ദുബായ്: യുഎഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി മലയാളി കൂട്ടായ്മയായ ഓർമ്മ സംഘടിപ്പിക്കുന്ന കേരളോത്സവം ഡിസംബർ രണ്ട്, മൂന്ന് തിയതികളിൽ ദുബായിൽ നടക്കും. ദുബായ് ഖിസൈസിലെ ക്രെസെന്റ് സ്‌കൂൾ ഗ്രൗണ്ടിൽ വൈകിട്ട് നാലു മുതൽ രാത്രി 11 മണിവരെയാണ് ആഘോഷം.
ഗായകരായ സച്ചിൻവാര്യർ, പ്രസീത ചാലക്കുടി, ആര്യ ദയാൽ, അനന്തുഗോപി തുടങ്ങിയവർ പരിപാടികൾ അവതരിപ്പിക്കും. നാടൻ കലാ രൂപങ്ങൾ, ഭക്ഷ്യമേള തുടങ്ങിയവും പ്രദർശനമേളകളും ആഘോഷത്തിലുണ്ടാകും.













