72 മണിക്കൂർ ഫ്രൂട്ടേറിയൻ ഡയറ്റ് സ്വീകരിച്ചാൽ ശരീരത്തിന് എന്തായിരിക്കും സംഭവിക്കുക?; മൂന്ന് ദിവസം പഴങ്ങൾ മാത്രം കഴിച്ചാൽ വരുന്ന മാറ്റങ്ങൾ ഇങ്ങനെ...
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

72 മണിക്കൂർ ഫ്രൂട്ടേറിയൻ ഡയറ്റ് സ്വീകരിച്ചാൽ ശരീരത്തിന് എന്തായിരിക്കും സംഭവിക്കുക?; മൂന്ന് ദിവസം പഴങ്ങൾ മാത്രം കഴിച്ചാൽ വരുന്ന മാറ്റങ്ങൾ ഇങ്ങനെ…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 2, 2023, 10:06 pm IST
Facebook
Twitter
WhatsAppTelegram

അവശ്യ പോഷകങ്ങളാൽ സമ്പുഷ്ടമായതിനാൽ തന്നെ പഴങ്ങൾ ശരീരത്തിന് ഏറെ ഗുണകരമാണ്. പഴ വർഗ്ഗങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ ചർമ്മത്തിനുൾപ്പെടെ ഏറെ ഗുണകരമാണ്. കൂടാതെ ഇതിൽ അടങ്ങിയിരിക്കുന്ന വിറ്റാമിനുകളും മറ്റ് പോഷകങ്ങളും ശരീരത്തെ പൂർണ ആരോഗ്യത്തോടെ നിലനിർത്താൻ ഉപകാരപ്രദമാണ്. ശരിയായ ആരോഗ്യത്തിന് പച്ചക്കറികളും പഴവർഗങ്ങളും ഉൾപ്പെടെ സസ്യാഹാരങ്ങളും മാംസാഹാരങ്ങളുമെല്ലാം ഏറെ ഗുണകരമാണ്. ഇവയിൽ ചർമ്മസംരക്ഷണത്തിന് പഴവർഗ്ഗങ്ങൾ ഏറെ ഉപകാരപ്രദമാണ്. ഇതിനാൽ തന്നെ മറ്റ് ആഹാരങ്ങളെല്ലാം ഉപേക്ഷിച്ച് 72 മണിക്കൂർ പഴങ്ങൾ മാത്രം കഴിക്കുകയാണെങ്കിലോ? ശരീരത്തിന് എന്ത് സംഭവിക്കും എന്നത് സംബന്ധിച്ച് പലർക്കും ധാരണയുണ്ടാകില്ല. സമീകൃതവും പോഷകവും നിറഞ്ഞ ഭക്ഷണക്രമം ശരീരത്തിന്റെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്.

തടി കുറയ്‌ക്കാൻ ഉൾപ്പെടെ ആഗ്രഹിക്കുന്നവർ വിഷാംശം ഉൾപ്പെടാത്ത ആഹാരം കഴിക്കാനാണ് ശ്രമിക്കുന്നത്. എന്നാൽ പഴങ്ങൾ ഉപയോഗിച്ച് ഡയറ്റ് സ്വീകരിച്ചാൽ വയറും ക്ഷീണവും കുറക്കാൻ സഹായിച്ചേക്കാം എന്ന ധാരണ പലർക്കുമുണ്ടാകാം. ഉദാഹരണത്തിന് പഴങ്ങൾ മാത്രം ഭക്ഷിച്ച് 72 മണിക്കൂർ കഴിഞ്ഞു എന്ന് കരുതുക. ഫ്രൂട്ടേറിയൻ ഡയറ്റ് എന്നാണ് ഇതറിയപ്പെടുന്നത്. മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന പഴവർഗ്ഗങ്ങൾ ഉപയോഗിച്ചുള്ള ഡയറ്റാണിത്.

പഴ വർഗ്ഗങ്ങൾ കഴിക്കാനാരംഭിച്ച് 12 മണിക്കൂറുകൾക്ക് ശേഷം മെച്ചപ്പെട്ട ദഹനം അനുഭവിക്കാനാകും. പഴങ്ങളിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ ദഹിപ്പിക്കുന്നതിനും ആഗിരണം ചെയ്യുന്നതിനും, ഇതിലെ നാരുകൾ വയറുവേദന ഉൾപ്പെടെ കുറയ്‌ക്കുന്നതിനും സഹായിക്കുന്നു. ശേഷമുള്ള 24 മണിക്കൂറിന് ശേഷം ശരീരത്തിനുള്ളിലെ ചീത്ത കൊഴുപ്പ് ഇല്ലാതാക്കാനും ആരംഭിക്കും. ഇതോടെ സംഭരിച്ചിരിക്കുന്ന കൊഴുപ്പുകൾ ഊർജ്ജ സ്രോതസ്സായി ഉപയോഗിക്കാൻ തുടങ്ങും. 72 മണിക്കൂറിലേക്കെത്തുമ്പോൾ ഇത്തരത്തിൽ ശരീരത്തിലെ അനാവശ്യ ഘടകങ്ങളെ പുറന്തള്ളാൻ സഹായിക്കുന്നു.

എന്നാൽ 72 മണിക്കൂർ ഡയറ്റ് സ്വീകരിച്ചാൽ ഗുണവും ദോഷവും ഉണ്ട്. പഴങ്ങളിൽ ധാരാളമായി വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ, നാരുകൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ദഹനം മെച്ചപ്പെടുത്തുന്നതിനും ഊർജ്ജം വർദ്ധിപ്പിക്കുന്നതിനും സഹായിക്കും. കൂടാതെ പഴങ്ങളിൽ അടങ്ങിയിരിക്കുന്ന ജലാംശം ശരീരത്തിലെ ജലത്തിന്റെ അളവ് വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു.

എന്നാൽ ചില പ്രശ്‌നങ്ങളും ഇത് കൊണ്ട് നേരിട്ടേക്കാം. ഉപജീവനമാർഗ്ഗത്തിന് പഴങ്ങളെ മാത്രം ആശ്രയിക്കുന്നത് ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമായേക്കാം. പഴങ്ങൾ മാത്രം ഭക്ഷണത്തിൽ ഉൾപ്പെടുത്തുമ്പോൾ പ്രോട്ടീൻ, കൊഴുപ്പ്, ചില വിറ്റാമിനുകൾ, ധാതുക്കൾ എന്നിങ്ങനെയുള്ള അവശ്യ പോഷകങ്ങൾ ശരീരത്തിലെത്തില്ല. പേശികളുടെ ആരോഗ്യ പരിപാലനത്തിന് പ്രോട്ടീൻ നിർണായകമാണ്. ഹോർമോൺ ഉൽപ്പാദനം ഉൾപ്പെടെ വിവിധ ശാരീരിക പ്രവർത്തനങ്ങൾക്ക് കൊഴുപ്പ് അത്യന്താപേക്ഷിതമാണെന്നതിനാലും ഇത് പ്രതികൂലമായി ബാധിച്ചേക്കാം.

പഴങ്ങളിൽ വലിയ തോതിൽ പഞ്ചസാര അടങ്ങിയിട്ടുണ്ട്. പഴങ്ങൾ മാത്രം ഉൾപ്പെടുത്തിയുള്ള ഭക്ഷണരീതി രക്തത്തിലെ പഞ്ചസാരയുടെ അളവിൽ ഏറ്റക്കുറച്ചിലുകൾക്ക് കാരണമായേക്കാം. കൂടാതെ തുടക്കത്തിൽ ചിലർക്ക് ശരീരഭാരം കുറയുമെങ്കിലും പഴങ്ങളിൽ അടങ്ങിയിരിക്കുന്ന സ്വാഭാവിക പഞ്ചസാര ശരീരഭാരം വർദ്ധിപ്പിക്കാൻ കാരണമായേക്കും. പ്രമേഹം, വൃക്ക തകരാർ എന്നിവ ഉള്ള വ്യക്തികൾ ഈ ഡയറ്റ് സ്വീകരിക്കുന്നത് ആരോഗ്യ പ്രശ്‌നങ്ങൾക്ക് വഴിവെച്ചേക്കാം. കൂടാതെ പഴങ്ങളിൽ അടങ്ങിയിരിക്കുന്ന പഞ്ചസാരയുടെ അംശം പല്ലിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാനുള്ള സാധ്യത ഏറെയാണ്.ഇത് പല്ലിന്റെ ഇനാമലിനെ പ്രതികൂലമായി ബാധിച്ചേക്കാം.

Tags: fruitsSUB
Share
Tweet
SendShare

More News from this section

ദിവസവും മാതളനാരങ്ങ കഴിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത്; ചർമ്മത്തിന് മുതൽ  തലച്ചോറിന് വരെ ഗുണങ്ങൾ പലത്; അറിയാം വിശദമായി

കാൻസറിനെതിരെ വാക്സിൻ; മെലനോമ ചികിത്സയിൽ വൻ മുന്നേറ്റം, രോഗം തിരിച്ചുവരാനുള്ള സാധ്യത 60% വരെ കുറച്ചു

റോഡരികിൽ മരവിച്ചതുപോലെ നിൽക്കും, എത്രയുറക്കേ വിളിച്ചാലും പ്രതികരിക്കില്ല, വളരെ പതുക്കെ മാത്രം ചലിക്കും, മനുഷ്യരെ പ്രതിമകളാക്കുന്ന ‘സോംബി ഡ്രഗ്’

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

“വിശ്വചേതനയുടെ കാവ്യപദ്മം: രവീന്ദ്രനാഥ ടാഗോർ സ്മൃതി

ദിവസവും ഒരു പിടി മത്തൻക്കുരു കഴിച്ചാൽ ഹൃദയാരോഗ്യം മുതൽ നല്ല ഉറക്കം വരെ സൂപ്പറാകും; 6 പ്രധാന ആരോഗ്യഗുണങ്ങളും ശരിയായ ഉപയോഗരീതിയും അറിയാം

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies