ചെന്നൈ: തമിഴ്നാട്ടിലും കർണാടകയിലും നേരിയ ഭൂചലനം. തമിഴ്നാട്ടിലെ ചെങ്കൽപേട്ടിലും കർണാടകയിലെ വിജയപുരയിലുമാണ് ഭൂചലനം അനുഭവപ്പെട്ടത്. ഇന്ന് പുലർച്ചെ 6: 52 നാണ് കർണാടകയിലെ വടക്കൻ മേഖലയായ വിജയപുരയിൽ ഭൂചലനമുണ്ടായത്. റിക്ടർ സ്കെയിലിൽ 3.1 തീവ്രതയാണ് രേഖപ്പെടുത്തിയിരിത്തുന്നത്. തമിഴ്നാട്ടിലെ ചെങ്കൽപേട്ടിൽ ഇന്ന് പുലർച്ചെ 7.39 നാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 3.2 തീവ്രതയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
നാഷണൽ സെന്റർ ഫോർ സീസ്മോളജിയാണ് ട്വിറ്ററിലൂടെ വിവരം പുറത്തുവിട്ടത്. സംഭവങ്ങളിൽ ആളപായങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.