ജെസിബി കണ്ണിലുടക്കി, കടം വീട്ടാൻ വൻ പദ്ധതി തയ്യാറാക്കി മോഷണം: രണ്ട് പേർ അറസ്റ്റിൽ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ജെസിബി കണ്ണിലുടക്കി, കടം വീട്ടാൻ വൻ പദ്ധതി തയ്യാറാക്കി മോഷണം: രണ്ട് പേർ അറസ്റ്റിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 26, 2023, 10:20 pm IST
Facebook
Twitter
WhatsAppTelegram

പാലക്കാട്: മണ്ണാർക്കാട് നിന്നും ജെസിബി മോഷ്ടിച്ച സംഭവത്തിൽ രണ്ട് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. തമിഴ്‌നാട് സേലം തെക്കംപ്പെട്ടി കാർത്തിക്, ദിമാപുരം ചിന്നസേലം പെരിയസ്വാമി എന്നിവരെയാണ് ഇന്ന് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ജെസിബിയും മോഷണത്തിന് ഉപയോഗിച്ച കാറും പോലീസ് പിടിച്ചെടുത്തെങ്കിലും ഇന്നാണ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

തമിഴ്‌നാട് സ്വദേശികളായ പെരിയ സ്വാമിയും കാർത്തികും മലപ്പുറം മഞ്ചേരിയിലാണ് ജോലി ചെയ്യുന്നത്. ഇരുവരും തമിഴ്നാട്ടിൽ നിന്നും മലപ്പുറത്തേക്കുള്ള യാത്രയ്‌ക്കിടയിൽ വിയ്യക്കുർശ്ശിയിൽ ജെസിബി നിർത്തിയിട്ടിരുന്നത് ശ്രദ്ധിച്ചിരുന്നു. ഇതോടെ ഇരുവർക്കും നാട്ടിലുള്ള കടം തീർക്കാനായി ജെസിബി മോഷ്ടിക്കാനുള്ള പദ്ധതി തയ്യാറാക്കുകയായിരുന്നു. ഇതിനായി മഞ്ചേരിയിൽ നിന്ന് കാർ വാടകയ്‌ക്ക് എടുത്ത് ഇരുവരും വിയ്യക്കുർശ്ശിയിലെത്തുകയായിരുന്നു. തുടർന്ന് ജെസിബി കടത്തുകയായിരുന്നു. ഒരാൾ കാറിലും മറ്റെയാൾ ജെസിബിയിലുമാണ് തമിഴ്നാട്ടിലേക്ക് കടന്നത്.

ജെസിബി കടത്തികൊണ്ട് പോകുന്ന സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച സ്ഥലങ്ങളിലെല്ലാം കാറിന്റെ ദൃശ്യവും കണ്ടതോടെയാണ് പോലീസ് കാറിന്റെ വിവരങ്ങൾ പരിശോധിച്ചത്. തുടർന്ന്, കാർ മലപ്പുറത്തുള്ളതാണെന്ന് കണ്ടെത്തുകയായിരുന്നു. കാറിന്റെ ഉടമയെ വിളിച്ചു വരുത്തി കാർ വാടകയ്‌ക്ക് എടുത്തവരുടെ വിവരങ്ങൾ ശേഖരിച്ചു. ഇത് പിന്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ശനിയാഴ്ച കമ്പം തേനി ഭാ​ഗത്ത് നിന്നും ജെസിബി കണ്ടെത്താൻ സഹായകമായത്.

ശനിയാഴ്‌ച കമ്പം തേനിയിലെ ഏക്കറുകളോളം വിസ്തൃതിയുള്ള തോട്ടത്തിനടുത്ത് നിർത്തിയിട്ട നിലയിൽ ജെസിബിയും കാറും കണ്ടെത്തിയത്. ഇവിടെ നിന്നും കസ്റ്റഡിയിലെടുത്ത പ്രതികളെ ഇന്ന് സ്റ്റേഷനിലെത്തിച്ച് മൊഴി രേഖപ്പെടുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

Tags: jcbPalkkadu
Share
Tweet
SendShare

More News from this section

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന ബി.ജെ.പി ആർ.എസ്.എസ് പ്രവർത്തകരായ 21 പേരും നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

Latest News

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies