കോഴിക്കോട്: കുളിക്കടവിൽ നിന്ന് യുവാവിന്റെ മൃതദേഹം കണ്ടെത്തി. കൂളിമാട് പാലത്തിനടിയിലെ കുളിക്കടവിൽ നിന്ന് തമിഴ്നാട് സ്വദേശിയായ സൂര്യ എന്ന യുവാവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മുക്കം ഫയർഫോഴ്സും നാട്ടുകാരും നടത്തിയ തിരച്ചിലിൽ മൃതദേഹം കരയ്ക്കെത്തിച്ചു. കുളിക്കടവിന് സമീപത്തുനിന്ന് സൂര്യയുടെ വസ്ത്രങ്ങളും മൊബൈൽ ഫോൺ, ചെരിപ്പ്, എന്നിവയും കണ്ടെത്തി.