ചെന്നൈ: തീരദേശ ജില്ലകളിൽ മഴ ശക്തമാകുന്നു. തെക്കന്‍ തമിഴ്നാട്ടിലെ തിരുനെൽവേലി, കന്യാകുമാരി, തൂത്തുക്കൂടി ജില്ലകളിലാണ് മഴ ശക്താമകുന്നത്. കനത്ത മഴയെ തുടർന്ന് പ്രളയ ഭീതിയിലാണ് തെക്കന്‍ തമിഴ്നാട്. മഴ ശക്തമായി പെയ്യുന്ന സാഹചര്യത്തിൽ തെങ്കാശിയിലെ കുറ്റാലം വെള്ളച്ചാട്ടത്തിലേക്ക് പോകുന്ന വിനോദസഞ്ചാരികൾക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
മഴ തുടരുന്ന സാഹചര്യത്തിൽ രക്ഷാദൗത്യത്തിന് എൻഡിആർഎഫ് സംഘത്തെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. വെള്ളം കയറിയ പ്രദേശത്ത് താമസിക്കുന്നവരെ സുരക്ഷിതമായി മാറ്റി പാർപ്പിച്ചു. തിരുനെൽവേലി, കന്യാകുമാരി, തൂത്തുക്കൂടി ജില്ലകളിൽ രാവിലെ തുടങ്ങിയ മഴയുടെ ശക്തി ഇതുവരെയും കുറഞ്ഞിട്ടില്ല. തിരുനെൽവേലിയിലെ സ്കൂളുകളിലും ആശുപത്രിയിലും വെള്ളം കയറി. പാപനാശം ഡാം തുറന്നതിനാൽ തിരുനെല്‍വേലി ജില്ലയിൽ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.