തൃശൂർ: എടത്തുരുത്തി ചാലൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം. സംഭവത്തിൽ കാർ യാത്രികർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ചാലൂർ സെന്ററിൽ ഇന്ന് പുലർച്ചെ ഒരു മണിയോടെയായിരുന്നു അപകടം. എയർപോർട്ടിൽ പോയി തിരികെ മടങ്ങിയ വലപ്പാട് സ്വദേശി ഗോപാലകൃഷ്ണനും കുടുംബവും സഞ്ചരിച്ച കാറിനാണ് തീപിടിച്ചത്.
വാഹനത്തിന്റെ മുൻവശത്ത് നിന്നും തീ ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട് യാത്രക്കാർ പുറത്തിറങ്ങിയതിനാൽ വൻ അപകടം ഒഴിവായി. അഗ്നിരക്ഷാ സേന എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. കാറിന്റെ മുൻഭാഗം പൂർണമായും കത്തിനശിച്ചു. തീ പിടിക്കുന്നതിനുള്ള കാരണം വ്യക്തമല്ല.