എറണാകുളം: തുടർ നടപടികൾ സ്വീകരിക്കാൻ സാധിക്കാത്ത പെറ്റി കേസുകൾ അവസാനിപ്പിക്കാമെന്ന് മജിസ്ട്രേറ്റുമാർക്ക് നിർദ്ദേശം നൽകി ഹൈക്കോടതി. തുടർ നടപടി സ്വീകരിക്കാൻ കഴിയാത്ത കേസുകളിൽ മജിസ്‌ട്രേറ്റുമാർക്ക് തീരുമാനമെടുക്കാമെന്നും തിരുമാനത്തിന് വ്യക്തമായ കാരണം രേഖപ്പെടുത്തണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. ചീഫ് ജസ്റ്റിസിന്റെ നിർദ്ദേശമനുസരിച്ച് ഹൈക്കോടതി സ്വമേധയാ സ്വീകരിച്ച ഹർജിയിലാണ് നിർദ്ദേശം.
പ്രതികൾ കോടതിയെ കബളിപ്പിച്ചൂവെന്ന് തെളിഞ്ഞാൽ കേസിൽ വീണ്ടും നടപടികൾ തുടരാം. സമൻസ് സ്വീകരിക്കാത്ത കേസുകളിൽ നടപടികൾ അവസാനിപ്പിക്കരുതെന്നും കേസ് അവസാനിപ്പിച്ച കേസുകളിൽ പ്രതികളെ കണ്ടെത്തിയാൽ പ്രോസിക്യൂഷന് വീണ്ടും വിചാരണ നടത്താമെന്നും ഹൈക്കോടതി വ്യക്തമാക്കി.
മജിസ്‌ട്രേറ്റ് കോടതിയിൽ കെട്ടിക്കിടക്കുന്ന കേസുകൾ തീർപ്പാക്കാൻ കഴിയാത്തതിന്റെ കാരണം എന്താണെന്ന് പ്രോസിക്യൂഷൻ പരിശോധിക്കേണ്ടതുണ്ടെന്നും കോടതി നിർദ്ദേശിച്ചു.