രാജ്യത്ത് ആദ്യമായി ഭാരത് – എൻസിഎപി 5 സ്റ്റാർ റേറ്റിംഗ് ലഭിക്കുന്ന വാഹന കമ്പനിയായി ടാറ്റാ മോട്ടോഴ്സ്. സഫാരി, ഹാരിയർ മോഡലുകൾക്കാണ് ഭാരത് എൻസിഎപിയുടെ ഫൈവ് സ്റ്റാർ റേറ്റിംഗ് ലഭിച്ചത്. ഇതിന് പിന്നാലെ കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി ടാറ്റയെ അഭിനന്ദിച്ചു.
Congratulations to @TataMotors for the historic achievement! 💐
Presenting the first-ever Bharat – NCAP 5-star rating 🌟🌟🌟🌟🌟certification to the new Safari and Harrier is a momentous stride in enhancing consumer safety. BNCAP stands as India’s independent advocate for… pic.twitter.com/rhRUAhPhHV
— Nitin Gadkari (@nitin_gadkari) December 20, 2023
ചരിത്ര നേട്ടം കൈവരിച്ച ടാറ്റാ മോട്ടോഴ്സിന് അഭിനന്ദനങ്ങൾ. ഉപഭോക്തൃ സുരക്ഷ വർദ്ധിപ്പിക്കുന്നതിൽ സുപ്രധാന മുന്നേറ്റം. ഉപഭോക്താവിന്റെ ക്ഷേമവും പ്രതിബദ്ധതയുമായി പ്രതിധ്വനിക്കുന്ന പ്രശംസനീയമായ ഒരു നേട്ടം മാണ് ഇതെന്നും അദ്ദേഹം എക്സിൽ കുറിച്ചു. വാഹന സുരക്ഷയ്ക്ക് വേണ്ടിയുള്ള ഇന്ത്യയുടെ സ്വതന്ത്ര വക്താവായി ബിഎൻസിഎപി നിലകൊള്ളുന്നു. ആഗോള നിലവാരത്തിലേക്ക് മാനദണ്ഡങ്ങളെ എത്തിക്കുകയാണ് ഇതിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിനും മരണനിരക്ക് കുറയ്ക്കുന്നതിനും ലക്ഷ്യമിട്ടുള്ള പദ്ധതിയാണ് ഭാരത് ന്യൂ കാർ അസസ്മെന്റ് പ്രോഗ്രാം (എൻസിഎപി). ഇന്ത്യയിൽ നിർമ്മിക്കുന്ന എല്ലാ പുതിയ വാഹനങ്ങളും ഇവയുടെ സുരക്ഷാ പ്രകടനത്തെ അടിസ്ഥാനമാക്കി വിലയിരുത്തുപ്പെടുന്നു. വാഹനങ്ങളുടെ ഘടനാപരമായ സമഗ്രത, യാത്രക്കാരുടെ സംരക്ഷണം, കുട്ടികളുടെ സുരക്ഷാ വ്യവസ്ഥകൾ എന്നിവ വിലയിരുത്തുന്നതിന് കർശനമായ ക്രാഷ് ടെസ്റ്റുകളും സുരക്ഷാ വിലയിരുത്തലുകളും ഇതിലൂടെ നടത്തുന്നു. കാറുകൾ വാങ്ങുന്ന കാര്യത്തിൽ മികച്ച തിരഞ്ഞെടുപ്പ് നടത്താൻ ഉപഭോക്താക്കളെ ശാക്തീകരിക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവെയ്പ്പാണിതെന്ന് നിതിൻ ഗഡ്കരി നേരത്തെ പറഞ്ഞിരുന്നു.