80 വർഷം മുൻപ് കാണാതായ 27 കാരനായ പൈലറ്റിന് എന്ത് സംഭവിച്ചു; ഉത്തരവുമായി ക്രാൻഫീൽഡ് യൂണിവേഴ്സിറ്റിയിലെ ഫോറൻസിക് വിദഗ്ധർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

80 വർഷം മുൻപ് കാണാതായ 27 കാരനായ പൈലറ്റിന് എന്ത് സംഭവിച്ചു; ഉത്തരവുമായി ക്രാൻഫീൽഡ് യൂണിവേഴ്സിറ്റിയിലെ ഫോറൻസിക് വിദഗ്ധർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 23, 2023, 12:06 pm IST
Facebook
Twitter
WhatsAppTelegram

രണ്ടാം ലോകമഹായുദ്ധത്തിൽ കാണാതായ പൈലറ്റിന്റെ ഭൗതികാവശിഷ്ടം എട്ട് പതിറ്റാണ്ടുകൾക്ക് ശേഷം ഡിഎൻഎ പരിശോധനയിലൂടെ കണ്ടെത്തി. യുഎസ് സൈനികനായ മൈയേഴ്‌സ് ഗിൽബർട്ട് ഹാൽഡീൻ മിയേഴ്സിന്റെ മൃതശരീരത്തിന്റെ അവശേഷിപ്പുകളാണ് ഫോറൻസിക് ശാസ്ത്രജ്ഞർ കണ്ടെത്തിയത്.

1943 ജൂലൈയിൽ വടക്കേ ആഫ്രിക്കയിലെ ടുണീഷ്യയിൽ നിന്ന് പുറപ്പെട്ട യുഎസ് ബോംബർ വിമാനത്തിലെ ആറംഗ സംഘത്തിന്റെ ഭാഗമായിരുന്നു 27 കാരനായിരുന്ന ​ഗിൽബർട്ട്. ഇറ്റലിയിലെ സിസിലിയിലെ സിയാക്ക എയറോഡ്രോം ആക്രമിക്കുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യം. ​ഗിൽബർട്ട് സഹ പൈലറ്റായാണ് പ്രവർത്തിച്ചിരുന്നതെന്ന് പഠനം നടത്തിയ ക്രാൻഫീൽഡ് യൂണിവേഴ്‌സിറ്റി അറിയിച്ചു.

ബോംബർ വിമാനം അതിന്റെ ലക്ഷ്യത്തിനടുത്തെത്തിയപ്പോൾ, ശത്രു സൈന്യം ആക്രമിക്കപ്പെടുകയായിരുന്നു. തുടർന്ന് വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് എയറോഡ്രോമിൽ നിന്ന് ഏകദേശം 2.4 കിലോമീറ്റർ അകലെ വയലിൽ തകർന്നു വീഴുകയും ചെയ്തു. അപകടത്തിൽ നിന്ന് ആരും രക്ഷപ്പെട്ടില്ലെന്ന് രേഖകൾ വ്യക്തമാക്കുന്നു. ഗിൽബർട്ടിന്റെ ഭൗതിക ശരീരം വീണ്ടെടുക്കാനാകാത്തതിനാൽ, അദ്ദേഹത്തെ അപകടത്തിൽ കാണാതായതായി പ്രഖ്യാപിച്ചു.

രണ്ടാം ലോകമഹായുദ്ധത്തിൽ കാണാതായവരെ കുറിച്ച് അന്വേഷണം നടത്താൻ അധികൃതർ വീണ്ടും തിരുമാനിച്ചതാണ് പുതിയ കണ്ടെത്തലിലേക്ക് വഴിവെച്ചത്. ക്രാൻഫീൽഡ് യൂണിവേഴ്സിറ്റിയിലെ ഫോറൻസിക് വിദഗ്ധരും യുഎസ് മിസ്സിംഗ് ഇൻ ആക്ഷൻ അക്കൗണ്ടിം​ഗ് ഏജൻസിയും സംയുക്തമായാണ് പരിശോധന ആരംഭിച്ചത്.
ഇതിന്റെ ഭാ​ഗമായി അവർ ഇറ്റലിയിലെ സിസിലിയിലെ സിയാക്കയിലും എത്തി,
1947 ൽ, സിയാക്കയ്‌ക്ക് സമീപം തിരച്ചിൽ, നടത്തിയിരുന്നുവെങ്കിലും ​ഗിൽബർട്ടിന്റെ അടയാളങ്ങളൊന്നും കണ്ടെത്തിയില്ല.

2023 ഒക്ടോബറിൽ ​അപകടം നടന്ന സ്ഥലത്ത് നിന്ന് അന്വേഷണ സംഘം മനുഷ്യാവശിഷ്ടങ്ങൾ കണ്ടെത്തി. യുഎസിലെ ഡിഎൻഎ വിശകലനത്തിലൂടെയാണ് ​ഗിൽബർട്ടാണെന്ന് കണ്ടെത്തിയത്. മനുഷ്യ അവശിഷ്ടങ്ങളുടെ ശകലങ്ങൾ വീണ്ടെടുക്കാൻ ടൺ കണക്കിന് മണ്ണാണ് പരിശോധിച്ചത്. ക്രാൻഫീൽഡ് ഫോറൻസിക് ഇൻസ്റ്റിറ്റ്യൂട്ടിനെ സംബന്ധിച്ചിടത്തോളം ഈ പഠനം ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും പ്രയാസമറിയതും ദൈർഘ്യമേറിയതാണെന്ന് യൂണിവേഴ്സിറ്റി പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. ഒരോ തരി മണ്ണും അസ്ഥിയോ മറ്റ് ശരീര അവശിഷ്ടങ്ങളോ ആണെന്ന് കണ്ടെത്തുക വെല്ലുവിളിയായിരുന്നു. സംഘം വെറ്റ് സ്ക്രീനിംഗ് പോലുള്ള സാങ്കേതി വിദ്യകളും ഇവിടെ ഉപയോ​ഗപ്പെടുത്തിയിരുന്നു.

ഭൗതിക അവശേഷിപ്പുകൾ വീണ്ടെടുക്കുന്നതിലൂടെ സൈനിക ബഹുമതിയോടെ ഉളള ശവസംസ്‌കാരത്തിന് അവസരം ലഭിക്കും. മാത്രമല്ല, കുടുംബത്തിന് മരണാനന്തര ബഹുമതികൾ സർക്കാർ ലഭ്യമാക്കുകയും ചെയ്യും.

Tags: DNAUS army ManForensic
Share
Tweet
SendShare

More News from this section

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies