തിരുവനന്തപുരം: ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ ആശുപത്രിയിൽ. ബിപിയിൽ വ്യത്യാസം കണ്ടതിനെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നിരീക്ഷണത്തിലാണ് അദ്ദേഹം. നവകേരളസദസിന്റെ പര്യടന യാത്രയിലായിരുന്നു മന്ത്രി.