യു.കെയില്‍ തുടരാന്‍ മുങ്ങിയോ? കോമണ്‍വെല്‍ത്ത് ഗെയിംസിനിടെ പാക് ബോക്സര്‍ ഉള്‍പ്പെടെ അഞ്ച് താരങ്ങളെ കാണാതായി
Thursday, August 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

യു.കെയില്‍ തുടരാന്‍ മുങ്ങിയോ? കോമണ്‍വെല്‍ത്ത് ഗെയിംസിനിടെ പാക് ബോക്സര്‍ ഉള്‍പ്പെടെ അഞ്ച് താരങ്ങളെ കാണാതായി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 6, 2026, 05:39 pm IST
Facebook
Twitter
WhatsAppTelegram

ഗ്ലാസ്‌ഗോ: കോമണ്‍വെല്‍ത്ത് ഗെയിംസിനായി സ്‌കോട്‌ലന്‍ഡിലെ ഗ്ലാസ്‌ഗോയിലെത്തിയ അഞ്ച് ബോക്സര്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്. നാല് ഉഗാണ്ടന്‍ ബോക്സര്‍മാരെയും ഒരു പാകിസ്താന്‍ താരത്തെയുമാണ് കാണാതായിരിക്കുന്നത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി സ്‌കോട്‌ലന്‍ഡ് പൊലീസ് അറിയിച്ചു. പാകിസ്താന്‍ ബോക്സര്‍ ഖുദ്‌റത്തുള്ളയെ കഴിഞ്ഞ ദിവസമാണ് കാണാതായത്. യു.കെയില്‍ തുടരാനായി അദ്ദേഹം മനഃപൂര്‍വം സംഘത്തില്‍ നിന്ന് വിട്ടുമാറിയതാകാമെന്നാണ് പ്രാഥമിക നിഗമനം.

കോമണ്‍വെല്‍ത്ത് ഗെയിംസ് പൂര്‍ത്തിയാക്കി പാകിസ്താന്‍ സംഘം നാട്ടിലേക്ക് മടങ്ങാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിയിരിക്കെയാണ് താരത്തെ കാണാതായത്. താരത്തിന്റെ പാസ്പോര്‍ട്ട് ഇപ്പോഴും ടീം മാനേജറുടെ കൈവശമാണെന്നാണ് റിപ്പോര്‍ട്ട്. ഖുദ്‌റത്തുള്ളയെ കണ്ടെത്താന്‍ ബന്ധപ്പെട്ട ഏജന്‍സികള്‍ അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. പാകിസ്താന്‍ ടീമുമായി ബന്ധപ്പെട്ട് ഇത്തരമൊരു സംഭവം മുമ്പും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

2022-ലെ ബര്‍മിങ്ഹാം കോമണ്‍വെല്‍ത്ത് ഗെയിംസിനിടെ ബോക്സര്‍മാരായ സുലൈമാന്‍ ബലൂച്ച്, നസീറുള്ള ഖാന്‍ എന്നിവരെയും കാണാതായിരുന്നു. അതിന് പിന്നാലെ, ഇറ്റലിയില്‍ നടന്ന ഒളിമ്പിക് യോഗ്യതാ മത്സരത്തിനിടെ ഏഷ്യന്‍ സ്വര്‍ണ മെഡല്‍ ജേതാവായ സുഹൈബ് റഷീദും സംഘത്തില്‍ നിന്ന് വിട്ടുമാറിയിരുന്നു. എന്നാല്‍ പിന്നീട് ഇവര്‍ തിരിച്ചെത്തിയിരുന്നു. അഞ്ച് താരങ്ങളുടെ തിരോധാനവുമായി ബന്ധപ്പെട്ട് വിവരം ലഭിച്ചതായും അന്വേഷണം പുരോഗമിക്കുകയാണെന്നും സ്‌കോട്‌ലന്‍ഡ് പൊലീസ് വ്യക്തമാക്കി.

കാണാതായ താരങ്ങള്‍ എവിടെയാണെന്നതിലും അവര്‍ മനഃപൂര്‍വം രാജ്യം വിട്ടതാണോയെന്നതിലും വ്യക്തത വരേണ്ടതുണ്ടെന്നാണ് അധികൃതരുടെ പ്രതികരണം.

Tags: Five boxersfour Ugandana Pakistanigo missingafter Glasgow CWG
Share
Tweet
SendShare

More News from this section

ലോകകപ്പിലെ മിന്നും പ്രകടനത്തിന് പിന്നാലെ വമ്പന്‍ ട്രാന്‍സ്ഫര്‍; കേപ് വെര്‍ദെ ഗോള്‍കീപ്പര്‍ വോസിഞ്ഞ കോളോ കോളോയില്‍

ക്രിസ് ഗെയ്‌ലിന്റെ പ്രഖ്യാപനം; കൊച്ചി ബ്ലൂ ടൈഗേഴ്സിനെ വീണ്ടും നയിക്കാന്‍ സാലി സാംസണ്‍, വൈസ് ക്യാപ്റ്റനായി ബേസില്‍ തമ്പി

അജിത് അഗാര്‍ക്കര്‍ക്ക് തിരിച്ചടി? ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി വിവിഎസ് ലക്ഷ്മണ്‍ എത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്

മത്സരത്തിനിടെ മിന്നലാക്രമണം; ഗ്രൗണ്ടില്‍ വീണ് 24കാരനായ ഫുട്‌ബോള്‍ താരത്തിന് ദാരുണാന്ത്യം, 12 പേര്‍ക്ക് പരിക്ക്

18 വര്‍ഷമായി ശ്രീലങ്കയില്‍ ഇന്ത്യ അജയ്യര്‍; ഗില്ലിന്റെ നേതൃത്വത്തില്‍ ചരിത്രം തുടരാന്‍ ടീം ഇന്ത്യ, ഗാളില്‍ പുതിയ അധ്യായം

രാജിവെക്കില്ലെന്ന് ഇന്‍ഫാന്റിനോ; ലോകകപ്പ് ഓഹരി വിവാദത്തില്‍ മാപ്പുപറഞ്ഞ് ഫിഫ പ്രസിഡന്റ്, ഭരണസമിതിയുടെ പൂര്‍ണ പിന്തുണ

Latest News

യു.കെയില്‍ തുടരാന്‍ മുങ്ങിയോ? കോമണ്‍വെല്‍ത്ത് ഗെയിംസിനിടെ പാക് ബോക്സര്‍ ഉള്‍പ്പെടെ അഞ്ച് താരങ്ങളെ കാണാതായി

ജനിച്ച ഉടൻ ആശുപത്രിയിൽ കുഞ്ഞുങ്ങൾ മാറി; ദേശീയ പുരസ്കാര ജേതാവായ നടിയെ അമ്മ തിരിച്ചറിഞ്ഞത് കണ്ണുകളുടെ നിറം നോക്കി; വൈറലായി വെളിപ്പെടുത്തൽ

30 ലക്ഷം രൂപയുടെ സിഗരറ്റ് കവർച്ച; ജോലി ചെയ്ത സ്ഥാപനത്തിലെ സെയിൽസ്മാൻ അറസ്റ്റിൽ

സാവരിയ ബസന്തിന്റെ കൊലപാതകം പാർലമെന്റിൽ; ദേശീയ ഏജൻസികളുടെ അന്വേഷണം ആവശ്യപ്പെട്ട് സി. സദാനന്ദൻ മാസ്റ്റർ എംപി

കുന്ദംകുളത്ത് സ്വകാര്യ ബസ് നിയന്ത്രണംവിട്ട് അഞ്ച് വാഹനങ്ങളില്‍ ഇടിച്ച് കയറി അപകടം; വിദ്യാര്‍ഥിനി മരിച്ചു; 25 പേര്‍ക്ക് പരിക്ക്; പത്ത് പേരുടെ നില ഗുരുതരം

‘എന്റെ പൊന്നു ചേട്ടാ’…കേരളത്തിൽ കാവി നിറത്തിലുള്ള വസ്ത്രങ്ങൾക്ക് വിലക്ക് വന്നു തുടങ്ങിയോ ? പ്രിയ വാര്യരോട് യൂട്യൂബറുടെ വിചിത്ര ചോദ്യം;  മറുപടി വൈറൽ

ആർ. രാജേഷിന്റെ മൃതദേഹത്തോട് ഗുരുതര അനാസ്ഥ; എബാം ചെയ്യാത്ത ഭൗതീകശരീരം ചാവക്കാട് വരെ എത്തിച്ചത് ഫ്രീസർ സംവിധാനം ഇല്ലാത്ത ആംബുലൻസിൽ

അരുണാചൽ പ്രദേശിൽ 5.1 തീവ്രതയുള്ള ഭൂചലനം; മണിക്കൂറുകൾക്കകം നാല് തുടർചലനങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies