തിരുവനന്തപുരം: കഞ്ചാവുമായി കെഎസ്യു സ്ഥാനാർത്ഥി ഇലക്ഷൻ ദിവസം പിടിയിൽ. കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ കെഎസ്യുവിനായി മത്സരിച്ച സ്ഥാനാർത്ഥിയെയാണ് കഴിഞ്ഞ ദിവസം പിടികൂടിയെതെന്ന് പോലീസ് പറഞ്ഞു.
തിരഞ്ഞെടുപ്പ് സമയത്താണ് ഇയാളെ കഞ്ചാവുമായി പൂവാർ പരണിയം വഴിമുക്ക് ഭാഗത്ത് നിന്നും പോലീസ് പിടികൂടിയത്. ഇക്കണോമിക്സ് അസോസിയേഷൻ പ്രതിനിധിയായാണ് ഇയാൾ കെഎസ്യു പാനലിൽ മത്സരിച്ചത്.