എറണാകുളം: കൊച്ചി ചേരാനല്ലൂരിൽ കടയുടമയായ വയോധികന് ക്രൂരമർദ്ദനം. ചേരാനല്ലൂർ സ്വദേശി ബഷീറിനായിരുന്നു മർദ്ദനമേറ്റത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.
കാപ്പ ലിസ്റ്റിൽ ഉൾപ്പെട്ട തൃശൂർ കാട്ടൂർ സ്വദേശി ഹരീഷാണ് മർദ്ദിച്ചത്. കടയിൽ വച്ച് മറ്റൊരു സംഘവുമായി ഉണ്ടായ സംഘർഷത്തിന് പിന്നാലെയാണ് ഹരീഷിന്റെ അക്രമം. കയ്യിൽ ആയുധവുമായിഎത്തിയായിരുന്നു അക്രമം.