ലോകകപ്പിലെ ഇന്ത്യയുടെ തോൽവിയ്ക്ക് കാരണം ആരാധകർ: വസീം അക്രം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ലോകകപ്പിലെ ഇന്ത്യയുടെ തോൽവിയ്‌ക്ക് കാരണം ആരാധകർ: വസീം അക്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 28, 2023, 09:36 pm IST
Facebook
Twitter
WhatsAppTelegram

ലോകകപ്പിലെ ഇന്ത്യയുടെ തോൽവിയ്‌ക്ക് കാരണം ആരാധകരാണെന്ന് മുൻ പാക് താരം വസീം അക്രം. ടൂർണമെന്റിന്റെ ഫൈനലിന് മുമ്പ് തന്നെ ആരാധകർ രോഹിത്തിനെയും സംഘത്തെയും വിജയികളാക്കി പ്രഖ്യാപിച്ചു. സമൂഹമാദ്ധ്യമങ്ങളും ഇന്ത്യയിലെ ടെലിവിഷൻ ചാനലുകളും അതിന് പിന്തുണ നൽകികൊണ്ടേയിരുന്നു. ഇത് ആളുകളിൽ ലോകകീരിടം നേടുമെന്ന പ്രതീക്ഷ വർദ്ധിപ്പിച്ചെന്നും ആരാധകർ തങ്ങളുടെ തെറ്റ് അംഗീകരിക്കണമെന്നും വസീം അക്രം പറഞ്ഞു.

‘ലോകകപ്പിലെ എല്ലാ മത്സരങ്ങളിലും ഇന്ത്യ സ്ഥിരതയാർന്ന പ്രകടനമാണ് കാഴ്ചവച്ചത്. ഒരു രാജ്യമെന്ന നിലയിൽ ഫൈനലിലെ തോൽവി മറികടക്കാൻ വളരെയധികം ബുദ്ധിമുട്ടാണെന്ന കാര്യം എനിക്ക് മനസിലാകും. ടെലിവിഷൻ ചാനലുകൾ, സമൂഹമാദ്ധ്യമങ്ങൾ, ആരാധകർ എല്ലാവരും കൂടി ഫൈനലിന് മുമ്പേ ഇന്ത്യയെ ലോകകപ്പ് ജേതാക്കളാക്കി. ടൂർണമെന്റിൽ മികച്ച പ്രകടനം കാഴ്ചവച്ചതോടെ ആളുകൾക്ക് മുന്നിൽ ഇന്ത്യ ജയിച്ചെന്ന് വരുത്തി തീർത്തതിൽ നിങ്ങൾക്കുള്ള പങ്ക് വലുതാണ്. നിങ്ങളുടെ ഭാഗത്തും തെറ്റുണ്ട്, അത് അംഗീകരിക്കാൻ തയ്യാറാക്കണം.’-വസീം അക്രം പറഞ്ഞു.

‘ ലോകകപ്പിലെ തോൽവി നിങ്ങളുടെ മാത്രം തെറ്റല്ല. മികച്ച പ്രകടനം ഉടനീളം പുറത്തെടുത്താലും ഒറ്റ ദിവസത്തെ പ്രകടനത്തിനായിരിക്കും ഏറ്റവും പ്രാധാന്യം. ക്രെഡിറ്റ് ഓസ്ട്രേലിയയ്‌ക്കാണ്’- അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ ഇന്നിംഗ്‌സിന്റെ മധ്യ ഓവറുകളിൽ ഓസ്‌ട്രേലിയ നടപ്പിലാക്കിയ തന്ത്രങ്ങളാണ് ഫൈനലിൽ നിർണായകമായതെന്നും വസീം അക്രം ചൂണ്ടിക്കാട്ടി. ഏകദിന ലോകകപ്പിലെ തോൽവി മറന്ന് ജൂണിൽ നടക്കുന്ന ടി20 ലോകകപ്പിന് വേണ്ടി ടീമിനെ ആത്മാർത്ഥമായി പിന്തുണയ്‌ക്കണമെന്നും അദ്ദേഹം ഇന്ത്യൻ ആരാധകരോട് അഭ്യർത്ഥിച്ചു.

Tags: Indian Cricket TeamFANSwasim akramWC2023
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

Latest News

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies