസമാണ്.

ഗോ സംരക്ഷണം ഈ കാലഘട്ടത്തിൽ വളരെ പ്രാധാന്യം അർഹിക്കുന്ന വിഷയമാണ്. 1966 – ഗോപാഷ്ടമിയോടനുബന്ധിച്ച്‌ ഡൽഹിയിൽ നടന്ന “ ഗോരക്ഷാ” സമ്മേളനത്തിന്റെ ഭാഗമായി ഇന്ത്യയിൽ പല സംസ്ഥാനങ്ങളിലും ഗോവധം നിയമം മൂലം നിരോധിച്ചു. നിർഭാഗ്യവശാൽ കേരളത്തിൽ ഇന്നും ഈ ഹിംസ തുടർന്നു പോരുന്നു. . ഗോവിനെ നമ്മൾ അമ്മയായി കരുതി സേവിക്കുകയും പൂജിക്കുകയും ചെയ്യുന്ന രീതി പണ്ടുമുതൽ ഉള്ളതാണ്. ഗോമാതാവിന്റെ ശരീരത്തിൽ മുപ്പത്തിമുക്കോടി ദേവകളും സ്ഥാനം കൊള്ളുന്നു എന്നാണ് സങ്കല്പം.
ഗോവിന്റെ ചാണകത്തിൽ ലക്ഷ്മിയും ഗോമൂത്രത്തിൽ ധന്വന്തരിയും വസിക്കുന്നു എന്നും പറയപ്പെടുന്നു. ആയുർവേദത്തിന്റെ ദേവനായ ധന്വന്തരി വസിക്കുന്ന ഗോമൂത്രo സർവ്വരോഗസംഹാരിയായ ഔഷധമാണ്. പുരാതന കാലം മുതൽ ചാണകം കരിച്ചു കിട്ടുന്ന ഭസ്മമാണ്നമ്മളെല്ലാം സന്ധികളിലും രാവിലെ കുളിക്കുശേഷം ധരിക്കുന്നത്. ശരീരത്തിലെ സന്ധികളെ ബലപ്പെടുത്താനും നീർദോഷം അകറ്റാൻ സഹായിക്കുന്നു. പാൽ, മോര്, തൈര് നെയ്യ്,എന്നിവ നമ്മൾ ഭാരതീയർക്ക് ഒഴിച്ചുകൂടാനാവാത്ത ഭക്ഷണപദാർത്ഥങ്ങളാണ്.

എല്ലാ ആയുർവേദ ഗ്രന്ഥങ്ങളിലും ഗവ്യങ്ങൾ ഉപയോഗിച്ചുള്ള ഔഷധങ്ങളെ പറ്റി പറയുന്നുണ്ട്. ആ രീതിയിൽ ഔഷധ നിർമ്മാണത്തിന് തനതായ ഗോക്കളുടെ ഗവ്യങ്ങളാണ് വേണ്ടത്. എങ്കിലേ അതിനു ഗുണം ഉണ്ടാവുകയുള്ളൂ. അതിനാൽ ആയുർവേദ ആരോഗ്യ മേഖലയിൽ ഉള്ളവർ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണിത്.പഞ്ചഗവ്യചികിത്സ ഇന്ന് ഏറെ പ്രചാരം നേടുന്ന ചികിത്സ സമ്പ്രദായമാണ്. ഗോക്കളുടെ പാൽ, നെയ്യ്, ഗോമൂത്രം , ചാണക നീര്, തൈര് എന്നിവ ചേർത്ത് ഉണ്ടാക്കുന്ന ദിവ്യ ഔഷധമാണ് പഞ്ചഗവ്യം.ഗോമാതാവായി നാം ആരാധിക്കുന്നതും സംരക്ഷിച്ചു പോരുന്നതും ഭാരതീയ ഗോക്കളെയാണ്.ഗോമാതാവിന്റെ സങ്കൽപ്പം തന്നെ ഇന്നു മാറിപ്പോയി എന്നാൽ സങ്കരയിനത്തിൽപ്പെട്ട ഇറക്കുമതി ചെയ്ത പശുക്കളെയാണ് പാൽ ഉൽപാദനത്തിനും മാംസം കയറ്റുമതിക്കുമായി ഇന്ന് സംരക്ഷിക്കുന്നത്. ഈ സ്ഥിതി മാറണം ഭാരതത്തിൽ എല്ലായിടത്തും തനതായ പ്രദേശത്തിന്റെ കാലാവസ്ഥയോട് ഇണങ്ങി വളരുന്നയിനം ഗോക്കളാണ് ഉണ്ടായിരുന്നത്. ഏകദേശം 37- ൽ പരം ഇനങ്ങൾ ഭാരതത്തിന്റെത് മാത്രമായി ഇന്നു കാണാവുന്നതാണ്. ഇവയെ സംരക്ഷിച്ച്‌ വംശവർദ്ധനവ് വരുത്തി നില നിർത്തേണ്ടത് നമ്മുടെ
കടമയാണ്.വംശ വർധനവിന് നാം ചെയ്യേണ്ടത് തനതായ “ നന്ദി“ കളെ വളർത്തി പരിപാലിക്കുക എന്നതാണ്.

വൈദീക കാലഘട്ടം മുതൽ കൃഷിക്ക് ചാണകം, ഗോമൂത്രം എന്നിവ ഉപയോഗിച്ചിരുന്നു. കാർഷിക മേഘലയിൽ ഇന്ന് പ്രചാരത്തിൽ വരുന്ന ജൈവകൃഷിയിൽ കൂടുതലും ഉപയോഗപ്പെടുത്തുന്നത് പഞ്ചഗവ്യവും നാടൻ ഗോക്കളുടെ ഗവ്യങ്ങളുമാണ്. ഇതിലൂടെ കൂടുതൽ വിളവ് നേടാൻ കർഷകന് സാധിക്കുന്നു. കാർഷിക വരുമാനമാണ് ഒരു രാജ്യത്തിന്റെ അടിസ്ഥാനധനം ഭാരതത്തിൽ ഇന്നും നമ്മുടെ ധന സമ്പത്തിന്റെ പകുതിയും കൃഷിയെ ആശ്രയിച്ചിരിക്കുന്നു. ഇതിന് കാരണം ഭാരതീയ ഗോസമ്പത്തിന്റെ സംരക്ഷണമാണ്. ഗോസംരക്ഷണത്തിലൂടെ നമ്മുടെ സമ്പത്ത് വർദ്ധിപ്പിക്കുക മാത്രമല്ല ആരോഗ്യവും സംരക്ഷിക്കപ്പെടും . കാരണം ഭാരതത്തിന്റെ സമ്പൽസമൃദ്ധി നിലനിന്നിരുന്നത് ഗോ സമൃദ്ധിയിലും ,കൃഷിയിലുംആയിരുന്നു. ഗോക്കളെ പരിപാലിക്കുന്നതിലൂടെ മാത്രമേ കാർഷിക വരുമാനം നമുക്ക് ഉയർത്താൻ സാധിക്കുകയുള്ളൂ.അതിനാൽ ഗോക്കളെ സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യേണ്ടത്. നമ്മൾ ഓരോരുത്തരുടെയും കടമയാണെന്ന് ഈ ഗോപാഷ്ടമി ദിനത്തിൽ നാം ഓർമ്മിക്കേണ്ടതാണ്.

എഴുതിയത്
ശ്രീജ രതീഷ്
വിശ്വ ഹിന്ദു പരിഷത്ത്
എറണാകുളം വിഭാഗ് ഗോരക്ഷാ പ്രമുഖ

Tags: SUBGopashtami 2023
ShareTweetSendShare

More News from this section

ഭാരതീയന് നേരിട്ട അപമാനത്തിന് ജാംഷെ‍ഡ്ജി ടാറ്റയുടെ പ്രതികാരം; 1903ൽ 4.21 കോടി രൂപ ചെലവ്; മുംബൈ താജിന് പിന്നിലെ വല്ലാത്തൊരു കഥ

ഭാരതീയന് നേരിട്ട അപമാനത്തിന് ജാംഷെ‍ഡ്ജി ടാറ്റയുടെ പ്രതികാരം; 1903ൽ 4.21 കോടി രൂപ ചെലവ്; മുംബൈ താജിന് പിന്നിലെ വല്ലാത്തൊരു കഥ

ആയുഷ്മാൻ ഭാരത് പദ്ധതിയെ  അറിയാം – ഡിസംബർ 12 സാർവത്രിക ആരോഗ്യ പരിരക്ഷാദിനം

ആയുഷ്മാൻ ഭാരത് പദ്ധതിയെ അറിയാം – ഡിസംബർ 12 സാർവത്രിക ആരോഗ്യ പരിരക്ഷാദിനം

ക്രിസ്മസ്, പുതുവത്സര അവധി കളറാക്കാം; ഇത്തവണ തെക്കൻ കേരളത്തിലേക്ക് ആയാലോ യാത്ര? കിടിലൻ സ്പോട്ടുകൾ ഇതാ..

ക്രിസ്മസ്, പുതുവത്സര അവധി കളറാക്കാം; ഇത്തവണ തെക്കൻ കേരളത്തിലേക്ക് ആയാലോ യാത്ര? കിടിലൻ സ്പോട്ടുകൾ ഇതാ..

അതിവേഗം, ബഹുദൂരം! അറ്റാദായത്തിൽ മൂന്നിരട്ടി വർദ്ധനവ്, 178 ശതമാനത്തിന്റെ കുതിപ്പുമായി എസ്ബിഐ; പ്രവർത്തന ലാഭം 25,297 കോടി രൂപ; കണക്കുകൾ ഇങ്ങനെ

എസ്ബിഐ സർവോത്തം ഫിക്‌സഡ് ഡിപ്പോസിറ്റ്; നിക്ഷേപ തുകയും പലിശ നിരക്കും, അറിയേണ്ടതെന്തെല്ലാം…

രസവാദം – ഹാലാസ്യ മാഹാത്മ്യം 36

രസവാദം – ഹാലാസ്യ മാഹാത്മ്യം 36

ബാലാസാഹേബ് ദേവറസ്ജി എന്ന സാമൂഹ്യപരിഷ്കർത്താവ്

ബാലാസാഹേബ് ദേവറസ്ജി എന്ന സാമൂഹ്യപരിഷ്കർത്താവ്

Load More

Latest News

76 വർഷത്തെ കാത്തിരിപ്പ് ; കശ്മീരിലെ ദാംഗ്രി ഗ്രാമത്തിൽ നിന്ന് പുറം ലോകത്തേയ്‌ക്ക് റോഡ് ഒരുങ്ങുന്നു ; ആർട്ടിക്കിൾ 370 നീക്കം ചെയ്തതിന്റെ ഫലമെന്ന് ജനങ്ങൾ

76 വർഷത്തെ കാത്തിരിപ്പ് ; കശ്മീരിലെ ദാംഗ്രി ഗ്രാമത്തിൽ നിന്ന് പുറം ലോകത്തേയ്‌ക്ക് റോഡ് ഒരുങ്ങുന്നു ; ആർട്ടിക്കിൾ 370 നീക്കം ചെയ്തതിന്റെ ഫലമെന്ന് ജനങ്ങൾ

ഓട്ടോഗ്രാഫ് വേണം, ഫോട്ടോ എടുക്കണം..പോണം; ഫാം ഹൗസിൽ ആരാധകരുടെ തിക്കും തിരക്കും; വീഡിയോ പങ്കുവച്ച് ഷമി

ഓട്ടോഗ്രാഫ് വേണം, ഫോട്ടോ എടുക്കണം..പോണം; ഫാം ഹൗസിൽ ആരാധകരുടെ തിക്കും തിരക്കും; വീഡിയോ പങ്കുവച്ച് ഷമി

സൂര്യ വംശിയായ ഭ​ഗവാൻ ശ്രീരാമ ഭ​ഗവാൻ; പ്രതീകമായി ക്ഷേത്രന​ഗരിയിൽ ഉയരുന്നത് 25 സൂര്യ സ്തംഭങ്ങൾ;  സമ്പൂർണ്ണ സൗരോർജ്ജ ന​ഗരമാകാൻ തയ്യാറെടുത്ത് അയോദ്ധ്യ

സൂര്യ വംശിയായ ഭ​ഗവാൻ ശ്രീരാമ ഭ​ഗവാൻ; പ്രതീകമായി ക്ഷേത്രന​ഗരിയിൽ ഉയരുന്നത് 25 സൂര്യ സ്തംഭങ്ങൾ; സമ്പൂർണ്ണ സൗരോർജ്ജ ന​ഗരമാകാൻ തയ്യാറെടുത്ത് അയോദ്ധ്യ

പൂനെയിൽ മലയാളി സേവാ സംഘത്തിന്റെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് നടന്നു

പൂനെയിൽ മലയാളി സേവാ സംഘത്തിന്റെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് നടന്നു

‘ഗുലാബി ഷരാ’രയ്‌ക്ക് ടീച്ചറിന്റെ സ്റ്റൈലൻ സ്റ്റെപ്പുകൾ, കൂടെപ്പിടിച്ച് കുട്ടികളും; വൈറലായി ഫിസിക്സ് അദ്ധ്യാപികയുടെ വീഡിയോ

‘ഗുലാബി ഷരാ’രയ്‌ക്ക് ടീച്ചറിന്റെ സ്റ്റൈലൻ സ്റ്റെപ്പുകൾ, കൂടെപ്പിടിച്ച് കുട്ടികളും; വൈറലായി ഫിസിക്സ് അദ്ധ്യാപികയുടെ വീഡിയോ

‘ഇൻസ്പെക്ടർ കല്യാണി’യുടെ മരണത്തിൽ ദുരൂഹതകളേറെ; എസിപി റാങ്കിലുള്ള ഉദ്യോഗസ്ഥൻ കേസ് അന്വേഷിക്കും; രാസ പരിശോധന ഫലം പരിശോധിക്കും

‘ഇൻസ്പെക്ടർ കല്യാണി’യുടെ മരണത്തിൽ ദുരൂഹതകളേറെ; എസിപി റാങ്കിലുള്ള ഉദ്യോഗസ്ഥൻ കേസ് അന്വേഷിക്കും; രാസ പരിശോധന ഫലം പരിശോധിക്കും

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്, തിരുവനന്തപുരത്ത് നാളെ ഗതാഗത നിയന്ത്രണം; വിവരങ്ങൾ അറിയാം….

പട്ടാപ്പകൽ വീട്ടിൽ കയറി വീട്ടമ്മയെ ആക്രമിച്ചു; അയൽവാസിയായ പ്രതി അറസ്റ്റിൽ

ഗുരുദർശനം -തത്ത്വവും പ്രയോഗവും; എസ്എൻഎംഎസ് സെമിനാർ താനെയിൽ നടക്കും

ഗുരുദർശനം -തത്ത്വവും പ്രയോഗവും; എസ്എൻഎംഎസ് സെമിനാർ താനെയിൽ നടക്കും

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • Live Audio
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist