ബഹിരാകാശത്തെ ഓരോ കുഞ്ഞുവിവരങ്ങളും എപ്പോഴും കൗതുകം ജനിപ്പിക്കുന്ന വിശേഷങ്ങളാണ്. അങ്ങനെ ഇടയ്ക്ക് ഇടയ്ക്ക് ത്രില്ലടിപ്പിക്കുകയാണ് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ. നക്ഷത്രത്തിന്റെ പിറവിയും പിന്നാലെ ബഹിരാകാശത്ത് സംഭവിക്കുന്ന മാറ്റങ്ങളെ കുറിച്ചുമുള്ള ത്രസിപ്പിക്കുന്ന വിവരങ്ങളാണ് നാസയുടെ ദൂരദർശിനിയായ ജെയിംസ് വെബ് പങ്കുവെച്ചിരിക്കുന്നത്.
നക്ഷത്രം പിറവിയെടുത്തതിന് പിന്നാലെ രൂപപ്പെട്ട ഹെർബിഗ് ഹാരോ ഒബ്ജക്റ്റ് 797 (HH 797) എന്ന വസ്തുവിന്റെ വിസ്മയിപ്പിക്കും വിധത്തിലുള്ള ചിത്രമാണ് നാസ പങ്കിട്ടത്. ഭൂമിയിൽ നിന്ന് നോക്കുമ്പോൾ ചലനമില്ലാത്തവയാണ് നക്ഷത്രങ്ങളെന്ന് തോന്നാം. എന്നാൽ വളരെ വേഗത്തിൽ ചലിക്കുകയും ചൂടുള്ളതുമാണ് നക്ഷത്രങ്ങൾ. രൂപം കൊള്ളുന്ന സമയത്ത് നക്ഷത്രത്തിൽ നിന്നും ദ്രുതഗതിയിൽ കണങ്ങൾ പുറന്തള്ളപ്പെടും. സ്റ്റല്ലാർ വിൻഡ് എന്നാണ് ഇതിനെ വിളിക്കുന്നത്. അല്ലെങ്കിൽ നക്ഷത്രം രൂപപ്പെടുന്ന സയമത്ത് വളരെ ശക്തിയായി വാതകങ്ങൾ പുറന്തള്ളപ്പെടും. ശക്തിയിൽ പുറന്തള്ളപ്പെടുമ്പോൾ അടുത്തുള്ള വാതകവും പൊടിയുമായി കൂട്ടിയിടിച്ച് ഷോക്ക് വേവുകൾ ഉണ്ടാകുന്നു. ഈ സമയം പ്രകാശത്തെ പുറന്തള്ളുന്നു.
ഇതിന് സമാന്തരമായി ഇതേ രീതിയിൽ വാതകം പുറന്തള്ളുന്ന മറ്റൊരു നക്ഷത്രവും ചിത്രത്തിലുണ്ട്. ചിത്രത്തിന്റെ താഴെത്തെ കോണിലേക്ക് ശ്രദ്ധ പതിച്ചാൽ അത് വ്യക്തമാണ്. രണ്ട് നക്ഷത്രങ്ങൾ പിറവിയെടുത്തതിന് പിന്നാലെ ബഹിരാകാശത്ത് പ്രകാശപൂരിതമായ പ്രദേശമാണ് ഹെർബിഗ്-ഹാരോ (HH) 797.ഈ പ്രകാശ കേന്ദ്രത്തിന്റെ കണ്ണഞ്ചിപ്പിക്കുന്ന ചിത്രമാണ് നാസ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. ജെയിംസ് വെബിന്റെ നിയർ-ഇൻഫ്രാറെഡ് ക്യാമറ (NIRCam) ആണ് ഈ തിളക്കമാർന്ന ചിത്രം പകർത്തിയത്.
View this post on Instagram















