'എന്നാ നടിപ്പ്'... ഈ അടുത്ത് ഞാൻ കണ്ട ഏറ്റവും മികച്ച ചിത്രം; ജയസൂര്യയെയും 'ജോൺ ലൂഥറി'നെയും പ്രശംസിച്ച് ക്രിക്കറ്റ് താരം അശ്വിൻ; വീഡിയോ കാണാം...
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

‘എന്നാ നടിപ്പ്’… ഈ അടുത്ത് ഞാൻ കണ്ട ഏറ്റവും മികച്ച ചിത്രം; ജയസൂര്യയെയും ‘ജോൺ ലൂഥറി’നെയും പ്രശംസിച്ച് ക്രിക്കറ്റ് താരം അശ്വിൻ; വീഡിയോ കാണാം…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 19, 2023, 05:11 pm IST
Facebook
Twitter
WhatsAppTelegram

മലയാളത്തിന്റെ പ്രിയതാരം ജയസൂര്യയെ നായകനാക്കി നവാഗതനായ അഭിജിത്ത് ജോസഫ് സംവിധാനം ചെയ്ത ചിത്രമായിരുന്നു ജോൺ ലൂഥർ. കഴിഞ്ഞവർഷം തീയേറ്ററുകളിലെത്തിയ ചിത്രം മികച്ച പ്രേക്ഷക പ്രതികരണം നേടിയിരുന്നു. സസ്പെൻസ് ത്രില്ലർ ജോണറിൽ എത്തിയ ജോൺ ലൂഥറിൽ പോലീസ് വേഷത്തിലായിരുന്നു ജയസൂര്യ എത്തിയത്. ഇപ്പോഴിതാ ചിത്രത്തെയും ജയസൂര്യയുടെ അഭിനയത്തെയും പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ക്രിക്കറ്റ് താരം ആർ.അശ്വിൻ.

ട്വന്റി ട്വന്റി മത്സരങ്ങളിൽ പങ്കെടുക്കുന്നതിന് വേണ്ടി ജൊഹനാസ്ബെർഗിലേയ്‌ക്ക് യാത്ര ചെയ്യുന്നതിനിടെയാണ് അദ്ദേഹം ജോൺ ലൂഥർ കണ്ടത്. തന്റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് അശ്വിൻ അഭിനന്ദനം പങ്കുവെച്ചത്. ‘എന്നാ നടിപ്പ്’ എന്നായിരുന്നു ജയസൂര്യയുടെ പ്രകടനത്തെ പറ്റി അശ്വിൻ പറഞ്ഞത്. ഈ അടുത്ത് താൻ കണ്ട ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായിരുന്നു ജോൺ ലൂഥർ എന്നും അശ്വിൻ കൂട്ടിച്ചേർത്തു. അശ്വിന്റെ വാക്കുകൾ ഇങ്ങനെ…

‘യാത്രക്കിടെ വിജയ് ആന്റണി നായകനായ ‘കൊലൈ’ എന്ന ചിത്രമാണ് ഞാൻ ആദ്യം കണ്ടത്. അതൊരു കുറ്റാന്വേഷണ കഥയായിരുന്നു. പക്ഷേ അതിന് ശേഷം ഞാൻ ‘ജോൺ ലൂഥർ’ എന്നൊരു സിനിമ കണ്ടു. എന്റെ ഊഹം ശരിയാണെങ്കിൽ വസൂൽരാജ എംബിബിഎസിൽ സാക്കിർ എന്ന കഥാപാത്രമായി എത്തിയ നടനാണ് ചിത്രത്തിലെ നായകൻ. എന്തൊരു അഭിനയം…

വളരെ സത്യസന്ധനായ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ കഥായാണ് ചിത്രം പറയുന്നത്. വിമാനയാത്രയ്‌ക്കിടെ മറ്റ് പലജോലികളും ചെയ്ത് തീർക്കാം എന്നായിരുന്നു ആദ്യം കരുതിയിരുന്നത്. അതിന് വേണ്ടി എന്റെ ഡയറിയുമെടുത്തിരുന്നു. പണികൾക്കിടയിലായിരുന്നു ജോൺ ലൂഥർ സിനിമ കണ്ടുതുടങ്ങിയത്. എന്നാൽ പിന്നീട് ഫോണിലേയ്‌ക്കും ഡയറിയിലേയ്‌ക്കും നോക്കാനെ തോന്നിയില്ല. രണ്ടരമണിക്കൂർ ഒറ്റയിരുപ്പിൽ ഇരുന്ന് സിനിമ കണ്ട് തീർക്കുകായിരുന്നു. അശ്വിൻ പറഞ്ഞു.

തൊട്ടുപിന്നാലെ അശ്വിന്റെ വാക്കുകൾക്ക് നന്ദി അറിയിച്ച് നടൻ ജയസൂര്യയും രംഗത്തെത്തി. ജോൺ ലൂഥറിന് ലഭിച്ച ഈ അഭിനന്ദനം വളരെ സന്തോഷം നൽകുന്നതാണ് എന്നായിരുന്നു അശ്വിന്റെ വീഡിയോ പങ്കുവെച്ച് ജയസൂര്യ കുറിച്ചത്.

Tags: jayasuryar aswinSUBJOHN LUTHER
Share
Tweet
SendShare

More News from this section

ജയസൂര്യയ്‌ക്ക് ജന്മദിന സമ്മാനം; ‘ഓപ്പറേഷൻ ത്രാൾ’ ഹർഷവർധന്റെ പുതിയ ലുക്ക് പുറത്ത്, എൻഐഎ ചീഫായി വേറിട്ട ഗെറ്റപ്പിൽ താരം

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത്? ‘നീക്കം’ സെക്കൻഡ് ലുക്ക് പുറത്ത്; കണ്ണടയും നരകയറിത്തുടങ്ങിയ താടിയുമായി വേറിട്ട ഗെറ്റപ്പിൽ ദിലീപ്; പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ഇമോഷണൽ ത്രില്ലർ

‘പെണ്ണെല്ലാം ഓക്കെയാണ്… ഒരു പൊരുത്തം ഒഴിച്ച്’; ചിരിയും ചിന്തയും നിറച്ച് ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്, സെപ്റ്റംബർ 18ന് ചിത്രം തിയറ്ററുകളിൽ

Latest News

‘കൂടെ ഉണ്ടാകുമെന്ന് പറഞ്ഞ നേതാക്കൾ എവിടെ?’‘സർക്കാർ വഞ്ചിച്ചു, രാഷ്‌ട്രീയ സംരക്ഷണമല്ല നീതിയാണ് വേണ്ടത്’; കുന്നംകുളം കസ്റ്റഡി മർദനത്തിൽ ഇരായായ വി.എസ്. സുജിത്തിന്റെ തുറന്ന പ്രതികരണം

ഇന്ത്യയുടെ വ്യോമശക്തിക്ക് കരുത്തേകി ‘ഖഗാന്തക്-243’; തദ്ദേശീയ ദീർഘദൂര ഗ്ലൈഡ് ബോംബിന്റെ പരീക്ഷണം വിജയകരം

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

സ്വർണക്കടത്തിനായി രണ്ടിലധികം നിക്കാഹ്? പൊന്നാനി സ്വദേശി ഫാറൂഖിന്റെ രണ്ടാം ഭാര്യ പിടിയിലായത് രണ്ട് ദിവസം മുൻപ്; കുഞ്ഞിന്റെ ഡയപ്പറില്‍ സ്വര്‍ണം കടത്തിയ കേസില്‍ നിര്‍ണായക കണ്ടെത്തല്‍

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

കല്യാണവീട്ടിലെത്തിയവർക്ക് വെട്ടേറ്റ സംഭവം; മൂന്ന് പേർ പൊലീസ് കസ്റ്റഡിയിൽ

മകനൊപ്പം വീട്ടിലേക്ക് മടങ്ങുന്നതിനിടെ വീട്ടമ്മയുടെ സ്വർണമാല പൊട്ടിച്ചു; സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച അന്വേഷണത്തിൽ യുവാവ് പിടിയിൽ

ഓടുന്ന ട്രെയിനിലെ AC ഫസ്റ്റ് ക്ലാസിൽ വിളക്ക് കത്തിച്ച് പൂജ :തീപിടിത്ത സാധ്യത ചൂണ്ടിക്കാട്ടിയിട്ടും വഴങ്ങിയില്ല, ടിക്കറ്റ് ഇൻസ്പെക്ടറുടെ മുന്നറിയിപ്പ് അവഗണിച്ച യാത്രക്കാരൻ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies