പരിസ്ഥിതിയെ സ്‌നേഹിച്ചും പണമുണ്ടാക്കാം! കോപ് ഉച്ചകോടിയിൽ നരേന്ദ്രമോദി അവതരിപ്പിച്ച 'ഗ്രീൻ ക്രെഡിറ്റിന്' വൻ സാധ്യതകൾ; അറിയാം..
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പരിസ്ഥിതിയെ സ്‌നേഹിച്ചും പണമുണ്ടാക്കാം! കോപ് ഉച്ചകോടിയിൽ നരേന്ദ്രമോദി അവതരിപ്പിച്ച ‘ഗ്രീൻ ക്രെഡിറ്റിന്’ വൻ സാധ്യതകൾ; അറിയാം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 2, 2023, 01:04 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: കഴിഞ്ഞ ദിവസമായിരുന്നു ആഗോള കാലാവസ്ഥാ ഉച്ചകോടിയിൽ വച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ഗ്രീൻ ക്രെഡിറ്റ് പ്രോഗ്രാം ഉദ്ഘാടനം ചെയ്തത്. എന്താണ് ഗ്രീൻ ക്രെഡിറ്റ് പദ്ധതി, എങ്ങനെയാണിത് ലോകത്തിന് ഗുണകരമാകുന്നത്. കാലാവസ്ഥാ വ്യതിയാനം മൂലമുള്ള പ്രശ്‌നങ്ങളെ പരിഹരിക്കാർ ഗ്രീൻ ക്രെഡിറ്റിന് സാധിക്കുമോ? അറിയാം..

ഐക്യരാഷ്‌ട്രസഭയുടെ ആഗോള കാലാവസ്ഥാ ഉച്ചകോടിയായ കോപ്-28ൽ പങ്കെടുക്കാൻ നിരവധി ലോകനേതാക്കളായിരുന്നു യുഎഇയിലെത്തിയത്. കാലാവസ്ഥാ വ്യതിയാനം ഗ്ലോബൽ സൗത്തിനെ എത്രമാത്രം ബാധിക്കുന്നുണ്ടെന്ന് ഉച്ചകോടിയിൽ പ്രധാനമന്ത്രി വിശദീകരിച്ചിരുന്നു. ”നമ്മുടെ ആരോഗ്യം കാത്തുസൂക്ഷിക്കാൻ, ഒരു ഹെൽത്ത് കാർഡ് തയ്യാറാക്കാൻ എത്രമാത്രം പ്രാധാന്യം നാം നൽകുന്നുവോ അതുപോലെയാണ് പരിസ്ഥിതിയുടെ ആരോഗ്യത്തിന്റെ കാര്യത്തിലും നമുക്ക് കരുതലുണ്ടാകേണ്ടത്. ഭൂമിയുടെ ഹെൽത്ത് കാർഡിന് വേണ്ടി എന്തെല്ലാം പോസിറ്റീവ് പോയിന്റുകൾ നൽകാൻ സാധിക്കുമെന്ന് നമ്മൾ ചിന്തിക്കേണ്ടതുണ്ട്. ഇതിനെയാണ് നാം ഗ്രീൻ ക്രെഡിറ്റ് എന്നുള്ളതുകൊണ്ട് ഉദ്ദേശിക്കുന്നത്.” ഇതായിരുന്നു നരേന്ദ്രമോദിയുടെ വാക്കുകൾ.

മനുഷ്യന് ആരോഗ്യകാർഡ് എന്ന പോലെ ഭൂമിക്കൊരു ഹെൽത്ത് കാർഡ് എന്ന് വളരെ ലളിതമായി ഗ്രീൻ ക്രെഡിറ്റിനെ നിർവചിക്കാം. ഭൂമിയെ കാർബൺ മുക്തമാക്കുകയെന്ന ആഗോള ലക്ഷ്യത്തിന് മുതൽക്കൂട്ടാകാൻ ഗ്രീൻ ക്രെഡിറ്റ് സാധിക്കും. 2023 ഒക്ടോബർ 13ന് ഭാരതത്തിന്റെ പരിസ്ഥിതി, വനം മന്ത്രാലയമാണ് ഗ്രീൻ ക്രെഡിറ്റ് ഇനീഷിയേറ്റീവ് ആദ്യമായി അവതരിപ്പിക്കുന്നത്. ജലസംരക്ഷണവും വനവത്കരണവുമായിരുന്നു ഈ പദ്ധതി മുന്നോട്ടുവയ്‌ക്കുന്ന പ്രധാന രണ്ട് കാര്യങ്ങൾ. വ്യക്തികൾ, സമുദായങ്ങൾ, പ്രൈവറ്റ് സെക്ടർ മേഖലകൾ, കമ്പനികൾ തുടങ്ങി ആർക്കും ഗ്രീൻ ക്രഡിറ്റ് കാർഡ് സ്വന്തമാക്കാം. സ്വമേധയാ നടത്തുന്ന പരിസ്ഥിതി പ്രവർത്തനങ്ങൾക്ക് നൽകുന്ന അംഗീകാരമാണിത്. ഇത് വിപണിയിൽ മൂല്യമുള്ളതും വിൽക്കാൻ കഴിയുന്നതുമായ ഒന്നാണ്. രാജ്യത്തെ വിവിധ ആഭ്യന്തര വിപണി പ്ലാറ്റ്‌ഫോമുകൾ വഴി ഗ്രീൻ ക്രെഡിറ്റ് വിൽപ്പന നടത്താം.

ഏതെല്ലാം പാരിസ്ഥിതിക പ്രവർത്തനങ്ങൾക്കാണ് ഗ്രീൻ ക്രെഡിറ്റ് നൽകുകയെന്നതും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. സ്വമേധയാ നടത്തുന്ന പരിസ്ഥിതി പ്രവർത്തനങ്ങൾക്ക് മാത്രമേ അംഗീകാരം ലഭിക്കൂ. വൃക്ഷത്തൈ വച്ചുപിടിപ്പിക്കുക, ജലം സംരക്ഷിക്കുക, സുസ്ഥിര കാർഷിക പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുക, മാലിന്യ സംസ്‌കരണം തുടങ്ങി പരിസ്ഥിതിയെ സംരക്ഷിക്കാനുള്ള പ്രവർത്തനങ്ങൾ ഇതിൽ ഉൾപ്പടും. ഗ്രീൻ ക്രെഡിറ്റിന് വിപണി മൂല്യം ഉള്ളതിനാൽ രാജ്യത്തെ വലിയ കോർപ്പറേറ്റുകളെയും സ്വകാര്യ കമ്പനികളെയും പരിസ്ഥിതി പ്രവർത്തനങ്ങൾക്കായി പ്രോത്സാഹിപ്പിക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ. കാലാവസ്ഥാ വ്യതിയാനം മൂലം രാജ്യം നേരിടുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ ഇതിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കാലാവസ്ഥാ ഉച്ചകോടിയായ കോപ്-28ൽ ഗ്രീൻ ക്രെഡിറ്റിനായി ഒരു വെബ് പോർട്ടൽ ആരംഭിച്ചിട്ടുണ്ട്. പ്രധാനമന്ത്രി മോദിക്കൊപ്പം സ്വീഷിഷ് പ്രധാനമന്ത്രി ഉൾഫ് ക്രിസ്റ്റേഴ്‌സൺ, മൊസംബിക് പ്രസിഡന്റ് ഫിലിപ്പ് ജാസിന്റോ ന്യൂസി, യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് ചാൾസ് മൈക്കൽ എന്നിവർ ചേർന്നാണ് ഗ്രീൻ ക്രെഡിറ്റ് പദ്ധതിക്കായുള്ള വെബ് പോർട്ടൽ ലോകത്തിനായി സമർപ്പിച്ചത്.

Tags: COP28 climate summitCOP28Green Credit
Share
Tweet
SendShare

More News from this section

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

Latest News

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies