മോഹൻലാൽ നായകനായി എത്തുന്ന ‘നേര്’ സിനിമയുടെ പുതിയ വിശേഷങ്ങൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. ഇപ്പോഴിതാ, ചിത്രത്തിന്റെ പുതിയ അപ്ഡേഷൻ പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. മോഹന്‍ലാലിന്റെ ക്യാരക്ടര്‍ പോസ്റ്ററാണ് പുറത്ത് വിട്ടിരിക്കുന്നത്. വക്കീൽ വേഷത്തിലുള്ള മോഹൻലാലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് പുറത്ത് വിട്ടിരിക്കുന്നത്.
ജീത്തു ജോസഫിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രം ഡിസംബര്‍ 21 നാണ് തിയേറ്ററുകളിൽ എത്തുന്നത്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ശാന്തി മായാദേവിയാണ്. ദൃശ്യം 2, ഗാനഗന്ധർവ്വൻ എന്നീ സിനിമകളിൽ വക്കീൽ വേഷത്തിൽ തിളങ്ങിയ നടിയാണ് ശാന്തി മായദേവി യഥാർത്ഥ ജീവിതത്തിലും ഇവർ അഭിഭാഷകയാണ്.
സതീഷ് കുറുപ്പാണ് ചിത്രത്തിന്റെ ഛായഗ്രഹണം. വിഷ്ണു ശ്യാം ചിത്രത്തിന് സംഗീത സംവിധാനവും ഒരുക്കുന്നു. എപ്പോഴും മലയാളികൾക്ക് ഹിറ്റ് സിനിമകൾ സമ്മാനിക്കുന്ന മോഹൻ ലാൽ- ജീത്തു ജോസഫ്
കൂട്ടുക്കെട്ടിൽ പിറക്കുന്ന കോർട്ട് റൂം ഡ്രാമയായ നേരിനായി കാത്തിരിക്കുകയാണ് ആരാധകർ.