ഉന്നതപഠനം; വിദ്യാർത്ഥികളുടെ ഒഴുക്ക് ഈ രാജ്യത്തേക്ക് 
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഉന്നതപഠനം; വിദ്യാർത്ഥികളുടെ ഒഴുക്ക് ഈ രാജ്യത്തേക്ക് 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 30, 2023, 04:21 pm IST
Facebook
Twitter
WhatsAppTelegram

ഇന്ത്യൻ വിദ്യാർത്ഥികൾ ഉന്നത വിദ്യാഭ്യാസത്തിനായി തിരഞ്ഞെടുക്കുന്ന വിദേശരാജ്യങ്ങളുടെ പട്ടികയിൽ മുൻപന്തിയിൽ അമേരിക്കയും കാനഡയും. ഓസ്ട്രേലിയയെ മറികടന്ന് ബ്രിട്ടൺ മൂന്നാം സ്ഥാനത്തെത്തി. ‘ഇന്ത്യൻ സ്റ്റുഡന്റ്സ് മൊബിലിറ്റി റിപ്പോർട്ട് 2023’ ലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2022-ൽ വിദേശത്തേക്ക് പറന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ കണക്കുകളാണ് പുറത്തുവിട്ടത്.

മുൻ വർഷത്തെ അപേക്ഷിച്ച് യുകെയിലാണ് കഴിഞ്ഞ വർഷം അധികം ഇന്ത്യൻ വിദ്യാർത്ഥികളെത്തിയത്. 49.6 ശതമാനം കുട്ടികളാണ് ഒരു വർഷത്തിനിടെ യുകെയിൽ എത്തിയത്. കാനഡ 46.8 ശതമാനം വളർച്ചയും കൈവരിച്ചു. ഓസ്ട്രേലിയ സ്ഥാനം യുകെയ്‌ക്ക് വിട്ടുകൊടുത്താലും രാജ്യത്തെത്തുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണത്തിൽ വർദ്ധനയുണ്ടായതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. 0.7 ശതമാനം വളർച്ചയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ നാല് വർഷമായി കാനഡയുടെ മണ്ണിലെത്താനാണ് ഇന്ത്യൻ വിദ്യാർത്ഥികൾ കൊതിക്കുന്നതെന്ന് റിപ്പോർട്ട് പറയുന്നു. രണ്ടാം സ്ഥാനത്ത് അമേരിക്കയാണ്. മൂന്നാം സ്ഥാനം ഓസ്ട്രേലിയയ്‌ക്കും നാലാം സ്ഥാനം യുകെയ്‌ക്കുമാണ്.

വിദ്യാഭ്യാസ രീതികൾ, അദ്ധ്യാപനം. മികച്ച ​ഗവേഷണ സാധ്യത, സ്കോളർഷിപ്പുകൾ തുടങ്ങിയ ഘടകങ്ങളാണ് യുഎസ്, കാനഡ, യുകെ എന്നീ രാജ്യങ്ങളിലേക്ക് ഇന്ത്യൻ വിദ്യാർത്ഥികളെ ആകർഷിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. ഉയർന്ന തലത്തിലുള്ള വിദ്യാഭ്യസ രീതികളും മികച്ച തൊഴിൽ സാധ്യതകളുമാണ് യുഎസിനെ ജനപ്രിയമാക്കുന്നത്. പഠനത്തിന് ശേഷം രണ്ട് വർഷത്തോളം ജോലിയിൽ തുടരാനുള്ള അവസരവും അമേരിക്ക നൽകുന്നു. വിദ്യാർത്ഥികൾക്ക് ലോൺ സംവിധാനവും നൽകുന്നു. പഠനത്തിന് ശേഷം രണ്ട് മുതൽ മൂന്ന് വർഷത്തേക്ക് ജോലി ചെയ്യാനുള്ള അവസരവും യുകെ നൽകുന്നു. മികച്ച സാമ്പത്തിക സ്ഥിരതയും വമ്പൻ തൊഴിലവസരങ്ങളുമാണ് കാനഡയിലേക്ക് ഇന്ത്യൻ വിദ്യാർത്ഥികളെ ആകർഷിക്കുന്നത്.

Tags: Destinations For Indians
Share
Tweet
SendShare

More News from this section

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

Latest News

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies