ചരിത്രത്തിലെ ഏറ്റവും വിശ്വസ്തരായ ആരാധകർ ഒരുപക്ഷേ ഐ.പി.എൽ ടീമായ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റേയാകും… കാരണം കഴിഞ്ഞ 16 വർഷമായി ഒരു കിരീടം പോലുമില്ലാതെ അവർ അവരുടെ ടീമിനൊപ്പം നിൽക്കുന്നു. ഓരോ വർഷവും പടിക്കൽ കലമുടച്ചും ഗ്രൂപ്പിൽ തന്നെ ഒടുങ്ങിയുമാകും ആർ.സി.ബിയുടെ സീസൺ അവസാനിക്കുക. ഇപ്പോൾ ഒരു ഇവന്റിൽ ആർ.സി.ബി ആരാധകൻ ഐപിഎല്ലിൽ ഏറ്റവും കരുത്തരായ ചെന്നൈ ടീം നായകൻ തല ധോണിയോട് നടത്തിയ അഭ്യർത്ഥനായാണ് വൈറലാകുന്നത്. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂറിലേക്ക് വന്ന് ഞങ്ങൾക്കൊരു കപ്പ് സമ്മാനിച്ചൂടെ എന്ന് ‘തല’ ധോണിയോട് ചോദിക്കുകയാണ് ആർ.സി.ബിയുടെ ആരാധകൻ. ഇതിന് ധോണി മറുപടി നൽകുന്ന ധോണിയുടെ വീഡിയോയാണ് വൈറലായത്.
‘ഞാൻ 16 വർഷമായി ആർ.സി.ബിയുടെ ആരാധകനാണ്. ചെന്നൈക്കായി ധോണി അഞ്ച് കിരീടങ്ങൾ നേടിയ രീതി ഇഷ്ടപ്പെടുന്നു. ആർ.സി.ബി.യിലേക്ക് താങ്കൾ വന്ന് ഒരു കിരീടം സമ്മാനിക്കണം എന്നാണ് എനിക്ക് ആവശ്യപ്പെടാനുള്ളത്’-ആരാധകൻ പറഞ്ഞു. ഇത് വേദിയിൽ ചിരിപടർത്തിയെങ്കിലും ധോണി വളരെ കൂളായി ഇതിന് മറുപടി നൽകി.
‘റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ മികച്ച ടീമാണ്. ക്രിക്കറ്റിൽ എല്ലാം പദ്ധതികൾ അനുസരിച്ച് പോകില്ല എന്നും മനസിലാക്കണം. ഐപിഎല്ലിലെ 10 ടീമുകളും മികച്ചതാണ്. മികച്ച താരങ്ങളുണ്ടെങ്കിലും ചിലർ പരിക്കേറ്റ് പുറത്താവുന്നതാണ് ടീമുകൾക്ക് തിരിച്ചടിയാവുന്നത്. ഐപിഎല്ലിൽ എല്ലാ ടീമുകൾക്കും കിരീട സാധ്യതയുണ്ട്. ഇപ്പോൾ എനിക്ക് എന്റെ ടീമിനെ കുറിച്ച് ചിന്തിക്കാൻ ആശങ്കകൾ ഏറെയുണ്ട്. എല്ലാ ടീമുകൾക്കും ആശംസകൾ നേരാനെ എനിക്കിപ്പോൾ ചെയ്യാനാകൂ. മറ്റൊരു ടീമിനെ സഹായിക്കാൻ ഞാൻ എന്റെ ടീം വിട്ടാൽ ആരാധകർ എന്ത് കരുതും’ -ധോണി പറഞ്ഞു. 2011 സീസണിൽ ബെംഗളുരുവിനെ 58 റൺസിന് തോൽപ്പിച്ച് ചെന്നൈ കിരീടം ചൂടിയിരുന്നു. 31 മത്സരത്തിൽ 20 തവണ ആർ.സി.ബിയെ തോൽപ്പിക്കാനും ചെന്നൈക്ക് കഴിഞ്ഞിട്ടുണ്ട്.
An RCB fan’s request to Thala Dhoni to support and win an IPL Trophy for them ! 😀#ThalaForAReason #Dhoni #MSDhoni pic.twitter.com/1IeG38BCHM
— Saravanan Hari 💛🦁🏏 (@CricSuperFan) December 20, 2023
“>