വയനാട്: സുൽത്താൻ ബത്തേരിയിൽ സുഹൃത്തിനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം മദ്ധ്യവയസ്ക ജീവനൊടുക്കി. പഴേരി തോട്ടക്കര സ്വദേശിനി ചന്ദ്രമതിയാണ് (54) സുഹൃത്തിനെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. ബത്തേരി സ്വദേശി ബീരാനെയാണ് (58) വെട്ടിക്കൊലപ്പെടുത്തിയത്. ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി വരികയാണ്.