വധഭീഷണിയുണ്ടെന്ന വാർത്തയിൽ പ്രതികരണവുമായി നടി പൂജ ഹെഗ്ഡെ. തനിക്കെതിരെ പ്രചരിക്കുന്ന വാർത്തകളെല്ലാം പൂർണമായും അടിസ്ഥാന രഹിതവും വ്യാജവുമാണെന്ന് താരം അറിയിച്ചു. തനിക്ക് ഒരു തരത്തിലുള്ള ഭീഷണിയും ലഭിച്ചിട്ടില്ല. ഇത്തരത്തിലുള്ള വ്യാജ വാർത്തകൾ പ്രചരിപ്പിച്ചത് ആരാണെന്ന് തനിക്കറിയില്ലെന്നും നടി പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ നടിയ്ക്ക് വധഭീഷണിയുള്ളതായി വാർത്തകൾ പ്രചരിച്ചത്. ദുബായിൽവെച്ച് ഒരു അപരിചിതനുമായി താരം വഴക്കിട്ടിരുന്നതായും ഈ സംഭവത്തിന് പിന്നാലെ നടി വധഭീഷണി നേരിട്ടെന്നുമായിരുന്നു വാർത്തകൾ. പ്രതികരണവുമായി നടി തന്നെ രംഗത്തെത്തിയതോടെ വാർത്തകളും പോസ്റ്റുകളും അപ്രത്യക്ഷമാവുകയായിരുന്നു.















