എറണാകുളം: 51 കാരിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. കോട്ടയം സ്വദേശി ജോഷ്വാ മൈക്കിളാണ് അറസ്റ്റിലായത്. കൊച്ചി സിറ്റി പോലീസിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ബെംഗളൂരിവിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.
സംഭവത്തിന് പിന്നാലെ പ്രതി ഒളിവിൽ പോവുകയായിരുന്നു. പ്രതിക്ക് വേണ്ടി നിരവധി അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചിരുന്നില്ല. തുടർന്ന് ബെംഗളൂരുവിലുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ബെംഗളൂരിവിലെത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.