ആലപ്പുഴ: ആലപ്പുഴ ദേശീയപാതയിൽ നിയന്ത്രണം കാർ ബസിലിടിച്ച് അപകടം. ആലപ്പുഴ നീർക്കുന്ന് ജംഗ്ഷന് സമീപമാണ് കാറും ബസും കൂട്ടിയിടിച്ച് അപകടമുണ്ടായത്. സംഭവത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റിട്ടുണ്ട്. കാർ ഡ്രൈവറുടെ രക്തസമ്മർദ്ദം കൂടിയതാണ് അപകടത്തിനു കാരണം. ആലപ്പുഴയ്ക്ക് പോവുകയായിരുന്ന ബസും എതിർ ദിശയിൽ വന്ന കാറുമാണ് കൂട്ടിയിടിച്ചത്. ഡ്രൈവറുടെ രക്തസമ്മർദ്ദം ഉയർന്നതിനെ തുടർന്ന് നിയന്ത്രണം തെറ്റിയ കാർ എതിരെ വന്ന ബസിൽ ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസിലുണ്ടായിരുന്ന യാത്രക്കാർക്ക് പരിക്കേറ്റു. ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി നാട്ടുകാർ അറിയിച്ചു. ശ്രീ വിനായക സ്വകാര്യ ബസിലാണ് കാർ ഇടിച്ചത്.