വയനാട്: സുൽത്താൻ ബത്തേരിയിൽ കടുവയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. വാകേരി കൂടല്ലൂർ മൂടക്കൊല്ലി സ്വദേശി സ്വദേശി പ്രജീഷ് (36) ആണ് കൊല്ലപ്പെട്ടത്. മൃതദേഹം പാതി ഭക്ഷിച്ച നിലയിലായിരുന്നു. ജനവാസ മേഖലയിലാണ് സംഭവം നടന്നത്.
വയലിൽ പുല്ലരിയാൻ പോയതായിരുന്നു പ്രജീഷ്. ഏറെ നേരം കഴിഞ്ഞും യുവാവ് വീട്ടിൽ എത്താത്തിനെ തുടർന്ന് സഹോദരൻ അന്വേഷിച്ചിറങ്ങിയപ്പോഴാണ് പാടത്ത് പ്രജീഷിന്റെ മൃതദേഹം കിടക്കുന്നത് കണ്ടത്. ഒരു കാൽ പൂർണമായി ഭക്ഷിച്ച നിലയിലായിരുന്നു. ഈ ഭാഗങ്ങളിൽ കടുവയെ കണ്ടിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. ആക്രമിച്ച ശേഷം മൃതദേഹം കടുവ ഉപേക്ഷിച്ചു പോയതാണെന്നാണ് സൂചന. വനംവകുപ്പ് സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തും.