ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്നവർ സൂക്ഷിക്കുക; നിങ്ങളുടെ നിയമലംഘനങ്ങളെക്കുറിച്ച് ജോലി ചെയ്യുന്ന സ്ഥാപനത്തെ അറിയിക്കാൻ പോലീസ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്നവർ സൂക്ഷിക്കുക; നിങ്ങളുടെ നിയമലംഘനങ്ങളെക്കുറിച്ച് ജോലി ചെയ്യുന്ന സ്ഥാപനത്തെ അറിയിക്കാൻ പോലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 18, 2023, 11:21 am IST
FacebookTwitterWhatsAppTelegram

ഹറി – ബറി രീതികൾ ജീവിതത്തിന്റെ ഭാഗമായപ്പോൾ ട്രാഫിക്ക് നിയമലംഘനങ്ങളുടെ എണ്ണവും കൂടി വന്നു. പരമാവധി താമസിച്ച് വീട്ടിൽ നിന്നിറങ്ങി വേഗതയിൽ വാഹനം ഓടിച്ച് ജോലിസ്ഥലത്തെത്തുന്നതാണ് ഇപ്പോഴത്തെ രീതി. ഇതുമൂലം ധാരാളം അപകടങ്ങളും ഉണ്ടാകുന്നു, ഇങ്ങിനെ അമിത വേഗതയിൽ വാഹനം ഓടിക്കുന്നവർ ട്രാഫിക്ക് നിയമങ്ങൾ ലംഘിക്കുന്നതും സാധാരണയായി. ടെക്കികളാണ് ഈ രീതിയിലുള്ള ട്രാഫിക്ക് നിയമ ലംഘനത്തിന്റെ കാര്യത്തിൽ എന്നതിൽ മുൻപിൽ.സിഗ്നൽ മറികടന്നു പോകുന്നതും വേഗത കൂട്ടുന്നതും, സിഗ് സാഗ് രീതിയിൽ വാഹനം ഓടിച്ച് ഓവർടേക്ക് ചെയ്യുന്നതും എളുപ്പവഴി തേടുമ്പോൾ സ്വാഭാവികമായി സംഭവിക്കുന്നവയാണ്.

എന്നാൽ ഇങ്ങിനെ ചെയ്യുന്നവർക്ക് മൂക്കുകയറിടാൻ ഒരുങ്ങുകയാണ് പോലീസ്. ടെക്കികളുടെ ട്രാഫിക് ലംഘനങ്ങൾ ഗണ്യമായതോതിൽ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഈ നടപടി ആരംഭിച്ചത്,

ട്രാഫിക് സിഗ്നലുകൾ വെട്ടിക്കുകയോ റോഡുകളിൽ വേഗപരിധി മറികടക്കുകയോ ചെയ്യുന്നതിനുമുമ്പ് ഇനി രണ്ടുതവണ ചിന്തിക്കേണ്ടി വരും , കാരണം ഏതെങ്കിലും ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്ന ടെക്കികൾ പിടിക്കപ്പെട്ടാൽ, ബെംഗളൂരു ട്രാഫിക് പോലീസ് അക്കാര്യം നിങ്ങളുടെ കമ്പനിയെ നേരിട്ട് അറിയിക്കും.

ഔട്ടർ റിംഗ് റോഡും വൈറ്റ്ഫീൽഡും ഉൾപ്പെടുന്ന നഗരത്തിന്റെ ഇൻഫർമേഷൻ ടെക്‌നോളജി ഇടനാഴിയിൽ റോഡ് സുരക്ഷയെയും ട്രാഫിക് നിയമങ്ങളെയും കുറിച്ച് അവബോധം വളർത്തുന്നതിനായി, ബെംഗളൂരു ട്രാഫിക് പോലീസിന്റെ ഈസ്റ്റ് ഡിവിഷൻ ഈ ആഴ്ച ഇത്തരം ഒരു പദ്ധതി ആവിഷ്കരിച്ചു നടപ്പാക്കിക്കഴിഞ്ഞു, ഇപ്പോൾ പൈലറ്റ് അടിസ്ഥാനത്തിലാണ് ഇത് നടപ്പാക്കുന്നത്. എന്നാൽ റൂട്ടിൽ നിയമലംഘനങ്ങളിൽ കാര്യമായ കുറവുണ്ടായാൽ, ഇത് ബെംഗളൂരുവിന്റെ മറ്റ് പ്രധാന ഭാഗങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് പോലീസ് പറഞ്ഞു.

“ഏതെങ്കിലും ഐടി കമ്പനി ജീവനക്കാർ ട്രാഫിക് നിയമങ്ങൾ ലംഘിച്ച് പിടിക്കപ്പെട്ടാൽ, ആ ലംഘനത്തെക്കുറിച്ചുള്ള വിവരങ്ങൾ അവരുടെ കമ്പനികൾക്ക് ഇമെയിലിലോ വാട്ട്‌സ്ആപ്പ് വഴിയോ അയയ്‌ക്കും. വാഹനമോടിക്കുമ്പോൾ ട്രാഫിക് നിയമങ്ങളെക്കുറിച്ചും റോഡ് സുരക്ഷയെക്കുറിച്ചും അവരെ കൂടുതൽ ബോധവാന്മാരാക്കാൻ മാത്രമാണിത്,” ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (ഈസ്റ്റ് ഡിവിഷൻ – ട്രാഫിക്) കുൽദീപ് കുമാർ ജെയിൻ പറഞ്ഞു. ഈ സംരംഭം ജനങ്ങൾ രാജ്യത്തെ നിയമം പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

“ഡ്രൈവിന്റെ ഭാഗമായി, നിയമലംഘകനെ പിടികൂടുമ്പോൾ, അയാൾ ജോലി ചെയ്യുന്ന കമ്പനി ഏതെന്നറിയാൻ ആ വ്യക്തിയുടെ തിരിച്ചറിയൽ കാർഡ് ട്രാഫിക് പോലീസ് പരിശോധിക്കും, അതനുസരിച്ച്, പോലീസ് ഈ ടെക് കമ്പനികളുമായി ബന്ധപ്പെടുകയും റൈഡർമാരുടെ നിയമലംഘനങ്ങളുടെ ഒരു ലിസ്റ്റ് ഉൾപ്പെടുത്തിയ വിശദവിവരങ്ങൾ അവർക്ക് അയയ്‌ക്കുകയും ചെയ്യും”. പോലീസ് പറഞ്ഞു.

ടെക് കമ്പനികൾ അവരുടെ സ്ഥാപനങ്ങളിൽ റോഡ് സുരക്ഷയെയും ട്രാഫിക് നിയമങ്ങളെയും കുറിച്ച് ബോധവൽക്കരണ കാമ്പെയ്‌നുകൾ സംഘടിപ്പിക്കുകയോ ട്രാഫിക് നിയമങ്ങളെക്കുറിച്ചുള്ള ഒരു സെഷനിലേക്ക് പോലീസിനെ ക്ഷണിക്കുകയോ ചെയ്യണമെന്നും ട്രാഫിക് പോലീസ് നിർദ്ദേശിച്ചിട്ടുണ്ട്.

Tags: Bengaluru policetraffic awareness
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies