തൃശൂർ: വീണ്ടും വാക്ക് പാലിച്ച് നടനും മുൻ എംപിയുമായ സുരേഷ് ഗോപി. ജന്മനാ അന്ധനായ മണികണ്ഠനാണ് സുരേഷ് ഗോപി തണലായത്. സ്വന്തമായി വീടില്ലാത്ത മണികണ്ഠന്റെ ദുരിത ജീവിതം തിരിച്ചറിഞ്ഞപ്പോൾ വീട് നിർമ്മിക്കാൻ സഹായിക്കുമെന്ന് അദ്ദേഹം വാക്ക് നൽകിയിരുന്നു. വാക്കാണ് അദ്ദേഹം പാലിച്ചത്.
മണികണ്ഠന് വീട് വെക്കുന്നതിനാവശ്യമായ സ്ഥലം വാങ്ങുന്നതിലേക്ക് സുരേഷ് ഗോപി പണം നൽകി. ഇന്ന് (4.12.2023) തീയതി വൈകിട്ട് 4 മണിക്ക് ഇരിങ്ങാലക്കുട പടിയൂരിൽ നടന്ന പരിപാടിയിൽ വച്ചാണ് അദ്ദേഹം തന്റെ വാക്ക് നിറവേറ്റിക്കൊണ്ട് മണികണ്ഠന് ചെക്ക് കൈമാറിയത്.