'മോദി കി ​ഗ്യാരന്റി' മുന്നോട്ടുവച്ച വാഗ്ദാനങ്ങൾ എല്ലാം നിറവേറ്റും :ഛത്തീസ്ഗഡ് നിയുക്ത മുഖ്യമന്ത്രി വിഷ്ണു ദേവ് സായ്
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘മോദി കി ​ഗ്യാരന്റി’ മുന്നോട്ടുവച്ച വാഗ്ദാനങ്ങൾ എല്ലാം നിറവേറ്റും :ഛത്തീസ്ഗഡ് നിയുക്ത മുഖ്യമന്ത്രി വിഷ്ണു ദേവ് സായ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 10, 2023, 05:48 pm IST
FacebookTwitterWhatsAppTelegram

റായ്പൂർ: മുഖ്യമന്ത്രിയെന്ന നിലയിൽ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ നിറവേറ്റുക എന്നതിനാണ് തന്റെ പ്രഥമ പരി​ഗണനയെന്ന് നിയുക്ത ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദേവ് സായ്. മുഖ്യമന്ത്രിയായി തന്നെ പ്രഖ്യാപിച്ചതിന് പിന്നാലെ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ അഞ്ചു വർഷത്തെ കോൺ​ഗ്രസ് ഭരണത്തിന് കീഴിൽ സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും ദുരിതമനുഭവിക്കേണ്ടി വന്നതായും അദ്ദേഹം പറഞ്ഞു.

കേന്ദ്ര സർക്കാർ പദ്ധതികൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് കോൺ​ഗ്രസ് സർക്കാർ പരാജയപ്പെട്ടെന്ന് വിഷ്ണു ദേവ് ആരോപിച്ചു. 18 ലക്ഷത്തോളം വരുന്ന ജനങ്ങൾക്കാണ് പ്രധാനമന്ത്രി ആവാസ് യോജന പ്രകാരമുള്ള വീടുകൾ നഷ്ടമായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുൻ പ്രധാനമന്ത്രി എ.ബി വാജ്പേയിയുടെ ജന്മദിനമായ ഡിസംബർ 25ന് കർഷകർക്കായി രണ്ട് വർഷത്തെ ബോണസ് നൽകുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ‘മോദി കി ​ഗ്യാരന്റി’, പ്രകാരം മുന്നോട്ടുവച്ച എല്ലാ വാഗ്ദാനങ്ങളും സർക്കാർ നിറവേറ്റുമെന്ന് അദ്ദേഹം പറഞ്ഞു.

റായ്പൂരിൽ നടന്ന ബിജെപി യോ​ഗത്തിന് പിന്നാലെ കേന്ദ്ര നേതൃത്വമാണ് വിഷ്ണു ദേവ് സായിയെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത്. സംസ്ഥാനത്തെ വനവാസി വിഭാ​ഗത്തിൽ നിന്നുള്ള അദ്ദേഹം ആർഎസ്എസിലൂടെയാണ് പൊതുപ്രവർത്തന രം​ഗത്തേക്ക് കടന്നുവന്നത്. കുങ്കുരി നിയമസഭാ മണ്ഡലത്തിൽ നിന്നുമുള്ള അം​ഗമാണ് അദ്ദേഹം. ആദ്യ മോദി മന്ത്രിസഭയിൽ കേന്ദ്ര സ്റ്റീൽ സഹമന്ത്രിയായിരുന്നു. അടുത്തിടെ നടന്ന ഛത്തീസ്ഗഡ് നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാതെയായിരുന്നു ബിജെപി മത്സരിച്ചത്. 90 അം​ഗ നിയമസഭയിൽ 54 സീറ്റുകൾ നേടിയാണ് ബിജെപി ജയിച്ചത്.

Tags: Chhattisgarh CMVishnu Devi SaiMet the press
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies