അതിർത്തിയിലെ ചെക്പോസ്റ്റുകൾ നിർത്തലാക്കണമെന്ന് കേന്ദ്രം നിർദ്ദേശിച്ചിട്ട് രണ്ട് വർഷം; കേരളത്തിൽ ഇന്നും തകൃതിയായി പ്രവർത്തനം; ലക്ഷ്യം പണപ്പിരിവ്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അതിർത്തിയിലെ ചെക്പോസ്റ്റുകൾ നിർത്തലാക്കണമെന്ന് കേന്ദ്രം നിർദ്ദേശിച്ചിട്ട് രണ്ട് വർഷം; കേരളത്തിൽ ഇന്നും തകൃതിയായി പ്രവർത്തനം; ലക്ഷ്യം പണപ്പിരിവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 10, 2023, 09:19 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: അതിർത്തികളിലെ ചെക്ക് പോസ്റ്റുകൾ നിർത്തലാക്കണമെന്ന നിർദ്ദേശമുണ്ടായിട്ടും പാലിക്കാൻ മടിച്ച് സംസ്ഥാന സർക്കാർ. പണപ്പിരിവ് നടത്താൻ മാത്രമാണ് ഇത്തരം ചെക്ക് പോസ്റ്റുകളെന്ന ആരോപണവും ഉയരുന്നുണ്ട്.

രണ്ട് വർഷം മുൻപാണ് സംസ്ഥാനാതിർത്തികളിലെ മോട്ടോർ വാഹന ചെക്പോസ്റ്റുകൾ നിർത്തലാക്കണമെന്ന് കേന്ദ്ര ​ഗതാ​ഗത മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചത്. 2021 സെപ്റ്റംബറിൽ ഇടപാടുകളെല്ലാം പരിവാഹൻ വെബ്സൈറ്റ് വഴി ഓൺലൈനായതോടെയാണ് ചെക്പോസ്റ്റുകൾ നിർത്താൻ നിർദ്ദേശിച്ചത്. കേരളത്തിലെ 19 മോട്ടോർ വാഹന ചെക്‌പോസ്റ്റുകളിൽ 22 വെഹിക്കിൾ ഇൻസ്‌പെക്ടർമാരും 70 അസിസ്റ്റന്റ് വെഹിക്കിൾ ഇൻസ്‌പെക്ടർമാരും 70 ഓഫീസ് അറ്റൻഡർമാരുമുണ്ട്. ഇവർക്കായി ലക്ഷക്കണക്കിന് രൂപയാണ് ശമ്പള ഇനത്തിൽ ചെലവഴിക്കുന്നത്. ജിപിഎസ് ഉള്ളതിനാൽ കടന്നുപോകുന്ന വാഹനങ്ങളുടെ വിശദാംശങ്ങൾ സിഡിഎസി മുഖേന മോട്ടോർ വാഹന വകുപ്പിന് ലഭിക്കും. അതുകൊണ്ട് തന്നെ ചെക്പോസ്റ്റുകൾ പ്രവർത്തിക്കുന്നത് അധിക ചെലവ് മാത്രമാണ് സൃഷ്ടിക്കുന്നത്.

നിലവിൽ ചെക്പോസ്റ്റ് ജീവനക്കാരെ എൻഫോഴ്സ്മെന്റ് വിഭാ​ഗത്തിലേക്ക് മാറ്റണമെന്നാണ് എംവിഡി ഉദ്യോ​ഗസ്ഥർ പറയുന്നത്. ഇത് സംബന്ധിച്ച് പഠനം നടത്താൻ നിയോ​ഗിച്ച കേരളത്തിലെ നാല് ഡെപ്യൂട്ടി കമ്മീഷണർമാരും ചെക്പോസ്റ്റ് നിർത്തലാക്കണമെന്നാണ് റിപ്പോർട്ട് നൽകിയത്. എന്നിട്ടും അതിർത്തിയിലെ ചെക്പോസ്റ്റുകൾ പ്രവർത്തിക്കുന്നുണ്ട്. പണ പിരിവ് നടത്തുകയാണ് ലക്ഷ്യമെന്നാണ് ഉയരുന്ന ആക്ഷേപം. ശബരിമല- മണ്ഡല കാലത്ത് മാത്രം തുറക്കുന്ന കമ്പംമേട് ചെക്പോസ്റ്റ് ഈ വർഷവും തുടങ്ങണമെന്നും അതിനായി പണം നൽകണമെന്നും ഇടുക്കി ആർടിഒ ആവശ്യപ്പെട്ടിരുന്നു. എന്നാൽ കേന്ദ്രസർക്കാരിന്റെ നിർദ്ദേശമുള്ളതിനാൽ സാധിക്കില്ലെന്ന് മധ്യമേഖലാ ഡെപ്യൂട്ടി ട്രാൻസ്‌പോർട്ട് കമ്മീഷണർ അറിയിച്ചു.

Tags: mvdcheckpostkerala
Share
Tweet
SendShare

More News from this section

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

Latest News

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies