ഭാരതത്തിലാണ്! ബക്കിംഹാം കൊട്ടാരത്തേക്കാൾ നാലിരട്ടി വലിപ്പം; 700 ഏക്കറിൽ 170 മുറികൾ; വിപണിമൂല്യം 25,000 കോടി; ഇന്നും തലയെടുപ്പൊടെ ലക്ഷമി വിലാസ് പാലസ്
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭാരതത്തിലാണ്! ബക്കിംഹാം കൊട്ടാരത്തേക്കാൾ നാലിരട്ടി വലിപ്പം; 700 ഏക്കറിൽ 170 മുറികൾ; വിപണിമൂല്യം 25,000 കോടി; ഇന്നും തലയെടുപ്പൊടെ ലക്ഷമി വിലാസ് പാലസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 12, 2023, 06:45 pm IST
Facebook
Twitter
WhatsAppTelegram

ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ഔദ്യോഗിക വസതിയായ ബക്കിംഹാം കൊട്ടാരത്തേക്കാൾ നാലിരട്ടി വലിപ്പമുള്ള ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ വസതിയെ എവിടെയാണെന്ന് അറിയാമോ? അത് യൂറോപ്പിലോ അല്ലെങ്കിൽ യുഎസിലോ അല്ല. അത് നമ്മുടെ സ്വന്തം ഭാരതത്തിലാണ്.​ഗുജറാത്തിലെ വഡോദരയിൽ സ്ഥിതി ചെയ്യുന്ന ലക്ഷമി വിലാസ് പാലസാണ് ആരെയും അമ്പരപ്പിക്കുന്ന നൂറ്റാണ്ടിലേറെ പഴക്കമുള്ള അത്ഭുത നിര്‍മിതി.

ബറോഡ രാജവംശത്തിൽപ്പെട്ട മഹാരാജ സയാജിറാവു ഗെയ്ക്‌വാദ് മൂന്നാമനാണ് കൊട്ടാരം നിർമ്മിച്ചത്. 1890കളിൽ മറാത്ത സാമ്രാജ്യവും പടിഞ്ഞാറൻ ഇന്ത്യയിലെ ബറോഡ രാജവംശവും ഭരിച്ച ശക്തരാതിരുന്നു ഗെയ്‌ക്‌വാദുകൾ. 700 ഏക്കറിൽ എട്ടു ലക്ഷം ചതുരശ്രയടികളിലാണ് കൊട്ടാരം പണിതത്. അന്ന് 27 ലക്ഷം രൂപ ചെലവഴിച്ച് 12 വർഷമെടുത്താണ് കൊട്ടാരം പൂർത്തിയാക്കിയത്. ലക്ഷമി വിലാസ് പാലസിന്റെ ഇപ്പോഴത്തെ വിപണി മൂല്യം ഏകദേശം 25,000 കോടി രൂപയാണ്.

നാല് നിലകളുള്ള ലക്ഷ്മി വിലാസ് കൊട്ടാരത്തിൽ ആകെ 170 മുറികളുണ്ട്. അക്കാലത്തെ ഏറ്റവും പ്രശസ്തനായ സസ്യശാസ്ത്രജ്ഞരിൽ ഒരാളായ സർ വില്യം ഗോൾഡ്‌റിംഗ് ആണ് മനോഹരമായ പൂന്തോട്ടങ്ങൾ രൂപകല്പന ചെയ്തത്. ലക്ഷ്മി വിലാസ് കൊട്ടാരം നിർമ്മിക്കപ്പെടുന്നതിന് മുമ്പ്, ഗെയ്ക്‌വാദുകൾ മഹാരാജ കൊട്ടാരത്തിലും നാസർബാഗ് കൊട്ടാരത്തിലുമാണ് താമസിച്ചിരുന്നു. പ്രശസ്ത വാസ്തുശില്പിയായ മേജർ ചാൾസ് മാന്റിനെ യുറോപ്പിൽ നിന്ന് വന്നാണ് നിർമാണത്തിന്റെ മേൽനോട്ടം വഹിച്ചത്. കോലാപ്പൂരിലെയും ദർഭംഗയിലെയും കൊട്ടാരങ്ങൾ നിർമ്മിച്ചതും ഇദ്ദേഹമായിരുന്നു. എന്നാൽ ലക്ഷ്മി വിലാസ് പാലിസിന്റെ നിർമാണ വേളയിൽ അദ്ദേഹം മരണപ്പെട്ടതിനെ തുടർന്ന് മറ്റൊരു ആർക്കിടെക്ട് ആയ റോബട്ട് ഫെലോസാണ് ഇത് പൂർത്തീകരിച്ചത്. പേരിൽ പാലസ് എന്നാണെങ്കിലും ഇതിനെ ഭവനമായാണ് കണക്കാക്കുന്നത്.

ആഡംബരവും പ്രൗഡിയും സമന്വയിപ്പിച്ചിരിക്കുന്ന കൊട്ടാരമാണ് ലക്ഷമി വിലാസ് . മനോഹരമായ ഇൻഡോ സാരസെനിക് ശൈലി കൊട്ടാരം നിർമിച്ചത്. 1800-കളിൽ പണികഴിപ്പിച്ചതാണെങ്കിലും, ആർക്കും ചിന്തിക്കാവുന്നതും ഇന്നും പ്രസക്തവുമായ എല്ലാ ആധുനിക സൗകര്യങ്ങളും കൊട്ടാരത്തിനുണ്ടായിരുന്നു. ഒരു ആന്തരിക ടെലിഫോൺ എക്സ്ചേഞ്ച്, എലിവേറ്ററുകൾ, തടസ്സമില്ലാത്ത വൈദ്യുതി വിതരണം ഉറപ്പാക്കാനുള്ള സൗകര്യം എന്നിവ അക്കാലത്ത് തന്നെ സജ്ജീകരിച്ചിരുന്നു. കൊട്ടാരത്തിന്റെ പുറംഭാഗം സോങ്കധ് ക്വാറികളിൽ നിന്നുള്ള സ്വർണ്ണ കല്ലുകൾ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. ഇത് കൊട്ടാരത്തിന് ഗംഭീരമായ സ്വർണ്ണ തിളക്കം നൽകുന്നുണ്ട്. വിലയേറിയ മാർബിളുകളും മൊസൈക്കുകളും ഉപയോഗിച്ചാണ് തറകൾ നിർമ്മിച്ചിരിക്കുന്നത്. അവ ഇന്നും നന്നായി പരിപാലിക്കപ്പെടുന്നു. പ്രശസ്ത ചിത്രകാരനായ രാജാ രവി വർമ്മയുടെ പെയിന്റിംഗ് തുടങ്ങി അമൂല്യമായ നിരവധി വസ്തുക്കളുടെ ശേഖരം കൊട്ടാരത്തിൽ ഇന്നും കാണാം.

 

കൊട്ടാരത്തിലെ ക്രിക്കറ്റ് ഗ്രൗണ്ടിൽ നീന്തൽക്കുളം, ക്ലബ് ഹൗസ്, ജിം എന്നിവയുമുണ്ട്. ഗോൾഫ് കോഴ്‌സ് ആണ് മറ്റൊരു ആകർഷണം. കൊട്ടാരവളപ്പിൽ വലിയ പാർക്കുകൾ, മോട്ടി ബാഗ് പാലസ്, മഹാരാജ ഫത്തേ സിംഗ് മ്യൂസിയം കെട്ടിടം എന്നിവയും ഉണ്ട്. ലക്ഷ്മി വിലാസ് പാലസിൽ മോട്ടി ബാഗ് ക്രിക്കറ്റ് ഗ്രൗണ്ടും ബറോഡ ക്രിക്കറ്റ് അസോസിയേഷന്റെ ഓഫീസുകളും ഉണ്ട്. തേക്കിൻ തടികൊണ്ടുള്ള മനോഹരമായ ഇൻഡോർ ടെന്നീസ് കോർട്ടും ബാഡ്മിന്റൺ കോർട്ടും ഇതിലുണ്ട്. പണ്ട് ഒരു ചെറിയ മൃഗശാലയും കൊട്ടാരത്തിനുള്ളിൽ ഒരു റെയിൽവേ ട്രാക്കും ഉണ്ടായിരുന്നു.

 

നിലവിൽ ഗെയ്ക്വാദ് വംശത്തിന്റെ പിൻ തലമുറ ഇപ്പോഴും ഇവിടെ താമസിക്കുന്നുണ്ട് . രാജ സമര്‍ജിത്ത്‌സിങ് ഗെയ്ക്വാദും രാധികരാജ ഗെയ്ക്വാദും രണ്ടു പെണ്‍ മക്കളുമാണ് ഇപ്പോള്‍ ഇവിടെ താമസിക്കുന്നത്. ഒരു യൂറോപ്യൻ രാജ ഭവനത്തോട് സാമ്യമുള്ള ലക്ഷമി വിലാസ് പലാസ്, ഇന്ത്യയിൽ ഏറ്റവും തലയെടുപ്പുള്ള കൊട്ടാരമായി ഇന്നും നിലനിൽക്കുന്നു.

Tags: Lakshmi villas palaceVadodra
Share
Tweet
SendShare

More News from this section

സൈനിക സേവനം പൂര്‍ത്തിയാക്കി മടങ്ങിയെത്തുന്ന അഗ്‌നിവീര്‍മാര്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുക ലക്ഷ്യം; ‘അഗ്‌നിവീര്‍ എംപ്ലോയ്മെന്റ് സെല്‍’ ആരംഭിക്കാന്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍

ഇന്ത്യന്‍ നാവിക സേനയ്‌ക്ക് പുതിയ ഡൈവിങ് സപ്പോര്‍ട്ട് വെസല്‍; ‘നിപുണ്‍’ 31ന് മുംബൈ നാവികസേനാ ഡോക്ക്യാര്‍ഡില്‍ കമ്മീഷന്‍ ചെയ്യും

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 117 സീറ്റിലും ഒറ്റയ്‌ക്ക് മത്സരിക്കും; ദേശീയ ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷ്

60 വയസിന് മുകളിലുള്ള സ്ത്രീകള്‍ക്ക് യുപിയില്‍ ഇനി ബസ് യാത്ര സൗജന്യം; ഗംഗ എക്‌സ്പ്രസ് വേ ഹരിദ്വാറിലേക്ക് നീട്ടും

ഡിആര്‍ഡിഒയുടെ മിസൈല്‍ സാങ്കേതികവിദ്യ ഇനി ഇന്ത്യന്‍ കമ്പനികള്‍ക്ക്; അനുമതി നല്‍കി രാജ്‌നാഥ് സിങ്; പ്രതിരോധ ഉല്‍പ്പാദനത്തില്‍ വന്‍ നീക്കം

അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ നടപടി ശക്തമാക്കണം; നാടുകടത്തല്‍ നടപടികള്‍ വേഗത്തിലാക്കണമെന്ന് അമിത് ഷാ

Latest News

തിരുവോണത്തിന് മഴ കനക്കും; വിവിധ ജില്ലകളില്‍ നാളെ അലേര്‍ട്ട് പ്രഖ്യാപിച്ചു

അതിര്‍ത്തിയിലെ സമാധാനവും സ്ഥിരതയും കൂടുതല്‍ ശക്തിപ്പെടുത്തണം; ഇന്ത്യ-ചൈന 25-ാം വട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായി

ബാറ്റുകൊണ്ട് ബൗണ്ടറി ബോര്‍ഡിന്റെ ഭാഗത്ത് അടിച്ചു; ശ്രീലങ്കന്‍ സ്പിന്നര്‍ പ്രബത് ജയസൂര്യയ്‌ക്കെതിരെ ഐസിസി നടപടി

ഓണാഘോഷത്തിനിടെ മദ്യപിച്ച് പൊലീസ് സ്റ്റേഷനിലെത്തി; എസ്പിയുടെ മിന്നല്‍ പരിശോധനയില്‍ മൂന്ന് പൊലീസുകാര്‍ കുടുങ്ങി; സസ്‌പെന്‍ഷന്‍

അങ്കമാലിയില്‍ ഗോഡൗണില്‍ വന്‍ തീപിടിത്തം; ലക്ഷങ്ങളുടെ സാധനങ്ങള്‍ കത്തിനശിച്ചു

മഴ വില്ലനായി; ഫോളോ ഓണ്‍ ഒഴിവാക്കാന്‍ ശ്രീലങ്കയുടെ പോരാട്ടം; ആദ്യ ഇന്നിങ്‌സില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 240 റണ്‍സ് എന്ന നിലയില്‍

വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷന്‍ ഇനി പൊറുക്കില്ല; ഓരോ നിയമലംഘനത്തിനും 5,000 രൂപ വീതം പിഴ

ലോക റാങ്കിങ്ങില്‍ വന്‍ കുതിപ്പ്; ലോക ചാമ്പ്യന്‍ഷിപ്പ് വെങ്കലത്തിന് പിന്നാലെ ട്രീസ-ഗായത്രി സഖ്യം 27-ാം സ്ഥാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies