കൊച്ചി: കൊക്കെയ്നുമായി അറസ്റ്റിലായ വെനസ്വേലൻ പൗരനെ തിങ്കളാഴ്ച കോടതി കുറ്റവിമുക്തനാക്കി. 2018 സെപ്തംബറിൽ കൊച്ചി വിമാനത്താവളത്തിൽ നിന്ന് അഞ്ച് കോടി രൂപയുടെ കൊക്കെയ്നുമായി അറസ്റ്റിലായ വെനസ്വേലൻ പൗരനാണ് കുറ്റവിമുക്തനായത്.
വിക്ടർ ഡേവിഡ് റൊമേറോ ഇൻഫാന്റേയെ കുറ്റവിമുക്തനാക്കി വിധി പ്രസ്താവിച്ചത് എറണാകുളം അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതിയാണ്. സമീപ വർഷങ്ങളിൽ ഇത് മൂന്നാം തവണയാണ് എൻസിബി അറസ്റ്റ് ചെയ്ത വിദേശ പൗരന്മാരെ കോടതി വെറുതെ വിടുന്നത്. ഇത് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയ്‌ക്ക് വീണ്ടും തിരിച്ചടിയായി.
പിടിച്ചെടുത്ത കൊക്കെയ്ൻ പരിശോധനയ്‌ക്കായി കെമിക്കൽ ലബോറട്ടറിയിലേക്ക് അയയ്‌ക്കുന്നതിൽ എൻസിബിയുടെ നടപടിക്രമങ്ങളിലെ വീഴ്ചകൾ പ്രതിഭാഗം അഭിഭാഷകർ ഉന്നയിച്ചിരുന്നു. എൻസിബി നടത്തിയ അന്വേഷണം എൻഡിപിഎസ് നിയമത്തിലെ മാർഗനിർദേശങ്ങൾ അനുസരിച്ചല്ലെന്ന് ജഡ്ജി സുലേഖ എം ചൂണ്ടിക്കാട്ടി.















