മത്സരത്തിനിടെ മിന്നലാക്രമണം; ഗ്രൗണ്ടില്‍ വീണ് 24കാരനായ ഫുട്‌ബോള്‍ താരത്തിന് ദാരുണാന്ത്യം, 12 പേര്‍ക്ക് പരിക്ക്
Thursday, August 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

മത്സരത്തിനിടെ മിന്നലാക്രമണം; ഗ്രൗണ്ടില്‍ വീണ് 24കാരനായ ഫുട്‌ബോള്‍ താരത്തിന് ദാരുണാന്ത്യം, 12 പേര്‍ക്ക് പരിക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 6, 2026, 03:59 pm IST
Facebook
Twitter
WhatsAppTelegram

ബാങ്കോക്ക്: തായ്‌ലന്‍ഡില്‍ നടന്ന പ്രാദേശിക ഫുട്‌ബോള്‍ മത്സരത്തിനിടെ മൈതാനത്ത് മിന്നലേറ്റതിനെ തുടര്‍ന്ന് 24കാരനായ ഫുട്‌ബോള്‍ താരം മരിച്ചു. വിങ്ങറായ സൊഫ്വാന്‍ അവെയ്യാണ് (24) മരിച്ചത്. അപകടത്തില്‍ ഗ്രൗണ്ടിലുണ്ടായിരുന്ന മറ്റ് 12 താരങ്ങള്‍ക്ക് പരിക്കേറ്റു. ഗൊലോക് എഫ്എ കപ്പ് ടൂര്‍ണമെന്റില്‍ സംകോല്‍റ്റ്‌സും അബു നോങ് സിറിന്‍ ടീമും തമ്മിലുള്ള മത്സരത്തിനിടെയായിരുന്നു ദുരന്തം. മഴയിലും ഇടിമിന്നല്‍ സാധ്യത നിലനിന്ന സാഹചര്യത്തിലാണ് മത്സരം നടന്നത്.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വീഡിയോയില്‍ മഴയില്‍ മത്സരം പുരോഗമിക്കുന്നതിനിടെ പെട്ടെന്ന് മൈതാനത്തേക്ക് മിന്നലേറ്റതും തുടര്‍ന്ന് വലിയ ശബ്ദത്തോടൊപ്പം താരങ്ങള്‍ നിലത്തുവീഴുന്നതും കാണാം. മിന്നലേറ്റ സൊഫ്വാന്റെ അടുത്തേക്ക് സഹതാരങ്ങള്‍ ഓടിയെത്തി രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സംഭവത്തിന് പിന്നാലെ മെഡിക്കല്‍ സംഘം അടിയന്തര ചികിത്സ നല്‍കിയെങ്കിലും സൊഫ്വാന്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു. പരിക്കേറ്റ മറ്റ് 12 താരങ്ങള്‍ ചികിത്സ തേടിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മത്സരം മഴയിലും ഇടിമിന്നല്‍ സാധ്യതയിലും തുടരാന്‍ അനുവദിച്ചതിനെതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. കാലാവസ്ഥാ മുന്നറിയിപ്പുകള്‍ അവഗണിച്ച സംഘാടകര്‍ മറുപടി പറയണമെന്നും ഭാവിയില്‍ ഇത്തരം മത്സരങ്ങളില്‍ കൂടുതല്‍ സുരക്ഷാ മുന്‍കരുതലുകള്‍ ഉറപ്പാക്കണമെന്നും നിരവധി പേര്‍ ആവശ്യപ്പെട്ടു.

സംഭവത്തില്‍ തായ്‌ലന്‍ഡ് ഫുട്‌ബോള്‍ അസോസിയേഷന്‍ അനുശോചനം രേഖപ്പെടുത്തി. ‘ഈ ദുഃഖം അതിജീവിക്കാന്‍ സൊഫ്വാന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും കരുത്ത് ലഭിക്കട്ടെ’ എന്നാണ് അസോസിയേഷന്റെ സന്ദേശം. തായ്‌ലന്‍ഡില്‍ മിന്നലേറ്റ് മരിക്കുന്ന സംഭവങ്ങള്‍ അപൂര്‍വമല്ല. രാജ്യത്തെ ഡിസീസ് കണ്‍ട്രോള്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ കണക്കുകള്‍ പ്രകാരം 2020 മുതല്‍ 2024 വരെ 283 പേരാണ് മിന്നലേറ്റ് മരിച്ചത്. ഇവരില്‍ ഭൂരിഭാഗവും സംഭവസ്ഥലത്തുവെച്ചുതന്നെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

Tags: lightning strikekills soccer playerinjuring 12during match in Thailand
Share
Tweet
SendShare

More News from this section

രാജിവെക്കില്ലെന്ന് ഇന്‍ഫാന്റിനോ; ലോകകപ്പ് ഓഹരി വിവാദത്തില്‍ മാപ്പുപറഞ്ഞ് ഫിഫ പ്രസിഡന്റ്, ഭരണസമിതിയുടെ പൂര്‍ണ പിന്തുണ

ഫിഫയില്‍ ഇന്‍ഫാന്റിനോയ്‌ക്ക് തിരിച്ചടി; സ്വകാര്യ നിക്ഷേപ പദ്ധതി പാളി, ഇംഗ്ലണ്ടും വെയില്‍സും പിന്തുണ പിന്‍വലിച്ചതായി റിപ്പോര്‍ട്ട്; ട്രംപിന്റെ സഹായം തേടി ഇന്‍ഫാന്റിനോ

വിനീഷ്യസിനായി റെക്കോര്‍ഡ് നീക്കം; 1760 കോടി മുടക്കാന്‍ ആഴ്സണല്‍, റയലില്‍ കരാര്‍ പ്രതിസന്ധി

2030 ലോകകപ്പ് വരെ അമേരിക്കന്‍ ടീമിനൊപ്പം; മൗറിസിയോ പൊച്ചെറ്റിനോയുടെ കരാര്‍ നാല് വര്‍ഷത്തേക്ക് കൂടി നീട്ടി

റൊണാള്‍ഡോ വിവാഹിതനാകുന്നു? മെദീരയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി, റിപ്പോര്‍ട്ടുകള്‍ പുറത്ത്

ഫിഫ പ്രസിഡന്റിന് കനത്ത തിരിച്ചടി; ഇന്‍ഫാന്റിനോയ്‌ക്കെതിരെ അവിശ്വാസ പ്രമേയത്തിന് യുവേഫ

Latest News

അജിത് അഗാര്‍ക്കര്‍ക്ക് തിരിച്ചടി? ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി വിവിഎസ് ലക്ഷ്മണ്‍ എത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്

കുന്ദംകുളത്ത് സ്വകാര്യ ബസ് നിയന്ത്രണംവിട്ട് അഞ്ച് വാഹനങ്ങളില്‍ ഇടിച്ച് കയറി അപകടം; വിദ്യാര്‍ഥിനി മരിച്ചു; 25 പേര്‍ക്ക് പരിക്ക്; പത്ത് പേരുടെ നില ഗുരുതരം

‘എന്റെ പൊന്നു ചേട്ടാ’…കേരളത്തിൽ കാവി നിറത്തിലുള്ള വസ്ത്രങ്ങൾക്ക് വിലക്ക് വന്നു തുടങ്ങിയോ ? പ്രിയ വാര്യരോട് യൂട്യൂബറുടെ വിചിത്ര ചോദ്യം;  മറുപടി വൈറൽ

മത്സരത്തിനിടെ മിന്നലാക്രമണം; ഗ്രൗണ്ടില്‍ വീണ് 24കാരനായ ഫുട്‌ബോള്‍ താരത്തിന് ദാരുണാന്ത്യം, 12 പേര്‍ക്ക് പരിക്ക്

ആർ. രാജേഷിന്റെ മൃതദേഹത്തോട് ഗുരുതര അനാസ്ഥ; എബാം ചെയ്യാത്ത ഭൗതീകശരീരം ചാവക്കാട് വരെ എത്തിച്ചത് ഫ്രീസർ സംവിധാനം ഇല്ലാത്ത ആംബുലൻസിൽ

18 വര്‍ഷമായി ശ്രീലങ്കയില്‍ ഇന്ത്യ അജയ്യര്‍; ഗില്ലിന്റെ നേതൃത്വത്തില്‍ ചരിത്രം തുടരാന്‍ ടീം ഇന്ത്യ, ഗാളില്‍ പുതിയ അധ്യായം

അരുണാചൽ പ്രദേശിൽ 5.1 തീവ്രതയുള്ള ഭൂചലനം; മണിക്കൂറുകൾക്കകം നാല് തുടർചലനങ്ങൾ

മദ്യക്കുപ്പി തിരികെ നൽകിയാൽ 20 രൂപ പദ്ധതി പിൻവലിച്ചില്ല; ഓണത്തിന് ശേഷം പരിഷ്‌കരിച്ച് വീണ്ടും നടപ്പാക്കുമെന്ന് എക്സൈസ് മന്ത്രിമന്ത്രി എം. ലിജു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies