ഇഞ്ചി നല്ലൊരു ഔഷധമാണെന്ന് നമുക്ക് എല്ലാവർക്കും അറിയാം. മിക്ക വീടുകളിലും കറികൾ ഉണ്ടാക്കുമ്പോൾ ഇഞ്ചി പ്രധാന ചേരുവയായി ഉപയോഗിക്കാറുണ്ട്. ദഹനപ്രശ്നങ്ങൾ അകറ്റാൻ സഹായിക്കുന്ന ഒന്നാണ് ഇഞ്ചി. എന്നാൽ ഇഞ്ചിക്കറി പലർക്കും ഇഷ്ടപ്പെട്ടെന്നും വരില്ല. ഇത് കഴിക്കാൻ ഇഷ്ടപ്പെടാത്തവർക്ക് ഇഞ്ചി മിഠായിയും ഇനി വീട്ടിൽ തന്നെ പരീക്ഷിച്ചു നോക്കാം..
പനി, ചുമ, ജലദോഷം തുടങ്ങിയ അവസ്ഥകൾക്ക് ഇഞ്ചിയിലൂടെ ശമനം നേടാവുന്നതാണ്. ഇഞ്ചി മിഠായി തയ്യാറാക്കുന്നതിനായി ഉപ്പും ഇഞ്ചിയും കൂട്ടി നന്നായി ചേർത്തിളക്കി ചൂടാക്കിയെടുക്കുക. നന്നായി ഇളക്കിയെടുക്കുമ്പോൾ ഇഞ്ചി മൃദുവായി വരും. ഇതിനു ശേഷം തൊലിപൊളിച്ച് ചെറു കഷ്ണങ്ങളാക്കി പുതിനയും തുളസിയിലയും ചേർത്ത് നന്നായി അരച്ചെടുക്കുക. ഈ കൂട്ടിലേക്ക് ശർക്കര, അയമോദകം, മഞ്ഞൾപൊടി, എന്നിവ ചേർത്ത് നന്നായി പാചകം ചെയ്തെടുക്കുക. ഇതിലേക്ക് കുറച്ച് നെയ്യും കൂടി ചേർക്കുമ്പോൾ പാത്രത്തിൽ നിന്നും കൂട്ട് വിട്ടു വരാൻ തുടങ്ങും. ഈ സമയത്ത് തീ അണയ്ക്കാവുന്നതാണ്. തണുത്ത ശേഷം കൈകളിൽ കുറച്ച് നെയ്യ് തടവി ഈ കൂട്ട് ഇഷ്ടമുള്ള രൂപത്തിലേക്ക് ആക്കാം. ഇതിലേക്ക് കുറച്ച് കൽക്കണ്ടപൊടി കൂടി അവസാനം ചേർത്താൽ ഇഞ്ചി മിഠായി നിങ്ങൾക്ക് ആസ്വദിച്ചു കഴിക്കാം..