സിഡ്നി: ഇന്ത്യക്കെതിരായ ഓസ്‌ട്രേലിയയുടെ ടി-20 പരമ്പരയ്‌ക്കുള്ള ടീമിനെ പ്രഖ്യാപിച്ചു. 5 മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ലോകകപ്പിൽ ഓസ്‌ട്രേലിയക്കായി മികച്ച പ്രകടനം കാഴ്ചവച്ച ഡേവിഡ് വാർണർ, പാറ്റ് കമ്മിൻസ്, ജോഷ് ഹെസൽവുഡ്, മിച്ചൽ സ്റ്റാർക്ക്, ഓൾറൗണ്ടർമാരായ കാമറൂൺ ഗ്രീൻ, മിച്ചൽ മാർഷ് ഉൾപ്പെടെയുള്ള താരങ്ങൾ ടി-20 പരമ്പരയ്‌ക്കുള്ള ടീമിലില്ല. ഇവർ നാട്ടിലേക്ക് മടങ്ങുമെന്ന് ഓസ്ട്രേലിയൻ ടീം അറിയിച്ചു. വാർണർ പരമ്പരയിൽ നിന്ന് പിന്മാറിയതോടെ ഓൾറൗണ്ടർ ആരോൺ ഹാർഡി ടീമിലിടം നേടി.
ഇന്ത്യക്കെതിരായ പരമ്പരയിൽ മാത്യു വെയ്ഡാണ് ഓസ്ട്രേലിയയെ നയിക്കുന്നത്. ലോകകപ്പിൽ കളിച്ച ഏഴ് താരങ്ങളും റിസർവിലായിരുന്ന തൻവീർ സംഗയും ടീമിലുണ്ട്. 23ന് വിശാഖപട്ടണത്താണ് ആദ്യ ടി-20 മത്സരം. 26ന് തിരുവനന്തപുരത്തും, 28-ന് ഗുവാഹത്തിയിലും ഡിസംബർ ഒന്നിന് റായ്പൂരിലും, മൂന്നിന് ബെംഗ്ളൂരുവിലുമാണ് മറ്റ് മത്സരങ്ങൾ നടക്കുക.
ടീം
മാത്യു വെയ്ഡ് (ക്യാപ്റ്റൻ), ആരോൺ ഹാർഡി, ജേസൺ ബെഹ്‌റൻഡോർഫ്, സീൻ അബോട്ട്, ടിം ഡേവിഡ്, നഥാൻ എല്ലിസ്, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, ഗ്ലെൻ മാക്സ്വെൽ, തൻവീർ സംഗ, മാറ്റ് ഷോർട്ട്, സ്റ്റീവ് സ്മിത്ത്, മാർക്കസ് സ്റ്റോയിനിസ്, കെയ്ൻ റിച്ചാർഡ്സൺ, ആദം സാംപ.