ലോകകപ്പിലെ ദയനീയമായ തോൽവിയ്‌ക്ക് ശേഷം വരാനിരിക്കുന്ന മത്സരങ്ങൾക്കുള്ള തയ്യാറെടുപ്പിലാണ് പാകിസ്താൻ ക്രിക്കറ്റ് ടീം. റാവൽപിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന ടീമിന്റെ പരിശീലനത്തിനിടയിലെ രസകരമായ സംഭവമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. താരങ്ങൾ തമ്മിൽ നടന്ന മത്സരത്തിൽ നിന്നുള്ള ബാബർ അസമിന്റെയും മുഹമ്മദ് റിസ്വാന്റെയും വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്.
ബാബർ ബാറ്റിംഗിന് ഇറങ്ങിയപ്പോൾ വിക്കറ്റ് കീപ്പറായി റിസ്വാനായിരുന്നു ക്രീസിലുണ്ടായിരുന്നത്. ഒരു പന്ത് അംപയർ വൈഡ് വിളിച്ചു. പന്ത് റിസ്വാൻ കയ്യിലൊതുക്കിയ ഉടനെ, പിച്ച് നോക്കാനായി ബാബർ ക്രീസ് വിട്ടു. ഉടൻ തന്നെ കയ്യിലിരുന്ന പന്ത് റിസ്‌വാൻ സ്റ്റംപിലേക്കെറിഞ്ഞു. ബെയ്ൽസ് വീണയുടനെ റിസ്വാൻ അപ്പീൽ ചെയ്തു. പിന്നീട് കുറച്ച് നേരം ആശയ കുഴപ്പത്തിൽ നിന്ന ബാബർ ബാറ്റുമായി റിസ്വാന്റെ പിന്നാലെ ഓടുകയായിരുന്നു.















