ഇസ്ലാമാബാദ്: പാകിസ്താനിൽ വീണ്ടും ഭീകരാക്രമണം. സംഭവത്തിൽ നാല് ഉദ്യോഗസ്ഥരും മൂന്ന് ഭീകരരും കൊല്ലപ്പെട്ടു. വടക്ക് കിഴക്കൻ മേഖലയിലെ പോലീസ് ആസ്ഥാനത്തും മിലിട്ടറി പോസ്റ്റിലുമായിരുന്നു ആക്രമണം.
മൂന്ന് ദിവസം മുമ്പ് മേഖല കേന്ദ്രമാക്കി നടന്ന ചാവേർ ആക്രമണത്തിൽ 23 പേരാണ് കൊല്ലപ്പെട്ടത്. ദേര ഇസ്മായിൽ ഖാനിലെ ടാങ്ക് പട്ടണത്തിലെ പോലീസ് ആസ്ഥാനത്തിന് നേരെയുണ്ടായ ആക്രമണത്തിൽ രണ്ട് പോലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പോലീസിന്റെ പ്രത്യാക്രമത്തിൽ രണ്ട് ഭീകരർ വധിക്കപ്പെട്ടതായി പ്രാദേശിക പോലീസ് മേധാവി ഇഫ്തിഖർ ഷാ പറഞ്ഞു. ശേഷം സമീപത്തെ സൈനിക പോസ്റ്റിൽ നടന്ന സംഘർഷത്തിനിടയിൽ സൈന്യം മൂന്നാമത്തെ ഭീകരനെ വധിച്ചതായും അദ്ദേഹം പറഞ്ഞു.
മണിക്കൂറുകൾക്ക് ശേഷം, അഫ്ഗാനിസ്ഥാന്റെ വടക്കുപടിഞ്ഞാറൻ ഖൈബർ മേഖലയിലെ സൈനിക പോസ്റ്റിൽ പാകിസ്താൻ ആക്രമണം നടത്തി. രണ്ട് പേർ കൊല്ലപ്പെടുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പ്രാദേശിക പോലീസ് ഉദ്യോഗസ്ഥൻ സലിം ഖാൻ പറഞ്ഞു.