എങ്ങനെ കുറഞ്ഞ ചെലവിൽ കൂടുതൽ ആനുകൂല്യം ലഭിക്കുമെന്ന് നിരന്തരം ചിന്തിക്കുന്നവരാണ് നമ്മളിൽ പലരും. ഉപയോക്താക്കൾക്കായി മികച്ച പ്ലാനുകൾ നൽകുന്നതിൽ ടെലികോം കമ്പനികൾ തമ്മിൽ അടിപിടി കൂടുകയാണ്. നേരത്തെ സൗജന്യ കോളും എസ്എംഎസും ഡാറ്റയും കമ്പനികൾ നൽകിയിരുന്നെങ്കിൽ ഇന്ന് സൗജന്യ ഒടിടി സബ്സ്ക്രിപ്ഷന്റെ കാലത്താണ്. സൗജന്യ നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ നൽകുന്ന വിവിധ കമ്പനികളുടെ പ്രീപെയ്ഡ് പ്ലാനുകൾ ഇതാ..
1) എയർടെല്ലിന്റെ 1,199 രൂപയുടെ പ്ലാൻ
അൺലിമിറ്റഡ് കോളുകൾ, പ്രതിദിനം 100 എസ്എംഎസ്, 150 ജിബി ഡാറ്റ, Netflix Baisc, Amazon Prime, Disney+Hotstar സബ്‌സ്‌ക്രിപ്‌ഷൻ എന്നിവ വാഗ്ദാനം ചെയ്യുന്ന പ്ലാനാണ് ഇത്. അൺലിമിറ്റഡ് 5G ഡാറ്റയും പ്ലാൻ വഴി ലഭിക്കും.
2) എയർടെല്ലിന്റെ 1,499 രൂപയുടെ പ്ലാൻ
എയർടെല്ലിന്റെ ചെലവേറിയ പ്ലാനാണ് ഇത്. 200 ജിബി ഡാറ്റ, അൺലിമിറ്റഡ് കോൾ, പ്രതിദിനം 100 എസ്എംഎസ് എന്നിവ ലഭിക്കും. Netflix Baisc, Amazon Prime, Disney+Hotstar സബ്‌സ്‌ക്രിപ്‌ഷൻ എന്നിവയും പ്ലാൻ വഴി ലഭിക്കും. ഉപയോക്താക്കൾക്ക് പരിധിയില്ലാത്ത 5G ഡാറ്റ ലഭിക്കും.
3) റിലയൻസ് ജിയോയുടെ 699 രൂപയുടെ പ്ലാൻ
അൺലിമിറ്റഡ് കോൾ, 100 ജിബി ഡാറ്റ, 3 അധിക സിം കണക്ഷനുകൾ, നെറ്റ്ഫ്ലിക്സ് ബൈസ്ക് സബ്സ്ക്രിപ്ഷൻ, ആമസോൺ പ്രൈം മെമ്പർഷിപ്പ്, അൺലിമിറ്റഡ് 5G ഡാറ്റ എന്നിവയും പ്ലാൻ വാഗ്ദാനം ചെയ്യുന്നു.
4) റിലയൻസ് ജിയോയുടെ 1,499 രൂപയുടെ പ്ലാൻ
അൺലിമിറ്റഡ് കോളിംഗ്, 300 ജിബി ഡാറ്റ, പ്രതിദിനം 100 എസ്എംഎസ്, 500 ജിബി വരെ ഡാറ്റ റോൾഓവർ, നെറ്റ്ഫ്ലിക്സ് (മൊബൈൽ), ആമസോൺ പ്രൈം അംഗത്വം എന്നിവയും പ്ലാൻ നൽകുന്നു.
5) റിലയൻസ് ജിയോയുടെ 1,099 രൂപയുടെ പ്ലാൻ
നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ വാഗ്ദാനം ചെയ്യുന്ന ജിയോയുടെ നിരക്ക് കുറഞ്ഞ പ്ലാനാണ് ഇത്. അൺലിമിറ്റഡ് കോളിംഗ്, പ്രതിദിനം 100 എസ്എംഎസ്, 2 ജിബി പ്രതിദിന ഡാറ്റ എന്നിവയും ഉൾപ്പെടുന്നു. അൺലിമിറ്റഡ് 5G ഡാറ്റയും പ്ലാനിൽ ലഭ്യമാണ്.
6) റിലയൻസ് ജിയോയുടെ 1,499 രൂപയുടെ പ്ലാൻ
നെറ്റ്ഫ്ലിക്സ് (ബേസിക്) പ്ലാനിനൊപ്പം പ്ലാൻ അൺലിമിറ്റഡ് കോളിംഗ്, 3 ജിബി പ്രതിദിന ഡാറ്റ, പ്രതിദിനം 100 എസ്എംഎസ്, അൺലിമിറ്റഡ് 5 ജി ഡാറ്റ എന്നിവയും പ്ലാൻ വഴി ലഭിക്കും.