വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മാണം; തമിഴ് നടൻ അജിത്തിന്റെ പേരിലും തിരിച്ചറിയൽ കാർഡ് കണ്ടെത്തി
Saturday, October 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മാണം; തമിഴ് നടൻ അജിത്തിന്റെ പേരിലും തിരിച്ചറിയൽ കാർഡ് കണ്ടെത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 23, 2023, 09:10 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംഘടന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജ തിരിച്ചറിയൽ രേഖ നിർമ്മിച്ച സംഭവത്തിൽ കൗതുകകരമായ വഴിത്തിരിവ്. യൂത്ത് കോൺഗ്രസ് സംഘടന തിരഞ്ഞെടുപ്പിൽ സിനിമാ താരത്തിന്റെ പേരിലും വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മിച്ചതായി പോലീസ് കണ്ടെത്തി. തമിഴ് നടൻ അജിത്തിന്റെ ഫോട്ടോ ഉപയോഗിച്ചാണ് വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം പിടിയിലായ പ്രതി അഭി വിക്രത്തിന്റെ ഫോണിലാണ് അജിത്തിന്റെ ഫോട്ടോ അടക്കമുള്ള വിവരങ്ങൾ ചേർത്ത വ്യാജ തിരിച്ചറിയൽ കാർഡ് കണ്ടെത്തിയിരിക്കുന്നത്.

എന്നാൽ അജിത്തിന്റെ പേരിൽ നിർമ്മിച്ച കാർഡ് ഉപയോഗിച്ച് തിരഞ്ഞെടുപ്പ് പ്രക്രിയ നടത്തിയിട്ടുണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ല. കാർഡുകൾ നിർമ്മിച്ച ശേഷം പലർക്കായി വാട്‌സ്ആപ്പ് മുഖേനെ പ്രതികൾ അയച്ചുകൊടുക്കുകയായിരുന്നു. ഇക്കാര്യത്തിൽ വ്യക്തത ലഭിക്കണമെങ്കിൽ തിരഞ്ഞെടുപ്പ് നടത്തിയ യൂത്ത് കോൺഗ്രസിന്റെ കേന്ദ്ര അതോറിറ്റി സർവർ വിവരങ്ങൾ പുറത്തു വിട്ടാൽ മാത്രമേ സാധിക്കുകയുള്ളു. ഇതിനായി പോലീസ് നോട്ടീസ് നൽകിയിട്ടുമുണ്ട്. എന്നാൽ ഇത് ലഭ്യമാകുമോ എന്ന കാര്യത്തിൽ വ്യക്തതയില്ലെന്നും പോലീസ് പറഞ്ഞു.

ഏകദേശം രണ്ട് ലക്ഷത്തോളം കാർഡുകളാണ് തിരഞ്ഞെടുപ്പ് പ്രക്രിയക്കായി നിർമ്മിച്ച സോഫ്റ്റ് വെയർ റിജക്ട് ചെയ്തതായി കണ്ടെത്തിയത്. അതിൽ അജിത്തുൾപ്പെടെയുള്ള വേറെയും താരങ്ങളുടെ പേരിലുള്ള കാർഡുകളും ഉള്ളതായാണ് വിവരം. ഇതിൽ പോലീസിന്റെ സൈബർ വിഭാഗം പിശോധന നടത്തി വരികയാണെന്നും പോലീസ് അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് അഭി വിക്രം, ബിനിൽ ബിനു, ഫെന്നി നൈനാൻ, വികാസ് കൃഷ്ണൻ എന്നീ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തത്. പത്തനംതിട്ട അടൂർ മണ്ഡലത്തിൽ നിന്നുള്ള പ്രവർത്തരാണ് ഇവർ. യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിന്റെ അടുത്ത അനുയായികളാണ് ഇവർ. ഫെനി, ബിനിൽ ബിനു, വികാസ് എന്നിവരെ തിരുവനന്തപുരത്ത് നിന്നും അഭി വിക്രമിനെ പത്തനംതിട്ടയിൽ വച്ചുമാണ് കസ്റ്റഡിയിലെടുത്തത്.

Tags: actor ajithYOUTH CONGRASSFAKE VOTERS ID CARD
Share
Tweet
SendShare

More News from this section

ഫോണിൽ നിന്ന് വാട്സാപ്പ് ഡിലീറ്റ് ചെയ്തു; തിരുവനന്തപുരത്ത് ആറുവയസുകാരിക്ക് അമ്മയുടെ ക്രൂരമർദനം, മുഖത്ത് ഗുരുതര പരിക്ക്, ഡോക്ടറുടെ ഇടപെടലിൽ വിവരം പുറത്ത്

റിപ്പോർട്ടർ ടിവിയോട് ലൈസൻസ് രേഖകൾ ഹാജരാക്കാൻ കേന്ദ്രം; ചീഫ് എഡിറ്റർ മുതൽ താഴെത്തട്ടിലെ ജീവനക്കാർ വരെയുള്ള വേതനവിവരങ്ങളും കരാറുകളും സമർപ്പിക്കണം

‘പരാതിക്കാരിക്ക് നീതി ലഭിക്കണം’; സിപിഎം നേതാവ് ഇ.എൻ. സുരേഷ് ബാബുവിനെതിരായ പീഡന പരാതി ഉടൻ പോലീസിന് കൈമാറണം: ആനി രാജ

ഭാരതീയവിചാരകേന്ദ്രത്തിൽ വിദ്യാരംഭത്തിന് രജിസ്ട്രേഷൻ ആരംഭിച്ചു

ദൈനംദിന ഭരണത്തിൽ പാർട്ടി ചർച്ച ആവശ്യമില്ല, ഹൈക്കമാൻഡ് തീരുമാനത്തിലാണ് സ്ഥാനത്തെത്തിയത്; അടൂർ പ്രകാശിന്റെ ഏകാധിപത്യ ആരോപണത്തിന് മറുപടിയുമായി വി.ഡി. സതീശൻ

തദ്ദേശവകുപ്പിൽ അനുപമ–ദിവ്യ എസ്. അയ്യർ പോരെന്ന് വാർത്തകൾ; മത്സരവും ചേരിതിരിവും ഇല്ലെന്ന് ദിവ്യ എസ് അയ്യരുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ്, മന്ത്രിയുടെ നിർദേശപ്രകാരമാണ് പദ്ധതി നടപ്പാക്കിയതെന്ന് വിശദീകരണം

Latest News

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

ജെഎൻയുവിൽ വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗികാതിക്രമം; കോൺഗ്രസ് എംപിയും പ്രൊഫസറുമായ അംഗോംച ബിമോൾ അകോയ്ജാമിനെ സർവീസിൽനിന്ന് പിരിച്ചുവിട്ടു

വിദേശ പൗരനായ ധ്രുവ് റാഠിയുടെ ഇന്ത്യയിലെ പ്രതിഷേധത്തിൽ പങ്കെടുത്തതെങ്ങനെ? പൗരത്വവും വിസയും പരിശോധിക്കണം; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി

കോഴിക്കോട് മാവൂർ റോഡിൽ ഓടിക്കൊണ്ടിരുന്ന ബസിന് മുന്നിലേക്ക് ചാടിയ യുവാവ് മരിച്ചു

ടാൻസാനിയയിൽ വീണ് എൻ.കെ. പ്രേമചന്ദ്രൻ എംപിക്ക് പരിക്ക്; ഇടതുകൈക്കുഴയ്‌ക്ക് പൊട്ടൽ, ഡൽഹിയിലെത്തിച്ച് ശസ്ത്രക്രിയ നടത്താൻ നിർദേശം

ബിഎംഎസ് പ്രവർത്തകൻ വിനയൻ കൊലക്കേസിൽ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴു പ്രതികളെ വെറുതെവിട്ട് തലശ്ശേരി കോടതി, ശിക്ഷ ഈ മാസം 12ന് വിധിക്കും

പ്രതിപക്ഷ എംപിമാർക്ക് രാഷ്‌ട്രപതിയെ കാണാൻ അനുമതി; രാത്രി എട്ടിന് കൂടിക്കാഴ്ച, പത്തംഗ സംഘം രാഷ്‌ട്രപതി ഭവനിലെത്തും

‘അനുചിതം കടുത്ത അപമാനകരം’; ജെ.ഡി. വാൻസിന്റെ പരാമർശത്തിനെതിരെ ഇന്ത്യ; ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി വിദേശകാര്യമന്ത്രാലയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies