ഭാരതീയന് നേരിട്ട അപമാനത്തിന് ജാംഷെ‍ഡ്ജി ടാറ്റയുടെ പ്രതികാരം; 1903ൽ 4.21 കോടി രൂപ ചെലവ്; മുംബൈ താജിന് പിന്നിലെ വല്ലാത്തൊരു കഥ
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭാരതീയന് നേരിട്ട അപമാനത്തിന് ജാംഷെ‍ഡ്ജി ടാറ്റയുടെ പ്രതികാരം; 1903ൽ 4.21 കോടി രൂപ ചെലവ്; മുംബൈ താജിന് പിന്നിലെ വല്ലാത്തൊരു കഥ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 11, 2023, 11:45 am IST
Facebook
Twitter
WhatsAppTelegram

ഇന്ന് ആ​ഗോള ഹോട്ടൽ ശ്രംഖലകൾ ഇന്ത്യയിൽ പ്രവർത്തനം വ്യാപിപ്പിക്കാൻ മത്സരിക്കുകയാണ്. ലോക ഭൂപടത്തിൽ ഇന്ത്യയുടെ പ്രസക്തിയും ആ​ഗോള സ്വീകാര്യതയും കണ്ടുകൊണ്ട് തന്നെയാണ് ഈ മത്സരമെന്ന് എല്ലാവർക്കും അറിയാം. എന്നാൽ രാജ്യം ഒന്നുമല്ലാതിരുന്ന കാലത്ത്, ഭാരതീയന്റെ ആത്മാഭിമാനം ചോദ്യം ചെയ്തവർക്കായുള്ള ശക്തമായ താക്കിതെന്ന നിലയിൽ ആരംഭിച്ച് ഒരു ഹോട്ടൽ ശ്രംഖലയെ കുറിച്ച് അറിയാമോ.. ലോകത്തെ തന്നെ മികച്ച ഹോസ്പിറ്റാലിറ്റി ബ്രാൻഡുകളിൽ ഒന്നായി മാറിയ താജിന്റെ പിറവിയിലേക്ക് വഴിവെച്ച കാരണങ്ങളും…

ജാംഷെ‍ഡ്ജി ടാറ്റയുടെ മധുര പ്രതികാര കഥ…

ബ്രിട്ടീഷ് ഭരണ കാലത്തെ ഇന്ത്യയിലെ ഏറ്റവും വലിയ ഹോട്ടലായിരുന്നു വാട്‌സൺസ് ഹോട്ടൽസ്. മുംബൈയിൽ പ്രവർത്തിച്ചിരുന്ന വാട്സൺ ​ഹോട്ടലിൽ ഇന്ത്യക്കാർക്ക് പ്രവശനം നിഷേധിച്ചിരുന്നു. ഒരിക്കാൽ ടാറ്റ ​ഗ്രൂപ്പ് ചെയർമാനായിരുന്ന ‍ജാംഷെ‍ഡ്ജി ടാറ്റ ബിസിനസ് ആവശ്യത്തിനായി വാട്സൺ ഹോട്ടലിൽ എത്തിയപ്പോൾ കടുത്ത അപമാനം നേരിട്ടു. ഇന്ത്യക്കാർ അനുഭവിക്കുന്ന വിവേചനത്തിന് അതേ ഭാഷയിൽ തന്നെ മറുപടി നൽകാൻ ജാംഷെ‍ഡ്ജി ടാറ്റ തീരുമാനിച്ചതോടെയാണ് താജ് ഹോട്ടലിന്റെ പിറവി.

1903 ൽ ടെലിഫോൺ, ഇലക്ട്രിക് ലിഫ്റ്റ്, റഫ്രിജറേറ്റർ…

1898 ലാണ് താജ് ഹോട്ടൽസിന്റെ നിർമ്മാണം ടാറ്റ ആരംഭിച്ചത്. 1903ൽ നിർമ്മാണം പൂർത്തിയായി. 125 വർഷം മുൻപ് ഏകദേശം 4.21 കോടി രൂപയായിരുന്നു നിർമ്മാണച്ചെലവ്. മുംബൈയിലെ ആദ്യത്തെ വൈദ്യുതിയിൽ പ്രവർത്തിക്കുന്ന കെട്ടിടമായിരുന്നു താജ് ഹോട്ടൽ. ടെലിഫോൺ, ഇലക്ട്രിക് ലിഫ്റ്റ്, റഫ്രിജറേറ്റർ തുടങ്ങിയ സൗകര്യങ്ങൾ കൊണ്ട് ഇന്ത്യക്കാരെയും ബ്രിട്ടീഷുകാരെയും അമ്പരപ്പിച്ച ആദ്യത്തെ കെട്ടിടവും ഇതുതന്നെ. അങ്ങനെയാണ് ഇന്ത്യയിലെ ആദ്യത്തെ സൂപ്പർ ലക്ഷ്വറി ഹോട്ടലായി മും​ബൈ താജ് മാറിയത്. ഒന്നാം ലോകമഹായുദ്ധസമയത്ത് 600 കിടക്കകളുള്ള സൈനിക ആശുപത്രിയാക്കി ഹോട്ടലിനെ മാറ്റിയിരുന്നു. ബ്രിട്ടീഷ് ഭരണകാലം മുതൽ ഏഷ്യയിലെ ഏറ്റവും മികച്ച ഹോട്ടലുകളിലൊന്നായി ഇത് കണക്കാക്കപ്പെടുന്നു.

30ൽ തുടങ്ങി 22,000 വരെ…

മുംബൈയുടെ പ്രതീകമായ ​ഗേറ്റ്‌വേ ഓഫ് ഇന്ത്യയ്‌ക്ക് സമീപമാണ് താജ് സ്ഥിതിചെയ്യുന്നത്. എന്നാൽ 1911 മാർച്ച് 31-ന് ഗേറ്റ്‌വേ ഓഫ് ഇന്ത്യയ്‌ക്ക് അടിത്തറ പാകുന്നതിന് മുമ്പ് തന്നെ താജ് ഹോട്ടൽ അതിന്റെ പ്രവേശന കവാടം അതിഥികൾക്കായി തുറന്നിരുന്നു. ഭാരതീയ വാസ്തുവിദ്യയുടെ മകുടോദാഹരണമാണ് താജിന്റെ നിർമ്മിതിയെന്ന് പറയാം. താജ്മഹൽ പാലസ്, ടവർ എന്നീ രണ്ട് വ്യത്യസ്ത കെട്ടിടങ്ങൾ ചേർന്നതാണ് ഹോട്ടൽ.
ഹോട്ടൽ പ്രവർത്തനം ആരംഭിക്കുമ്പോൾ റൂം ചാർജ് വെറും 30 രൂപയായിരുന്നു. എന്നാൽ ഇന്ന് ഒറ്റരാത്രിക്ക് വാടക കുറഞ്ഞത് 22,000 രൂപയാണ്. മുംബൈയിലെ ആദ്യത്തെ ലൈസൻസുള്ള ബാർ, ഹാർബർ ബാർ, ഇന്ത്യയിലെ ആദ്യത്തെ ഓൾഡേ ഡൈനിംഗ് റെസ്റ്റോറന്റ് എന്നിവയും താജിന്റെ ആകർഷണങ്ങളായിരുന്നു. മുംബൈയിലെ ഈ അത്ഭുത നിർമ്മിതി ഇന്നു ലോകത്തിലെ ഏറ്റവും ആഡംബര ഹോട്ടലുകളിലൊന്നായും താജിനെ കണക്കാക്കപ്പെടുന്നു

ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ ഹോസ്പിറ്റാലിറ്റി കമ്പനിയായ ഇന്ത്യൻ ഹോട്ടൽസ് കമ്പനി (IHCL)യുടെ കീഴിലാണ് താജ് പ്രവർത്തിക്കുന്നത്. വിവിധ രാഷ്‌ട്ര തലവൻമാർ മുതൽ വ്യവസായികൾ, സെലിബ്രേറ്റികൾ വരെയുള്ളവരുടെ ഇന്ത്യാ സന്ദർശന വേളയിലെ ഇഷ്ടപ്പെട്ട ലോക്കേഷനാണ് താജ്. 2008ലെ പാക് ഭീകരാക്രമണം താജിന്റെ ചരിത്രത്തിലെ കറുത്ത ഏടായിരുന്നു.

Tags: Taj hotelsJamshedji tata
Share
Tweet
SendShare

More News from this section

സൈനിക സേവനം പൂര്‍ത്തിയാക്കി മടങ്ങിയെത്തുന്ന അഗ്‌നിവീര്‍മാര്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുക ലക്ഷ്യം; ‘അഗ്‌നിവീര്‍ എംപ്ലോയ്മെന്റ് സെല്‍’ ആരംഭിക്കാന്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍

ഇന്ത്യന്‍ നാവിക സേനയ്‌ക്ക് പുതിയ ഡൈവിങ് സപ്പോര്‍ട്ട് വെസല്‍; ‘നിപുണ്‍’ 31ന് മുംബൈ നാവികസേനാ ഡോക്ക്യാര്‍ഡില്‍ കമ്മീഷന്‍ ചെയ്യും

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 117 സീറ്റിലും ഒറ്റയ്‌ക്ക് മത്സരിക്കും; ദേശീയ ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷ്

60 വയസിന് മുകളിലുള്ള സ്ത്രീകള്‍ക്ക് യുപിയില്‍ ഇനി ബസ് യാത്ര സൗജന്യം; ഗംഗ എക്‌സ്പ്രസ് വേ ഹരിദ്വാറിലേക്ക് നീട്ടും

ഡിആര്‍ഡിഒയുടെ മിസൈല്‍ സാങ്കേതികവിദ്യ ഇനി ഇന്ത്യന്‍ കമ്പനികള്‍ക്ക്; അനുമതി നല്‍കി രാജ്‌നാഥ് സിങ്; പ്രതിരോധ ഉല്‍പ്പാദനത്തില്‍ വന്‍ നീക്കം

അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ നടപടി ശക്തമാക്കണം; നാടുകടത്തല്‍ നടപടികള്‍ വേഗത്തിലാക്കണമെന്ന് അമിത് ഷാ

Latest News

തിരുവോണത്തിന് മഴ കനക്കും; വിവിധ ജില്ലകളില്‍ നാളെ അലേര്‍ട്ട് പ്രഖ്യാപിച്ചു

അതിര്‍ത്തിയിലെ സമാധാനവും സ്ഥിരതയും കൂടുതല്‍ ശക്തിപ്പെടുത്തണം; ഇന്ത്യ-ചൈന 25-ാം വട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായി

ബാറ്റുകൊണ്ട് ബൗണ്ടറി ബോര്‍ഡിന്റെ ഭാഗത്ത് അടിച്ചു; ശ്രീലങ്കന്‍ സ്പിന്നര്‍ പ്രബത് ജയസൂര്യയ്‌ക്കെതിരെ ഐസിസി നടപടി

ഓണാഘോഷത്തിനിടെ മദ്യപിച്ച് പൊലീസ് സ്റ്റേഷനിലെത്തി; എസ്പിയുടെ മിന്നല്‍ പരിശോധനയില്‍ മൂന്ന് പൊലീസുകാര്‍ കുടുങ്ങി; സസ്‌പെന്‍ഷന്‍

അങ്കമാലിയില്‍ ഗോഡൗണില്‍ വന്‍ തീപിടിത്തം; ലക്ഷങ്ങളുടെ സാധനങ്ങള്‍ കത്തിനശിച്ചു

മഴ വില്ലനായി; ഫോളോ ഓണ്‍ ഒഴിവാക്കാന്‍ ശ്രീലങ്കയുടെ പോരാട്ടം; ആദ്യ ഇന്നിങ്‌സില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 240 റണ്‍സ് എന്ന നിലയില്‍

വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷന്‍ ഇനി പൊറുക്കില്ല; ഓരോ നിയമലംഘനത്തിനും 5,000 രൂപ വീതം പിഴ

ലോക റാങ്കിങ്ങില്‍ വന്‍ കുതിപ്പ്; ലോക ചാമ്പ്യന്‍ഷിപ്പ് വെങ്കലത്തിന് പിന്നാലെ ട്രീസ-ഗായത്രി സഖ്യം 27-ാം സ്ഥാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies