വീട്ടിൽ സഹോദരങ്ങളുടെ മത്സരമോ...?; എന്റെ വിജയങ്ങൾക്ക് പിന്നിൽ പ്രജ്ഞാനന്ദയുമുണ്ട്: വൈശാലി രമേശ് ബാബു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

വീട്ടിൽ സഹോദരങ്ങളുടെ മത്സരമോ…?; എന്റെ വിജയങ്ങൾക്ക് പിന്നിൽ പ്രജ്ഞാനന്ദയുമുണ്ട്: വൈശാലി രമേശ് ബാബു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 3, 2023, 09:47 pm IST
FacebookTwitterWhatsAppTelegram

ചെന്നൈ: ഇന്ത്യയുടെ മൂന്നാമത് വനിതാ ഗ്രാൻഡ് മാസ്റ്റർ പദവിയിലെത്തുന്ന വ്യക്തിയാണ് 22 വയസുകാരി വൈശാലി രമേശ് ബാബു. സ്‌പെയിനിൽ നടന്ന എല്ലോബ്രെഗട്ട് ഓപ്പണിൽ 2500 പോയിന്റ് മറികടന്നാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്. രണ്ടാം റൗണ്ടിൽ തുർക്കിയുടെ ടാമർ താരിക് സെൽബസിനെയാണ് വൈശാലി തോൽപ്പിച്ചത്. സഹോദരൻ ആർ പ്രജ്ഞാനന്ദയ്‌ക്ക് പിന്നാലെയാണ് വൈശാലിയും ചരിത്രം കുറിച്ചത്. ചരിത്രത്തിലെ ആദ്യ ഗ്രാൻഡ്മാസ്റ്റർ സഹോദരങ്ങളെന്ന അപൂർവ്വ നേട്ടവും ഇതോടെ വൈശാലിയ്‌ക്കും പ്രജ്ഞാനന്ദയ്‌ക്കും സ്വന്തമായി. എന്നാൽ ഗ്രാൻഡ് മാസ്റ്റർ പദവിയിലെത്താൻ സഹോദരൻ പ്രജ്ഞാനന്ദ സഹായിച്ചത് എങ്ങനെയെന്ന് പറഞ്ഞിരിക്കുകയാണ് വൈശാലി.

അവൻ 2018 ൽ 13-ാം വയസിലാണ് ഏറ്റവും പ്രായം കുറഞ്ഞ ഗ്രാൻഡ് മാസ്റ്ററായി മാറിയത്. എന്റെ അതുവരെയുണ്ടായിരുന്ന റേറ്റിംഗുകളെയെല്ലാം മറികടന്നുള്ള നേട്ടമായിരുന്നു അത്. ഗ്രാൻഡ് മാസ്റ്ററായതോടുകൂടി എല്ലാവരുടെയും ശ്രദ്ധ അവനുമേൽ ആയിരുന്നു. വീട്ടിൽ പോലും ഇത് എനിക്ക് കാണാൻ കഴിയുമായിരുന്നു. ഇതെല്ലാം എന്നെ അസ്വസ്ഥമാക്കിയെന്ന് വേണം പറയാൻ. പക്ഷേ ആ വികാരങ്ങളെ കൈകാര്യം ചെയ്യാൻ എനിക്ക് കഴിഞ്ഞിരുന്നില്ല. ആ വികാരങ്ങളെ അതിജീവിച്ച് അവൻ അസാധാരണ കഴിവുള്ള വ്യക്തിയാണെന്ന് അംഗീകരിക്കാൻ ഞാൻ സമയമെടുത്തു.-വൈശാലി ബിബിസിയോട് പറഞ്ഞു.

കൊറോണയുടെ സമയത്ത് ഞങ്ങൾ ഒരിക്കലും ചെയ്യാത്ത കാര്യങ്ങളെ പറ്റി ഒരുപാട് സംസാരിച്ചു. അവന് എല്ലാത്തിനെയും പറ്റി വ്യക്തമായ കാഴ്ചപ്പാടും ആത്മവിശ്വാസവുമുണ്ട്. എനിക്കുറപ്പില്ലാത്ത കാര്യങ്ങൾ പോലും അവനോട് ചോദിച്ചാൽ ഉത്തരം ലഭിക്കും. ചെസ്സ് കളിക്കുന്ന പല ആളുകൾക്കും ചെസ്സിനെ പറ്റി സംസാരിക്കാനോ മത്സരങ്ങളെ വിശകലനം ചെയ്യാനോ പലപ്പോഴും സ്വന്തം കുടുംബത്തിൽ നിന്ന് ഒരാളെ ലഭിക്കാറില്ല. പക്ഷേ ഞങ്ങളെ സംബന്ധിച്ച് അതുണ്ട്. കഠിനാധ്വാനവും ആത്മവിശ്വാസവുമാണ് അവന്റെ വിജയങ്ങൾക്ക് പിന്നിൽ. – വൈശാലി കൂട്ടിച്ചേർത്തു.

ഏജ് ഗ്രൂപ്പ് ടൂർണമെന്റുകൾ ഒരുമിച്ച് ജയിച്ചാണ് ഞങ്ങൾ വളർന്നത്. അടുത്തിടെ നടന്ന ഒളിമ്പ്യാഡിലും ഏഷ്യൻ ഗെയിംസിലും ഞങ്ങൾ ഒരുമിച്ച് മെഡലുകൾ നേടിയിട്ടുണ്ട്. അടുത്ത വർഷം നടക്കുന്ന കാൻഡിഡേറ്റ് ടൂർണമെന്റിൽ ഞങ്ങൾ ഒരുമിച്ചാണ് മത്സരിക്കുക. വൈശാലി പറഞ്ഞു.

Tags: R Praggnanandhaavaishaligrand masters
ShareTweetSendShare

More News from this section

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

Latest News

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies