ക്രിക്കറ്റ് ആരാധകർക്ക് വിസ്മയങ്ങൾ സമ്മാനിച്ചതായിരുന്നു ഇന്ത്യ ആതിഥേയത്വം വഹിച്ച ക്രിക്കറ്റ് ലോകകപ്പ്. വിരാട് കോലിയുടെ വെടിക്കെട്ട് ബാറ്റിംഗ്, മുഹമ്മദ് ഷമിയുടെ വിക്കറ്റ് വേട്ട അങ്ങനെ നീളുന്നു ലോകകപ്പിലെ മനോഹര നിമിഷങ്ങൾ. എന്നാൽ ഇന്ത്യ ആതിഥേയത്വം വഹിച്ച ഈ ഏകദിന ലോകകപ്പ് മറ്റൊരു ചരിത്രനേട്ടം കൂടി സ്വന്തമാക്കി. 1.25 ദശലക്ഷത്തിലധികം കാണികളാണ് സ്റ്റേഡിയത്തിൽ കളി കണ്ടത്. രാജ്യത്തെ 10 വേദികളിലായി നടന്ന ലോകകപ്പ് മത്സരങ്ങൾ കാണാൻ ഏകദേശം 12,50,307 ആരാധകർ സ്റ്റേഡിയങ്ങളിലെത്തി എന്നാണ് അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) അറിയിച്ചത്.
ഐസിസി പുരുഷ ക്രിക്കറ്റ് ലോകകപ്പ് മികച്ച വിജയമാണ്, ടീമുകൾ മികച്ച പ്രകടനങ്ങൾ പുറത്തെടുക്കുകയും ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആരാധകരുടെ ഹൃദയം കവർന്നെടുക്കുകയും ചെയ്തു. സ്റ്റേഡിയത്തിലേക്ക് 1.25 ദശലക്ഷത്തിലധികം ആളുകളാണ് ടീമുകളെ സപ്പോർട്ട് ചെയ്യാനായി സ്‌റ്റേഡിയത്തിലെത്തിയത്. ഏകദിന ഫോർമാറ്റിനോടുള്ള ആരാധകരുടെ ഇഷ്ടത്തെയാണ് കാണികളുടെ കണക്ക് സൂചിപ്പിക്കുന്നത്. ഐസിസി ഇവന്റ്‌സ് ഹെഡ് ക്രിസ് ടെറ്റ്ലി പറഞ്ഞു.
ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിൽ, ഇന്ത്യ- ഓസ്ട്രേലിയ ഫൈനൽ മത്സരം 5.9 കോടി ജനങ്ങളാണ് കണ്ടത്.